തീ തുപ്പുന്ന നല്ല ഒന്നാന്തരം ഡ്രാഗൺ കുഞ്ഞുങ്ങൾ, 14.28 ലക്ഷം രൂപ വിലയുള്ള ആഡംബര സ്‌കൂട്ടറുമായി വെസ്‌പ

എൺപതുകളുടെ കാലത്ത് മോട്ടോർസൈക്കിളുകളേക്കാൾ ഫാൻസുണ്ടായിരുന്ന ഇരുചക്ര വാഹനമായിരുന്നു സ്‌കൂട്ടറുകൾ (Scooter). വെസ്‌പയും, ലാമ്പിയും എൽഎംഎല്ലും ചേതക്കും എല്ലാം നിരത്തുകൾ വാണിരുന്ന കാലമായിരുന്നു അത്. എന്നാൽ പിന്നീട് മോട്ടോർസൈക്കിളുകൾ വിപണി കീഴടക്കിയെങ്കിലും കൈനറ്റിക് ഹോണ്ടയും ഹോണ്ട ആക്‌ടിവയും ഗിയർലെസ് സ്‌കൂട്ടറുകളായി നാട് ഭരിച്ചു. സ്‌ത്രീകൾക്കുള്ളതാണ് ഇതെന്ന് ആദ്യം പറഞ്ഞവർ വരെ പിന്നീട് ഗിയർലെസ്‌ സ്‌കൂട്ടറുകൾ സ്വന്തമാക്കിയവരായിരിക്കും. അങ്ങനെ പതിയെ ആളുകൾ പ്രായോഗികതയുടെ പര്യായമായ സ്‌കൂട്ടറുകളെ നെഞ്ചിലേറ്റി. ഇന്ന് ബൈക്കുകളേക്കാൾ കൂടുതൽ ഈ വിഭാഗത്തിന് മൊത്തത്തിൽ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല.

ഏത് വീട് എടുത്താലും അതിന്റെ മുറ്റത്തൊരു സ്‌കൂട്ടർ കണാമെന്ന സ്ഥിതിയായിട്ടുണ്ട്. അത്രയും ജനപ്രീതിയുണ്ട് ഈ വിഭാഗത്തിനിപ്പോൾ. ലോകത്തിലുള്ള എല്ലാ സ്‌കൂട്ടറുകളുടെയും തലതൊട്ടപ്പനാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ. ഇന്ത്യൻ വിപണിയിലുണ്ടെങ്കിലും വിദേശത്തുള്ളതു പോലെ അത്രയ്ക്ക് പ്രീമിയമൊന്നുമല്ലെങ്കിലും വെസ്‍‌പ ഒരു കൾട്ട് ക്ലാസിക് മോഡലായി തുടരുന്നുണ്ട്.

Vespa 946 Dragon Luxury Scooter Launched

ഒന്നര ലക്ഷം രൂപയ്ക്ക് അടുത്ത് ഓൺ-റോഡ് വില കൊടുത്താൽ മാത്രമമേ ഈ മഹാറാണിയെ സ്വന്തമാക്കാനാവൂ... ദേ ഇപ്പോൾ പ്രീമിയം സെഗ്മെന്റിനെ ഇളക്കി മറിക്കാനായി വെസ്‌പയുടെ ആഡംബര മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹോങ്കോങ്ങിൻ്റെ ചാന്ദ്ര പുതുവർഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ വെസ്പ 946 ഡ്രാഗൺ എഡിഷനാണ് ഇറ്റാലിയൻ ബ്രാൻഡ് നമ്മുടെ രാജ്യത്തും എത്തിച്ചിരിക്കുന്നത്.

പക്ഷേ വില കേട്ടാൽ പലരുടേയും കിളി പോവുമെന്നതാണ് സത്യം. ഇന്ത്യൻ വിപണിയിലുള്ള പല മിഡ്-സൈസ് എസ്‌യുവികളേക്കാൾ വിലയിലാണ് ഈ സ്‌കൂട്ടറിനെ രാജ്യത്ത് എത്തിച്ചിരിക്കുന്നത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ വാഹനം സ്വന്തമാക്കുകയാണെങ്കിൽ അതൊരു പവർ തന്നെയായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട. പുതിയ വെസ്പ 946 ഡ്രാഗൺ എഡിഷന് രാജ്യത്ത് 14.28 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

Vespa 946 Dragon Luxury Scooter Launched

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ചെലവേറിയ വെസ്പ സ്‌കൂട്ടറാണിത് എന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ ഇത് 1,888 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന വെസ്പ 946 ഡ്രാഗണിന്റെ എത്ര യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും വളരെ പരിമിതമായ സംഖ്യകളിൽ മാത്രമാവും വിപണനത്തിന് എത്തുക. ആഡംബര സ്കൂട്ടർ വാങ്ങാൻ താത്പര്യമുള്ള ആളുകൾക്ക് വാഹനം ഇപ്പോൾ തന്നെ പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും.

