10 ലക്ഷം പേർ വാങ്ങിയ 125 സിസി സെഗ്മെന്റിലെ ഏറ്റവും വേഗമേറിയ ബൈക്ക്, 98,389 രൂപയ്ക്ക് ഇനി പുതുമോഡലും

ഇന്ത്യയിലെ സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ സാധ്യതകൾ തുറന്നിട്ടവരാണ് ടിവിഎസ്. റൈഡർ എന്ന മോഡലുമായി കളംപിടിച്ച കമ്പനി വിൽപ്പനയിലും കുതിക്കുകയാണ്. ഇതിന് തടയിടാൻ ഹീറോ എക്‌സ്ട്രീം 125R, ബജാജ് പൾസർ N125 എന്നീ കിടുക്കാച്ചി ബൈക്കുകൾ വിപണിയിലേക്ക് വന്നുവെങ്കിലും റൈഡറിന്റെ പ്രഭാവം മങ്ങിയില്ലെന്ന് വേണം പറയാൻ. കിടിലൻ സ്പോർട്ടി ഡിസൈനും മോഡേൺ ഫീച്ചറുകളുമായി പുളകംകൊള്ളിച്ച മോഡൽ വളരെ വേഗത്തിലാണ് ഹിറ്റടിച്ചത്. പ്രായമായവർക്കും പയ്യൻമാർക്കുമെല്ലാം ഒരേ പോലെ ചേരുന്ന ലുക്ക് ക്ലിക്കായത് എതിരാളികൾ അതിശയത്തോടെയാണ് നോക്കിനിന്നത്.

ഇതുവരെ 10 ലക്ഷം വിൽപ്പനയും ബൈക്ക് കരസ്ഥമാക്കി കഴിഞ്ഞു. പത്ത് ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടതിൻ്റെ സ്മരണയ്ക്കായി റൈഡർ IGO എന്ന് പേരിട്ടിരിക്കുന്ന റൈഡറിൻ്റെ പുതിയ വേരിയൻ്റ് പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ് മോട്ടോർ കമ്പനി. iGO അസിസ്റ്റ് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിൾ സെഗ്‌മെൻ്റ്-ഫസ്റ്റ് ബൂസ്റ്റ് മോഡും അവതരിപ്പിക്കുന്നുണ്ട്.

TVS Raider iGO Variant Launched

ഇത് ബൈക്കിന്റെ പെർഫോമൻസ് യോഗ്യതകൾ മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ട്. കാഴ്ച്ചയിലും ആള് കൂടുതൽ പരിഷ്ക്കാരിയായിട്ടുണ്ട്. റൈഡർ IGO വേരിയന്റ് കോൺട്രാസ്റ്റ് റെഡ് അലോയ് വീലുമായാണ് വരുന്നത്. ഒപ്പം പുതിയ നാർഡോ ഗ്രേ കളർ ഓപ്ഷനും മോട്ടോർസൈക്കിളിൽ ലഭിക്കും. 85-ലധികം കണക്റ്റഡ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു റിവേഴ്‌സ് എൽസിഡി കണക്റ്റഡ് ക്ലസ്റ്ററും പുതുമോഡലിന് അഴകേകുന്നുണ്ട്.

iGO അസിസ്റ്റ് ഘടിപ്പിച്ച ടിവിഎസ് റൈഡർ 6,000 ആർപിഎമ്മിൽ 11.75 Nm ക്ലാസ്-ലീഡിംഗ് ടോർക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. iGO അസിസ്റ്റ് അതിൻ്റെ ആദ്യ സെഗ്‌മെൻ്റ് സവിശേഷതയായ ബൂസ്റ്റ് മോഡ് ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത 5.8 സെക്കൻഡിനുള്ളിൽ കൈവരിക്കാനും വേരിയന്റിനാവും. കൂടാതെ ഇന്ധനക്ഷമതയിൽ 10 ശതമാനം പുരോഗതിയുണ്ടെന്നും ടിവിഎസ് പറയുന്നു.

TVS Raider iGO Variant Launched

iGO അസിസ്റ്റ് സ്റ്റാൻഡേർഡ് വേരിയന്റിനെ അപേക്ഷിച്ച് 0.55 Nm അധിക ടോർക്ക് നേടാൻ സഹായിക്കും.125 സിസി സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ മോട്ടോർസൈക്കിളാണ് റൈഡർ എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. മികച്ച ഇൻ-ക്ലാസ് ആക്സിലറേഷൻ സഹായിക്കുന്നത് ബൂസ്റ്റ് മോഡാണെന്ന് പറയേണ്ടതില്ലല്ലോ. റിവേഴ്സ് എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ ബ്ലൂടൂത്ത്, വോയ്സ് അസിസ്റ്റൻസ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, നോട്ടിഫിക്കേഷനുകൾ, കോൾ അലേർട്ടുകൾ എന്നിവയെല്ലാം ആക്‌സസ് ചെയ്യാനാവും.

7,500 ആർപിഎമ്മിൽ 11.2 bhp പരമാവധി കരുത്ത് നൽകുന്ന 124.8 സിസി എയർ ആൻഡ് ഓയിൽ കൂൾഡ് 3V എഞ്ചിനാണ് ടിവിഎസ് റൈഡറിന് കരുത്തേകുന്നത്. ഒന്നിലധികം റൈഡ് മോഡുകളും 125 സിസി ബൈക്കിൻ്റെ സവിശേഷ സവിശേഷത. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതേസമയം മണിക്കൂറിൽ 99 കിലോമീറ്ററാണ് പരമാവധി വേഗമായി ടിവിഎസ് പറയുന്നത്.

TVS Raider iGO Variant Launched

ഇന്ധനക്ഷമതയുടെ കാര്യത്തിലും ആള് പുലിയാണെന്നതാണ് ഹൈലൈറ്റ്. ലിറ്ററിന് 67 കി.മീ. മൈലേജാണ് ടിവിഎസ് റൈഡറിൽ അവകാശപ്പെടുന്നത്. പുതിയ iGo വേരിയന്റിന് ഇതിൽ കൂടുതൽ നൽകാനാവും. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷനായി മുൻവശത്ത് ലോ-ഫ്രക്ഷൻ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്‌ഡ് 5-സ്റ്റെപ്പ് അഡ്‌ജസ്റ്റബിൾ മോണോഷോക്കും ആണ് ഇടംപിടിച്ചിരിക്കുന്നത്.

ഇതിന് സ്പ്ലിറ്റ് സീറ്റും 17 ഇഞ്ച് ചുവപ്പിൽ തീർത്ത അലോയ് വീലുകളും വരെ ലഭിക്കുന്നുണ്ട്. പുതിയ ടിവിഎസ് റൈഡർ iGO പതിപ്പിന് 98,389 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്നത്. മസ്‌കുലാര്‍ ടാങ്ക്, സ്‌നാസി ഹൈഡ്‌ലൈറ്റ്, മിനിമലിസ്റ്റിക് ടെയില്‍ ലാമ്പ് എന്നിവയുടെ കൂടെ സ്‌പോര്‍ട്ടിയര്‍ ഡിസൈന്‍ കൂടിയാവുമ്പോൾ ബൈക്ക് കളറാവുന്നുണ്ട്. 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 780 മില്ലീമീറ്റർ സീറ്റ് ഉയരവുമാണ് ബൈക്കിനുള്ളത്.

More from DriveSpark

Article Published On: Friday, October 25, 2024, 10:10 [IST]
English summary
Tvs raider igo variant launched price starts from rs 98389 details inside
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X