ഇനി വെറും മിനിറ്റുകൾകൊണ്ട് ഇവി ചാർജാവും, പുതിയ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുമായി അൾട്രാവയലറ്റ്

ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ നിറയുമ്പോൾ ഇവിയിലേക്ക് ചേക്കേറാൻ പലരും കൊതിക്കുന്നുണ്ട്. എന്നാൽ റേഞ്ചും ചാർജിംന് ആവശ്യമായി വരുന്ന ഉയർന്ന സമയവും കണക്കാക്കുമ്പോൾക പലർക്കും ഇതൊരു പ്രായോഗികമായ ഓപ്ഷനായി തോന്നുന്നില്ലെന്നതാണ് പരാതി. ഇതിനായി ഫാസ്റ്റ് ചാർജിംഗ് പോലുള്ള സംവിധാനങ്ങൾ പല നിർമാതാക്കളും അവതരിപ്പിക്കുന്നുണ്ട്.

ദേ ഇപ്പോൾ ചാർജിംഗ് തലവേദനയായി കണക്കാക്കുന്ന ഉപഭോക്താക്കളുടെ ആശങ്കകൾ അകറ്റാനും അവരെ ബ്രാൻഡിലേക്ക് അടുപ്പിക്കാനുമായി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അൾട്രാവയലറ്റ് ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ബ്രാൻഡിന്റെ പുതിയ ഡിസി ഫാസ്റ്റ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ യുവി സൂപ്പർനോവ അവതരിപ്പിച്ചതാണ് ആ സംഗതി.

Ultraviolette Supernova DC Fast Charging Stations

അൾട്രാവയലറ്റിന്റെ ഇലക്ട്രിക് ബൈക്ക് പൂർണമായി ചാർജ് ചെയ്യാൻ നാല് മണിക്കൂർ എടുക്കുന്ന ബൂസ്റ്റ് ചാർജറിനേക്കാളും ഇതിന്റെ ഏകദേശം ഇരട്ടി സമയമെടുക്കുന്ന സ്റ്റാൻഡേർഡ് ചാർജറിനേക്കാളും വേഗത്തിൽ ഇവി ചാർജ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ് പുതിയ ഡിസി ഫാസ്റ്റ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചറായ യുവി സൂപ്പർനോവ. ലളിതമായി പറഞ്ഞാൽ ഇത് വൈദ്യുത വാഹന നിർമാതാക്കളുടെ ചാർജിംഗ് സ്റ്റേഷനുകളാണ്.

6 കിലോവാട്ട് ശേഷിയുള്ള സൂപ്പർനോവ, 12 കിലോവാട്ട് ശേഷിയുള്ള സൂപ്പർനോവ പ്ലസ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് അൾട്രാവയലറ്റിൻ്റെ ചാർജിംഗ് സ്റ്റേഷനുകളിൽ ഇപ്പോഴുള്ളത്. ഓരോ ചാർജിംഗ് സ്റ്റേഷനിലും രണ്ട് പ്ലഗുകൾ ഉൾപ്പെടുന്നു. ഇത് ഒരു മണിക്കൂറിനുള്ളിൽ F77 ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പായ്ക്ക് 20-80 ശതമാനത്തിൽ ടോപ്പ് അപ്പ് ചെയ്യാൻ അനുവദിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

Ultraviolette Supernova DC Fast Charging Stations

പൂജ്യം മുതൽ ബാറ്ററി പൂർണമായി ചാർജാവാൻ ഏകദേശം നാല് മണിക്കൂർ എടുക്കുന്ന ബൂസ്റ്റ് ചാർജറിനേക്കാൾ വളരെ വേഗമേറിയതാണ് യുവി സൂപ്പർനോവയിൽ അവകാശപ്പെടുന്ന ചാർജിംഗ് സമയം. സാധാരണ ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ F77 ഇലക്ട്രിക് സൂപ്പർബൈക്കിന്റെ ബാറ്ററി പായ്ക്ക് ടോപ്പ് അപ്പ് ചെയ്യാൻ ഏകദേശം 8 മണിക്കൂർ എടുക്കും. ഇതിൽ നിന്നും മുക്തി നേടാൻ പുതിയ സംവിധാനം വഴി ഉടമകൾക്കാവും.

മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് എന്നീ മൂന്ന് പ്രധാന സംസ്ഥാനങ്ങളിൽ ഇതിനകം സ്ഥാപിച്ചിട്ടുള്ള പത്ത് സ്റ്റേഷനുകൾക്കൊപ്പം ഇന്ത്യയിലുടനീളം നൂറുകണക്കിന് ചാർജിംഗ് സ്റ്റേഷനുകൾ വിന്യസിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി അൾട്രാവയലറ്റ് അടുത്തിടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (HPCL) പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇത് 12 സംസ്ഥാനങ്ങളിലെ HPCL റീട്ടെയിൽ ഫ്യുവൽ പമ്പുകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനിക്ക് അനുവാദം നൽകുന്ന കാര്യമാണ്.

Ultraviolette Supernova DC Fast Charging Stations

പുതുതായി പ്രഖ്യാപിച്ച സൂപ്പർനോവ ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെ സമാരംഭം അൾട്രാവയലറ്റിന് വിപണിയിൽ മൈലേജാവുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. വേഗതയേറിയ ചാർജിംഗ് സമയവും മെച്ചപ്പെടുത്തിയ സൗകര്യവും ഉപയോഗിച്ച്, F77 ഉപഭോക്താക്കൾക്ക് ഇപ്പോൾ കൂടുതൽ എളുപ്പത്തിലും ആത്മവിശ്വാസത്തിലും ക്രോസ്-കൺട്രി യാത്രകൾ ചെയ്യാൻ ഇക്കാര്യം സഹായിക്കും.

ജനപ്രിയ കഫേകളും പ്രധാന ഹൈവേകളും ഉൾപ്പെടെയുള്ള പ്രധാന മോട്ടോർസൈക്ലിംഗ് റൂട്ടുകളിൽ സ്ഥിതി ചെയ്യുന്ന സൂപ്പർനോവ, സൂപ്പർനോവ പ്ലസ് DC ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെ വിന്യാസം ശരിക്കും ഒറു അനുഗ്രഹമാണ്. BIS അംഗീകരിച്ച IS17017-2-6 (IEC 62196-6) സ്റ്റാൻഡേർഡ് അടിസ്ഥാനമാക്കിയുള്ള അനുയോജ്യതയും എളുപ്പത്തിലുള്ള ഉപയോഗവും ഉറപ്പാക്കുന്ന സൂപ്പർനോവ ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ടൈപ്പ് 6 കണക്റ്റർ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.

യുവി സൂപ്പർനോവ ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ നിലവിൽ അൾട്രാവയലറ്റ് F77 ഇ-ബൈക്കുമായി പൊരുത്തപ്പെടുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിയുടെ ഫ്ലാഗ്ഷിപ്പ് വേരിയന്റായ റീകൺ സിംഗിൾ ചാർജിൽ 307 കിലോമീറ്റർ IDC റേഞ്ചാണ് അവകാശപ്പെടുന്നത്. എന്നിരുന്നാലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ റേഞ്ച് ഇതിലും താഴെയായിരിക്കും. ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ സെഗ്മെന്ഫിലെത്തുന്ന F77 ഇവിക്ക് നിലവിൽ 3.80 ലക്ഷം മുതല്‍ 4.55 ലക്ഷം വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Thursday, March 14, 2024, 15:08 [IST]
English summary
Ultraviolette supernova dc fast charging stations launched for f77 electric bikes details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X