യമഹയുടെ 3 ലക്ഷം സ്‌കൂട്ടറുകൾക്ക് തകരാർ; പേടിക്കേണ്ട, എല്ലാം ഫ്രീയായി മാറ്റിക്കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യയിലെ സ്‌കൂട്ടർ വിപണി കൈപ്പിടിയിലാക്കാൻ ശേഷിയുള്ളവരാണ് യമഹ. പക്ഷേ ഹോണ്ട ആക്‌ടിവയും ടിവിഎസ് ജുപ്പിറ്ററും സുസുക്കി ആക്‌സസും എല്ലാം കഴിഞ്ഞേയുള്ളൂ പലരും യമഹയിലേക്ക് നോക്കുകയുള്ളൂവെന്നതാണ് സ്ഥിതി. നല്ല പോലെ മാർക്കറ്റ് ചെയ്‌താൽ നിലവിലെ മൂന്ന് സ്‌കൂട്ടറുകൾക്കും രാജ്യംവെട്ടിപ്പിടിക്കാനാവും. ഫാസിനോ, റേ ZR എന്നീ മോഡലുകൾ ഹൈബ്രിഡ് സംവിധാനവുമായി വരുന്നത് തന്നെയാണ് ഏറ്റവും ഹൈലൈറ്റാക്കാൻ പറ്റുന്ന കാര്യം.

എന്തായാലും ഭാവിയിൽ ചില ഉഗ്രൻ മോഡലുകൾ കൊണ്ടുവന്ന് ഹോണ്ടയ്ക്ക് മുകളിൽ വാഴാനുള്ള ശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ടെന്ന് വേണം പറയാൻ. അതിനിടയിൽ ഇപ്പോഴിതാ യമഹ മോട്ടോർ ഇന്ത്യ തങ്ങളുടെ രണ്ട് ജനപ്രിയ 125 സിസി സ്‌കൂട്ടറുകൾ തിരികെയെത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നിർമിച്ച റേ ZR, ഫാസിനോ മോഡലുകൾക്കാണ് ഈ തിരിച്ചുവിളിക്കൽ ബാധകമാവുക.

Yamaha Fascino Hybrid And Ray ZR Scooters Recalled

ഈ മോഡലുകളുടെ ഏകദേശം 3 ലക്ഷം യൂണിറ്റുകളാണ് കമ്പനി ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. റേ ZR, ഫാസിനോ മോഡലുകളിൽ സ്ഥാപിച്ചിരിക്കുന്ന ബ്രേക്ക് പാർട്‌സുകളുടെ തകരാറിനെ തുടർന്നാണ് ഇരുചക്ര വാഹന നിർമാതാക്കൾ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂട്ടറുകൾ വീണ്ടും റോഡിലിറക്കാൻ യോഗ്യമാക്കുന്നതിന് ആവശ്യമായ മാറ്റങ്ങളുടെ ചിലവ് യമഹ പൂർണമായും വഹിക്കുമെന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.

2022 ജനുവരി ഒന്നിനും ഈ വർഷം ജനുവരി നാലിനും ഇടയിൽ നിർമിച്ച സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചതായി യമഹ മോട്ടോർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തിരിച്ചുവിളിക്കുന്നത് സ്വമേധയാ ഉള്ളതാണെന്നും ഉടനടി പ്രാബല്യത്തിൽ വരുന്നതാണെന്നും ഇരുചക്ര വാഹന നിർമാതാക്കൾ പറഞ്ഞു. മുകളിൽ സൂചിപ്പിച്ചതു പോലെ റേ ZR, ഫാസിനോ ഹൈബ്രിഡ് സ്‌കൂട്ടറുകളിലെ ബ്രേക്ക് ഭാഗങ്ങളുടെ തകരാർ പരിഹരിക്കാനാണ് തിരിച്ചുവിളിക്കൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

