സ്‌കൂട്ടർ വിപണി ഇനി യമഹ ഭരിക്കും, ആക്‌ടിവയ്ക്ക് പകരം എല്ലാവരും വാങ്ങുക ഈ ഇടിവെട്ട് മോഡലോ

ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളും വാങ്ങാനാഗ്രഹിക്കുന്നത് സ്‌കൂട്ടറുകളാണെന്ന് വേണം പറയാൻ. ഇലക്‌ട്രിക് രംഗം കൂടുതൽ ശക്തിയാർജിച്ചതോടെ ബൈക്കുകളേക്കാൾ കൂടുതൽ സ്‌കൂട്ടറുകളായി നിരത്തുകളിൽ. പണ്ടത്തെ അപേക്ഷിച്ച് വൈവിധ്യമാർന്ന മോഡലുകൾ വിപണിയിലുണ്ടെന്നതും ശ്രദ്ധേയമാണ്. ആക്‌ടിവ, ഡിയോ പോലുള്ള വ്യത്യസ്‌തരുമായി പണ്ടുമുതലേ സ്റ്റാറായി നിൽക്കുന്നവരാണ് ഹോണ്ട.

എന്നാൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയും സ്‌കൂട്ടർ വിപണിയിൽ സജീവമായുണ്ട്. ഫാസിനോയും റേ ZR മോഡലുകളുമായി കളംനിറഞ്ഞുനിൽപ്പുണ്ടെങ്കിലും ആക്‌ടിവയുടെ ഏഴയൽപ്പക്കത്ത് വരാൻ യമഹയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഹൈബ്രിഡ് എഞ്ചിനുകൾ വരെ അവതരിപ്പിച്ചിട്ടും പലരും ബ്രാൻഡിനെ തിരിച്ചറിഞ്ഞില്ലെന്നു വേണം പറയാൻ. പക്ഷേ ഇതിന് അറുതി വരുത്താൻ പുത്തനൊരു ഇടിവെട്ട് സ്കൂട്ടറിനെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് യമഹ.

Yamaha Grand Filano 125 cc Scooter To Launch In India Soon

സ്‌കൂട്ടറുകൾക്ക് ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കൂടുതൽ സ്‌കൂട്ടറുകൾ പുറത്തിറക്കാൻ യമഹ പദ്ധതിയിടുന്നതിന്റെ ഭാഗമാണിത്. അടുത്തിടെ നടന്ന 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ കമ്പനി രണ്ട് പുതിയ സ്‌കൂട്ടറുകൾ പ്രദർശിപ്പിച്ചിരുന്നു. ഗ്രാൻഡ് ഫിലാനോ 125 സിസി, എൻമാക്സ് 155 സിസി എന്നിവയാണ് ഇവ. ഇതിൽ ആദ്യത്തേതിന് വലിയ സ്വീകാര്യത ലഭിച്ചതിനാൽ ബ്രാൻഡ് വിപണിയിലേക്ക് അവതരിപ്പിക്കാൻ പോവുകയാണെന്നാണ് വാർത്തകൾ.

ഗ്രാൻഡ് ഫിലാനോയും ഫാസിനോയും ക്ലാസിക് സ്കൂട്ടർ സ്റ്റൈലിൽ ഒരുങ്ങിയിട്ടുള്ള ഒരേ നിയോ-റെട്രോ ഡിസൈൻ തീം പിന്തുടരുന്നവരാണ്. രണ്ടും അവരുടേതായ രീതിയിൽ ഗംഭീര മാണെന്ന് പറയാം. ശരിക്കും ഫാസിനോയ്ക്ക് ഇല്ലാത്ത എന്തോ ഒരിത് ഫിലാനോയ്ക്കുണ്ടെന്ന് വേണം പറയാൻ. ശരിക്കും പറഞ്ഞാൽ ഫാസിനോയേക്കാൾ വിപണി പിടിക്കാൻ ഈ പുത്തൻ മോഡലിനാവുമെന്നാണ് കണക്കുകൂട്ടൽ.

