ഒറ്റ ചാർജിൽ 100 കി.മീ. റേഞ്ച്, ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് പുതിയൊരു 'ഇറ്റാലിയൻ ഭടൻ'

ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രചാരമേറി വരികയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന മേഖലയിൽ ഇവികളില്ലാത്ത ഭാവികാലം ചിന്തിക്കാൻ വയ്യാതായിരിക്കുന്നു. വർഷങ്ങളായി ഉയർന്ന് നിൽക്കുന്ന പെട്രോൾ വില തന്നെയാണ് ആളുകളെ വൈദ്യുത വാഹനങ്ങളിലേക്ക് അടുപ്പിച്ചതെന്ന് നിസംശയം പറയാം. പ്രവർത്തന ചെലവ് കുറവായതിനാൽ ദിവസേനയുള്ള ആവശ്യങ്ങൾക്ക് ഇലക്ട്രിക് വണ്ടികൾ തികച്ചും അനുയോജ്യരായി കഴിഞ്ഞിട്ടുണ്ട്. ഓല, ഏഥർ പോലുള്ള ബ്രാൻഡുകളുടെ വരവാണ് ഈ മേഖലയ്ക്ക് ജീവൻ നൽകിയത്. ഇപ്പോൾ അനവധി പുത്തൻ ബ്രാൻഡുകളും ഇന്ത്യയിലേക്ക് കടന്നുവരുന്നുമുണ്ട്. അത്തരത്തിലൊരു വിദേശ കമ്പനിയും ആഭ്യന്തര വിപണിയിലേക്കുള്ള വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൈനീസ് ബ്രാൻഡൊന്നുമല്ല കേട്ടോ, ഇത്തവണ ഇന്ത്യയിലേക്ക് വരുന്നത് യൂറോപ്യൻ കമ്പനിയാണെന്നതാണ് സന്തോഷം നൽകുന്ന കാര്യം. VLF എന്നറിയപ്പെടുന്ന ഇറ്റാലിയൻ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ വെലോസിഫെറോ ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലെ കോലാപൂരിൽ പ്രാദേശിക നിർമാണ പ്ലാൻ്റ് സ്ഥാപിക്കാൻ പോകുകയാണെന്ന വിവരവും പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

VLF Tennis Electric Scooter To Launch In India Soon

KAW വെലോസ് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡുമായി VLF പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിർമാണവും വിതരണവും ഇവരുടെ മേൽനോട്ടത്തിലാവും നടക്കുക. ഉത്സവ സീസണോടെ ഇന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ ഉൽപ്പന്നം അവതരിപ്പിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. ഇലക്ട്രിക് സ്കൂട്ടർ വിപണിയുടെ ഇമേജ് തന്നെ ഉടച്ചുവാർക്കാനാണ് ഇറ്റാലിയൻ ബ്രാൻഡിന്റെ ലക്ഷ്യം.

ഇതിനായി കൊണ്ടുവരുന്നത് ടെന്നീസ് എന്ന ഇവിയായിരിക്കും. ടയർ വൺ, ടയർ ടു സിറ്റികൾ ലക്ഷ്യമിട്ട് ഇന്ത്യയിലുടനീളം വിപുലമായ ഡീലർ ശൃംഖല സ്ഥാപിക്കാൻ VLF പദ്ധതിയിടുന്നതായി പത്രക്കുറിപ്പിൽ പറയുന്നു. 2024 അവസാനത്തോടെ 15 ഡീലർഷിപ്പുകൾ ആരംഭിക്കാനും പ്രവർത്തനം ആരംഭിക്കാനുമാണ് ബ്രാൻഡിന്റെ ലക്ഷ്യം. അതോടൊപ്പം ഈ സാമ്പത്തിക വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 50 ആയി ഉയർത്തുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

VLF Tennis Electric Scooter To Launch In India Soon

2024 ഉത്സവ സീസണിൽ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഇന്ത്യൻ ലോഞ്ച് പ്രഖ്യാപിക്കുന്നതിനായി ഒരു മാർക്കറ്റിംഗ് ക്യാമ്പയിൻ ആരംഭിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് VLF. ബ്രാൻഡ് ഐഡൻ്റിറ്റി സ്ഥാപിക്കുന്നതിനായി റോഡ് ഷോകളും ഓട്ടോ എക്‌സ്‌പോകളിൽ പങ്കെടുക്കുന്നതും ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് വേരിയൻ്റുകളിലാവും ടെന്നീസ് ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാക്കുക.