Yamaha Fascino Hybrid And Ray ZR Scooters Recalled

ഈ സ്‌കൂട്ടറുകളുടെ തിരിച്ചുവിളിച്ച യൂണിറ്റുകളുടെ ബ്രേക്ക് ലിവർ പ്രവർത്തനത്തെ പ്രശ്‌നം ബാധിക്കുമെന്ന് യമഹ കണ്ടെത്തി. ഈ തകരാർ ഉള്ള ബ്രേക്ക് പാർട്‌സുകൾ അതിൻ്റെ ഉടമകളിൽ നിന്ന് യാതൊരു ഫീസും ഈടാക്കാതെ മാറ്റിസ്ഥാപിക്കുമെന്നും ജീപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചു. തിരിച്ചുവിളിച്ച എല്ലാ സ്‌കൂട്ടറുകളുടെയും ഉടമകളോട് അടുത്തുള്ള യമഹ സർവീസ് സെൻ്ററുകളെ സമീപിക്കാനും ബ്രാൻഡ് പറയുന്നു.

അല്ലെങ്കിൽ യമഹയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ സർവീസ് വിഭാഗം സന്ദർശിച്ച് തിരിച്ചുവിളിക്കുന്നതിനുള്ള യോഗ്യത പരിശോധിക്കാനാവും. ഇതിനായി സ്കൂട്ടറിൻ്റെ ഷാസി നമ്പർ ഉപയോഗിച്ച് അവർ സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കാൻ യമഹ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ് നിലവിൽ ഈ രണ്ട് സ്‌കൂട്ടറുകളും. തിരിച്ചുവിളിക്കൽ എല്ലാ കമ്പനികളും ചെയ്യാറുള്ള കാര്യമായതിനാൽ ഉടമകൾ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല.

Yamaha Fascino Hybrid And Ray ZR Scooters Recalled

ഡ്രം, ഡിസ്ക്ക് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് റേ ZR 125 ഇന്ത്യയിൽ വിൽക്കുന്നത്. ഇതിൽ ബേസ് ഡ്രം പതിപ്പിന് 73,330 രൂപയും ഡിസ്ക്ക് ബ്രേക്ക് മോഡലിന് 76,330 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം മറുവശത്ത് സ്ത്രീകളുടെ പ്രിയപ്പെട്ട യമഹ ഫാസിനോയും ഡ്രം, ഡിസ്ക്ക് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ തന്നെയാണ് വിപണിയിലെത്തിക്കുന്നത്. ആദ്യത്തേതിന് 72,030 രൂപയും രണ്ടാമത്തേതിന് 74,530 രൂപയുമാണ് വില വരുന്നത്.

യമഹയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ഫാസിനോയ്ക്ക് മുകളിൽ മറ്റൊരു കിടിലൻ 125 സിസി മോഡൽ കൂടി ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. അടുത്തിടെ നടന്ന 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഗ്രാൻഡ് ഫിലാനോയാണ് താരം. അധിക ഫീച്ചറുകളും സൗകര്യങ്ങളും ആകർഷകമായതും പ്രീമിയമായ രൂപകൽപ്പനയും ഫിലാനോയെ ഗ്രാൻഡാക്കുന്നുണ്ട്.

Yamaha Fascino Hybrid And Ray ZR Scooters Recalled

ഗ്രാൻഡ് ഫിലാനോയിൽ ടിഎഫ്ടി സ്‌ക്രീൻ, ഹസാർഡ് ലൈറ്റ്, എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, ഫ്രണ്ട് സ്‌റ്റോറേജ്, സ്‌മാർട്ട് കീ ഉള്ള കീലെസ് സ്റ്റാർട്ട്, നവീകരിച്ച ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഫാസിനോയ്‌ക്ക് ഇല്ലാത്ത മറ്റ് മോഡേൺ ഫീച്ചറുകൾ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. 8.2 bhp കരുത്തിൽ 10.3 Nm torque നൽകാൻ ശേഷിയുള്ള ഫാസിനോയിലെ അതേ 125 സിസി എഞ്ചിൻ തന്നെയാണ് ഇതിലും പ്രവർത്തിക്കുന്നതെന്ന് മാത്രം. അങ്ങനെയെങ്കിൽ മൈലേജിലും ആള് പുലിയായിരിക്കും.

More from DriveSpark

Article Published On: Friday, February 16, 2024, 12:27 [IST]
English summary
Yamaha fascino hybrid and ray zr scooters recalled here is why
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X