രാജ്യത്തെ വെസ്‌പയുടെ എല്ലാ മോട്ടോപ്ലെക്‌സ് ഷോറൂമുകൾ വഴിയോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആണ് ബുക്കിംഗ് സ്വീകരിക്കുക. 2023 ഓഗസ്റ്റിൽ പുറത്തിറക്കിയ വെസ്പ ജസ്റ്റിൻ ബീബർ എഡിഷന് പിന്നാലെയെത്തുന്ന വെസ്‌പ 946 ഡ്രാഗണിനും വിപണിയിൽ വാങ്ങാൻ ആളുണ്ടാവുമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റുകളായി (CBU) രാജ്യത്ത് എത്തുന്ന സ്‌കൂട്ടർ വാങ്ങുന്ന ഉപഭോക്താക്കൾക്കെല്ലാം വെസ്പ ഡ്രാഗൺ വാഴ്സിറ്റി ജാക്കറ്റും സമ്മാനമായി നൽകും.

Vespa 946 Dragon Luxury Scooter Launched

പൂർണമായും ഇറ്റലിയിൽ ഡിസൈൻ ചെയ്ത വെസ്പ 946 ഡ്രാഗൺ തീർച്ചയായും ആരേയും ആകർഷിക്കുന്ന വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. പുത്തൻ കളർ ഓപ്ഷനും പുരാണ ഡ്രാഗണിനെ അനുസ്മരിപ്പിക്കുന്ന ബോഡി ഡീക്കലുകളും കൂടിയാവുമ്പോൾ ആഡംബര സ്‌കൂട്ടർ മൊത്തത്തിൽ കളറാവുന്നുണ്ട്. ഹെഡ്‌ലാമ്പിന് താഴെ എമറാൾഡ് നിറത്തിൽ പ്രത്യേക ഡ്രാഗൺ കാർട്ടൂണും ഇടംപിടിച്ചിരിക്കുന്നത് കാണാം.

ഡ്രാഗണിൻ്റെ എമറാൾഡ് ഗ്രീൻ ഗ്രാഫിക്‌സ് സ്കൂട്ടറിന്റെ ഫ്രണ്ട് ഏപ്രോൺ മുതൽ സൈഡ് പാനലുകൾ വരെ കൊടുത്തിട്ടുണ്ട്. ബോഡി വർക്കുകൾ അതിൻ്റെ കണ്ണാടികളിലേക്കും ടെയിൽ റാക്കിലേക്കും നീളുന്നത് ലൈറ്റ് ഗോൾഡൻ നിറത്തിലാണ്. ഈ സവിശേഷതകൾ കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം, ബോഡി-കളർ സൈഡ് മിററുകൾ, റൈഡർക്ക് മതിയായ ലെഗ് സ്പേസ് ഉള്ള സിംഗിൾ സീറ്റിംഗ് ക്രമീകരണം എന്നിവയും വെസ്പയുടെ പ്രത്യേകതകളാണ്.

വെസ്പ 946 ഡ്രാഗൺ സ്കൂട്ടർ 125 സിസിയിലും 155 സിസി ഓപ്ഷനിലും ലഭ്യമാണ് മെറ്റൽ മോണോകോക്ക് ബോഡിയിലാണ് വാഹനം പണിതിറക്കിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 12 ഇഞ്ച് വീലുകളാണ് മോഡലിന് കൊടുത്തിരിക്കുന്നത്. സസ്പെൻഷനായി മുൻവശത്ത് ഷോക്ക് അബ്സോർബറും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റബിൾ ഷോക്ക് അബ്സോർബറുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസോടെ ഡിസ്‌ക് ബ്രേക്കുകളാണ് രണ്ട് വശത്തും ലഭിക്കുക.

More from DriveSpark

Article Published On: Monday, July 1, 2024, 16:16 [IST]
English summary
Vespa 946 dragon luxury scooter launched in india price features specs
കൂടുതല്‍... #vespa #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X