തൂവാനത്തുമ്പികളിലെ ക്ലാരയുടെ അതേ സൗന്ദര്യം, ഓലയെ തൂക്കാൻ 194 കി.മീ. റേഞ്ചുള്ള ഇവിയുമായി വിൻഫാസ്റ്റ്

ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ കാർ വിഭാഗത്തിലേക്ക് വിൻഫാസ്റ്റ് വരുന്നുവെന്ന വാർത്തകളെല്ലാം ഇതിനോടകം തന്നെ എല്ലാ വാഹനപ്രേമികളും അറിഞ്ഞിട്ടുള്ള കാര്യമായിരിക്കും അല്ലേ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ 16000 കോടിയോളം രൂപയുടെ നിക്ഷേപവും നടത്തിക്കഴിഞ്ഞു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് വിൻഫാസ്റ്റ് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹന നിർമാണ ഫാക്ടറി ആരംഭിക്കാൻ പോവുന്നത്.

പക്ഷേ കാറുകൾക്ക് പുറമെ രാജ്യത്ത് ട്രെൻഡായി മാറിയിരിക്കുന്ന സ്‌കൂട്ടറുകൾ കൂടി അവതരിപ്പിക്കാൻ വിൻഫാസ്റ്റിന് പദ്ധതിയുണ്ടെന്നതാണ് മറ്റൊരു സർപ്രൈസ് വാർത്ത. നിലവിൽ ഓലയും ഏഥർ എനർജിയും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അരങ്ങുവാഴുന്നിടത്തേക്കാണ് വിയറ്റ്നാമീസ് കമ്പനിയുടെ വരവ്. 2017-ൽ പ്രവർത്തനം ആരംഭിച്ച വിൻഫാസ്റ്റ് ഇലക്ട്രിക് കാറുകൾക്ക് പേരെടുത്തവരാണെങ്കിലും കമ്പനിക്ക് അവരുടെ മാതൃരാജ്യത്ത് നിരവധി ഇലക്ട്രിക് സ്കൂട്ടറുകളും പുറത്തിക്കുന്നതിൽ വിജയം കൊയ്‌തവരാണ്.

VinFast Klara S Electric Scooter Could Launch In India Soon

ആ സ്കൂട്ടറുകളിൽ ഒന്നാണ് കമ്പനി ഇന്ത്യയിൽ കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈൻ ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്‌തിരിക്കുകയാണ് വിൻഫാസ്റ്റ്. വിയറ്റ്നാമിൽ വലിയ വിജയമായ ക്ലാര S എന്ന ഇവിയാണ് ബ്രാൻഡ് നമ്മുടെ നിരത്തുകളിലേക്കും എത്തിക്കുന്നത്. മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായ തൂവാനത്തുമ്പികളിലെ ക്ലാരയുടെ അതേ സൗന്ദര്യമാണ് ഈ ഇവിക്കും ഉള്ളത്.

വിൻഫാസ്റ്റ് ക്ലാര എസ് ഇലക്ട്രിക് സ്കൂട്ടർ അതിൻ്റെ മൊത്തത്തിലുള്ള രൂപഭാവത്തിൽ പരമ്പരാഗതവും ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഘടകങ്ങളും സംയോജിപ്പിച്ചിരിക്കുന്നിടത്താണ് വിജയം. ഡിസൈനിൽ കൊണ്ടുവന്നിരിക്കുന്ന ലളിതമായ സമീപനം ഫാമിലി സ്‌കൂട്ടർ തേടുന്നവരേയും സ്ത്രീകളേയും കൂടുതൽ ആകൃഷ്‌ടരാക്കിയേക്കും. വിൻഫാസ്റ്റിൽ നിന്നുള്ള മറ്റ് നിരവധി ഇലക്ട്രിക് സ്കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി വിൻഫാസ്റ്റ് ക്ലാര എസിൻ്റെ സീറ്റ് താരതമ്യേന ലളിതവും മുൻവശത്തേക്ക് വളഞ്ഞിട്ടുള്ളതുമല്ല.