Yamaha Grand Filano 125 cc Scooter To Launch In India Soon

ഫാസിനോയും ഗ്രാൻഡ് ഫിലാനോയും 125 സിസി എഞ്ചിൻ തന്നെയാണ് പങ്കിടുന്നത് എന്നത് കണക്കിലെടുക്കുമ്പോൾ സമാനമായ പെർഫോമൻസാണ് നൽകുന്നതും. അതായത് 8.2 bhp കരുത്തിൽ 10.3 Nm torque നൽകാൻ ഇവയ്ക്കാവുമെന്ന് സാരം. അധിക ഫീച്ചറുകളും സൗകര്യങ്ങളും ആകർഷകമായതും അപ് മാർക്കറ്റ് പോലുള്ള മൊത്തത്തിലുള്ള രൂപകൽപ്പനയും എല്ലാം യമഹയ്ക്ക് ഗുണമാവുമെന്ന് വേണം പറയാൻ.

ഗ്രാൻഡ് ഫിലാനോയിൽ ടിഎഫ്ടി സ്‌ക്രീൻ, ഹസാർഡ് ലൈറ്റ്, എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, ഫ്രണ്ട് സ്‌റ്റോറേജ്, സ്‌മാർട്ട് കീ ഉള്ള കീലെസ് സ്റ്റാർട്ട്, നവീകരിച്ച ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഫാസിനോയ്‌ക്ക് ഇല്ലാത്ത മറ്റ് മോഡേൺ ഫീച്ചറുകൾ എന്നിവയാൽ വാഹനം സമ്പന്നമാണ്. 125 സിസി പ്രീമിയം സ്‌കൂട്ടറുകളുടെ ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗ്രാൻഡ് ഫിലാനോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് യമഹ പരിഗണിച്ചേക്കാം.

Yamaha Grand Filano 125 cc Scooter To Launch In India Soon

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, 90/90-12 ട്യൂബ്‌ലെസ് ടയർ കൊണ്ട് പൊതിഞ്ഞ 12 ഇഞ്ച് ഫ്രണ്ട് അലോയ് വീൽ, 110/90-10 ടയർ കൊണ്ട് പൊതിഞ്ഞ 10 ഇഞ്ച് റിയർ അലോയ് വീൽ, സ്വിംഗാർമിൽ ഘടിപ്പിച്ച പിൻ സസ്‌പെൻഷൻ എന്നിവയും ഫാസിനോയേക്കാൾ മികച്ച ഓപ്ഷനാക്കി ഇതിനെ മാറ്റുന്നു. ഒപ്പം ഓപ്‌ഷണൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും വെറും 99 കിലോഗ്രാം ഭാരവുമാണ് ഈ സ്‌കൂട്ടറിനുള്ളത്.

ഗ്രാൻഡ് ഫിലാനോയ്ക്ക് പുറമെ പ്രീമീയം സ്‌കൂട്ടർ സെഗ്മെന്റ് തൂക്കാൻ യമഹ പുതിയ എൻമാക്‌സ് മാക്‌സി സ്‌കൂട്ടറും ഇന്ത്യയിൽ കൊണ്ടുവരുന്നുണ്ട്. എയ്റോക്‌സ് 155 മോഡലുമായി എഞ്ചിൻ പങ്കിടുന്നതിനാൽ ഇതിന്റെ അവതരണവും കമ്പനിക്ക് എളുപ്പത്തിൽ യാഥാർഥ്യമാക്കാൻ കഴിയും. ഗ്രാൻഡ് ഫിലാനോയുടെ വളരെ ലളിതമായ 125 സിസി യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി ഈ 155 സിസി യൂണിറ്റിന് ലിക്വിഡ് കൂളിംഗ് DOHC സജ്ജീകരണമാണ് ഇതിലുള്ളത്.

Yamaha Grand Filano 125 cc Scooter To Launch In India Soon

കൂടാതെ 4V ഹെഡ്, യമഹയുടെ പ്രശസ്തമായ VVA (വേരിയബിൾ വാൽവ് ആക്ച്വേഷൻ) പോലുള്ള അധിക സവിശേഷതകളും എൻമാക്‌സിന്റെ എഞ്ചിന്റെ പ്രത്യേകതയാണ്. 14.75 bhp കരുത്തിൽ ഏകദേശം 13.9 Nm torque വരെ ഇതിന് ഉത്പാദിപ്പിക്കാനാവും. എന്തായാലും ഈ രണ്ട് മോഡലുകളുടെ വരവോടെ സ്‌കൂട്ടർ സെഗ്മെന്റിൽ ഹോണ്ടയ്ക്ക് കടുത്ത മത്സരം നൽകാൻ യമഹ്ക്ക് സാധിക്കുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Wednesday, February 14, 2024, 13:24 [IST]
English summary
Yamaha grand filano 125 cc scooter to launch in india soon honda activa rival
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X