രണ്ടിനും പരസ്പരം മാറ്റാവുന്ന രണ്ട് 84V ലിഥിയം ബാറ്ററി പായ്ക്കുകളാണ് വെലോസിഫെറോ സമ്മാനിക്കുന്നത്. 1500W മോട്ടോറുള്ള വേരിയന്ര് പരമാവധി 150 Nm ടോർക്ക് പുറപ്പെടുവിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ ഇതൊരു സ്ലോ സ്പീഡ് ഇവിയാവാനാണ് സാധ്യത. പരമാവധി 45 കിലോമീറ്റർ വോഗത പുറത്തെടുക്കാൻ കഴിയുന്ന മോഡലിന് സിംഗിൾ ചാർജിൽ 60 കിലോമീറ്റർ വരെ റേഞ്ച് നൽകാനും കഴിയുമെന്നാണ് വിവരം.

VLF ടെന്നീസ് ഇലക്ട്രിക് ്സകൂട്ടറിന്റെ 4000W വേരിയന്റ് ഹൈ-സ്പീഡ് ഇവിയായിരിക്കും. 232 Nm torque സൃഷ്ടിക്കാൻ കഴിയുന്ന മോഡലിന് പരമാവധി വേഗം 100 കിലോമീറ്ററായിരിക്കും. 40 കിലോമീറ്റർ വേഗതയിൽ ഓടിച്ചാൽ ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 100 ​​കിലോമീറ്റർ വരെ റേഞ്ച് നൽകാനും കഴിയുമെന്നാണ് വിവരം. ഓരോ ബാറ്ററിയും പൂർണമായി ചാർജ് ചെയ്യാൻ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ സമയം വേണ്ടി വന്നേക്കും.

ഉയർന്ന ടെൻസൈൽ സ്റ്റീൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ടെന്നീസ് 1500W ബാറ്ററിയോടൊപ്പം വെറും 88 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. അതേസമയം 4000W വേരിയൻ്റിന് 98 കിലോഗ്രാം ഭാരവും വരും. ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളും മുൻവശത്ത് ടെലിസ്‌കോപിക് ഹൈഡ്രോളിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് മോണോ ഷോക്ക് അബ്‌സോർബറും സ്‌കൂട്ടറിൻ്റെ സവിശേഷതകളാണ്. സ്പീഡോമീറ്ററിനായി ടെന്നിസിന് 5.5 ഇഞ്ച് ഡിജിറ്റൽ ടിഎഫ്ടി ഡിസ്പ്ലേയാണ് ഒരുക്കിയിരിക്കുന്നത്.

കൂടാതെ ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും VLF ടെന്നീസിനുണ്ട്. ഫ്രണ്ട്, റിയർ ലാമ്പുകൾക്കായി എൽഇഡി ലൈറ്റിംഗും ലഭിക്കും. ഇവി കൂടാതെ VLF നിരയിൽ ഒരു 125 സിസി സ്‌കൂട്ടറുമുണ്ട്. ഫോർ-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിൻ കരുത്തേകുന്ന ഇതിന് 11.9 bhp പവറാണ് ഇത്പാദിപ്പിക്കാനാവുക. ഇന്ത്യയിൽ അത് അവതരിപ്പിക്കാനുള്ള പദ്ധതിയൊന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 9, 2024, 15:53 [IST]
English summary
Vlf tennis electric scooter to launch in india soon battery range price
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X