VinFast Klara S Electric Scooter Could Launch In India Soon

ഫ്രണ്ട് ലുക്കിൽ ഒരു ലളിതമായ ഇലക്ട്രിക് സ്കൂട്ടർ ആണെന്ന് തോന്നിയാൽ വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ സംഗതി നേരെ തിരിയുന്നു. പൂർണമായും സ്പോർട്ടിയർ നിലപാടാണ് സൈഡ് ഡിസൈനിൽ ഒരുക്കിയിരിക്കുന്നത്. വിൻഫാസ്റ്റ് ക്ലാര എസിന്റെ മനോഹരവുമായ എൽഇഡി ലൈറ്റിംഗാണ് അടുത്തതായി എടുത്തു പറയേണ്ട കാര്യം. ബൂമറാങ് ആകൃതിയിലുള്ള ബ്ലിങ്കറുകൾ സ്കൂട്ടറിൻ്റെ സ്പോർട്ടിയർ ആകർഷണത്തിന് സംഭാവന നൽകുന്നു.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ വിൻഫാസ്റ്റ് ക്ലാര എസ് ഇലക്ട്രിക് സ്‌കൂട്ടറിന് മൊത്തത്തിൽ 1895 മില്ലീമീറ്റർ നീളം, 678 മില്ലീമീറ്റർ വീതി, 1,130 മില്ലീമീറ്റർ ഉയരം, 1,313 മില്ലീമീറ്റർ വീൽബേസ് എന്നിവയാണുള്ളത്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ ഇവി ദൈനംദിന സിറ്റി ഉപയോഗത്തിനും പ്രായോഗികമായി ഏത് തരത്തിലുള്ള റോഡ് അവസ്ഥയ്ക്കും അനുയോജ്യമാണെന്ന് തന്നെ വേണം പറയാൻ.

VinFast Klara S Electric Scooter Could Launch In India Soon

വിൻഫാസ്റ്റ് ക്ലാര എസ് ഇലക്ട്രിക് സ്കൂട്ടർ പേൾ വൈറ്റ്, ഗ്രീൻ, ബ്ലൂ വയലറ്റ്, ഡാർക്ക് റെഡ്, റഫ് ബ്ലാക്ക് എന്നിങ്ങനെ 6 വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഇപ്പോൾ ആഗോള വിപണിയിൽ എത്തുന്നത്. ഒരു ഹബ് മോട്ടോറുമായി ജോടിയാക്കിയ 3.5kWh ശേഷിയുള്ള LFP ബാറ്ററി പായ്ക്കാണ് ക്ലാരയിൽ വിയറ്റ്നാമീസ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്. ലിഥിയം അയോണിന് പകരം LFP ബാറ്ററി വരുന്ന ചുരുക്കം ചില ടൂവീലറുകളിൽ ഒന്നാണിത്.

ഹബ് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററി പായ്ക്കിന് പരമാവധി 1.8kW നോമിനൽ പവർ, 3kW പീക്ക് പവർ എന്നിങ്ങനെ ഉത്പാദിപ്പിക്കാനാവും. സ്ഥിരമായ 30 കിലോമീറ്റർ വേഗതയിൽ 65 കിലോഗ്രാം റൈഡറിനൊപ്പം 194 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. LFP ബാറ്ററികൾ ലിഥിയം അയോൺ യൂണിറ്റിനേക്കാൾ ഭാരമുള്ളവയാണ്. എന്നാൽ വിൻഫാസ്റ്റിന് 122 കിലോ ഗ്രാം ഭാരത്തിൽ ക്ലാരയെ നിലനിർത്താനും സാധിച്ചിട്ടുണ്ട്.

VinFast Klara S Electric Scooter Could Launch In India Soon

ക്ലാര S ഇവിക്ക് 14 ഇഞ്ച് ഫ്രണ്ട് വീലും മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ലഭിക്കും. ബൂട്ട് വലിപ്പം 23 ലിറ്ററും 760 മില്ലീമീറ്ററിന്റെ കുറഞ്ഞ സീറ്റ് ഹൈറ്റുമാണ് ഇലക്ട്രിക് സ്കൂട്ടറിൽ കമ്പനി അവകാശപ്പെടുന്നത്. വിൻഫാസ്റ്റിന്റെ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് വിയറ്റ്‌നാമിൽ 1.18 ലക്ഷം രൂപയ്ക്ക് തുല്യമായ വിലയുണ്ട്. ഈ ഉൽപ്പന്നം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ചാൽ വില നിർണയം വലിയൊരു ഘടകമായിരിക്കുമെന്നത് പ്രത്യേകം ഓർമിക്കേണ്ടത് അത്യാവിശ്യമാണ്.

More from DriveSpark

Article Published On: Wednesday, February 28, 2024, 10:03 [IST]
English summary
Vinfast klara s electric scooter could launch in india soon patented completed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X