മലയാളിയുടെ ഇവി കമ്പനിയിൽ 332.23 കോടിയുടെ നിക്ഷേപവുമായി യമഹ, ഹൈ-റേഞ്ചായി റിവർ ഇൻഡി

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി സമാനകളില്ലാത്ത വളർച്ച കൈവരിക്കുമ്പോൾ പണം വാരുന്നത് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ്. പ്രമുഖ ബ്രാൻഡുകളിൽ പലരും ഇവി രംഗത്തേക്ക് ഇറങ്ങിയെങ്കിലും കാര്യമായി ശോഭിക്കാനാവാതെ മാറിനിൽക്കുകയാണ്. ടിവിഎസ്, ഹീറോ, ബജാജ് എന്നിവരെല്ലാം ഇപ്പോഴും ഓല, ഏഥർ പോലുള്ള തുടക്കക്കാർക്ക് ഏറെ പിന്നിലാണെന്ന് വേണം പറയാൻ.

ഇനി ഹോണ്ടയും യമഹയും കൂടി ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് കടന്നുവരാൻ കച്ചകെട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനു മുമ്പ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന സ്റ്റാർട്ടപ്പ് റിവർ ബ്രാൻഡിൽ യമഹ നിക്ഷേപം നടത്തിയിരിക്കുകയാണ്. യമഹ മോട്ടോർ കമ്പനി ലിമിറ്റഡിൻ്റെ നേതൃത്വത്തിലുള്ള സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ 40 മില്യൺ ഡോളർ അതായത് ഏകദേശം 332.23 കോടി രൂപ വിജയകരമായി സമാഹരിച്ച വാർത്തായണ് ഇപ്പോൾ പുറത്തുവരുന്നത്.

Yamaha Invests Rs 332.23 Crore In River Electric Scooter Brand

ഈ റൗണ്ടിൽ പങ്കെടുത്ത മറ്റ് നിലവിലെ നിക്ഷേപകർ ഫണ്ടിംഗിന് നേതൃത്വം നൽകിയ അൽ ഫുട്ടിയാം ഗ്രൂപ്പാണ്. ലോവർകാർബൺ ക്യാപിറ്റൽ, ടൊയോട്ട വെഞ്ചേഴ്‌സ്, മാനിവ് മൊബിലിറ്റി എന്നിവയ്ക്ക് ശേഷം 2023-ൽ നടന്ന റൗണ്ടിലാണ് യമഹയും നിക്ഷേപം നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളിൽ ഒന്നായ യമഹ മോട്ടോർ കമ്പനിയിൽ നിന്ന് നിക്ഷേപം ആകർഷിക്കാനായത് വലിയ നേട്ടമായാണ് റിവർ കാണുന്നത്.

ഇതുവരെ 68 മില്യൺ ഡോളർ (565 കോടി രൂപ) സമാഹരിച്ചതോടെ രാജ്യത്തുടനീളമുള്ള ബ്രാൻഡിന്റെ വിതരണ, സേവന ശൃംഖല വികസിപ്പിക്കാനാണ് റിവറിൻ്റെ പദ്ധതി. മറ്റ് ഇ-സ്‌കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി സാങ്കേതികവിദ്യകളാൽ സമ്പന്നമായതിന് പുറമെ വലിപ്പവും സ്റ്റോറേജ് സ്പേസുകളുമാണ് റിവർ ഇൻഡിയുടെ യുഎസ്‌പി. സ്‌കൂട്ടറിൽ മൊത്തം 55 ലിറ്റർ സ്റ്റോറേജ് സ്‌പേസ് ഉണ്ടെന്നാണ് കമ്പനി പറയുന്നത്.

Yamaha Invests Rs 332.23 Crore In River Electric Scooter Brand

അതിൽ സീറ്റിനടിയിൽ 43 ലിറ്റർ ശേഷിയും ഒരു 12 ലിറ്റർ ഗ്ലൗബോക്‌സുമായാണ് ഇൻഡിയിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. യമഹയുടെ വരവ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ റിവർ ഇൻഡിക്ക് മൈലേജ് കൂടിയാവുമെന്നാണ് സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ പ്രതീക്ഷ.ആദ്യ ഉൽപ്പന്നമായ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ 2023 ഒക്‌ടോബറിലാണ് റിവർ പുറത്തിറക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് ടൂവീലർ എസ്‌യുവി എന്ന വിശേഷണവുമായി എത്തിയ വാഹനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.

ഇത് പൂർണമായും രൂപകൽപ്പന ചെയ്‌തത് ബെംഗളൂരുവിലെ റിവേഴ്‌സ് ആർ ആൻഡ് ഡി ഫെസിലിറ്റിയിലാണെന്നും കമ്പനി പറയുന്നു. ധാരാളം സ്റ്റോറേജ് സ്പേസ്, പാന്നിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡ്​ തുടങ്ങി ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ അധികം കണ്ടുവരാത്ത ഫീച്ചറുകൾ ഉള്‍ക്കൊള്ളിച്ചാണ് റിവര്‍ ഇന്‍ഡി പണികഴിപ്പിച്ചിരിക്കുന്നത്. ഇൻഡിയുടെ ഡെലിവറി 2023 അവസാനത്തോടെ കമ്പനി ആരംഭിച്ചിരുന്നു.

Yamaha Invests Rs 332.23 Crore In River Electric Scooter Brand

റിവർ ഇതുവരെ ബെംഗളൂരുവിൽ 150 ഓളം സ്കൂട്ടറുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.1.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ വിപണിയിലെത്തിയിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയും റിവർ അടുത്തിടെ പുതുക്കിയിരുന്നു. 13,000 രൂപ വർധിപ്പിച്ച ഇവിക്ക് ഇനി മുതൽ 1.38 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഇൻഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ രണ്ടാം ബാച്ച് ബുക്കിംഗും റിവർ ആരംഭിച്ചിട്ടുണ്ടിപ്പോൾ.

വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ കമ്പനിയുടെ വെബ്‌സൈറ്റിൽ 2,500 രൂപ ടോക്കൺ തുകയ്ക്ക് സ്‌കൂട്ടർ ബുക്ക് ചെയ്യാം. 4 kWh ബാറ്ററി പായ്ക്കുമായാണ് റിവർ ഇൻഡി വിപണിയിൽ എത്തുന്നത്. 6.7 kWh അതായത് 8.9 bhp ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെന്നതും ശ്രദ്ധേയമാണ്.

Yamaha Invests Rs 332.23 Crore In River Electric Scooter Brand

പെർഫോമൻസ് കണക്കിലേക്ക് നോക്കിയാൽ വെറും 3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് പരമാവധി 90 കിലോമീറ്റർ വേഗത വരെ പുറത്തെടുക്കാനാവും.ബെൽറ്റ് ഡ്രൈവ് വഴി റിയർ വീലിലേക്ക് പവർ അയയ്‌ക്കുന്ന റിവർ ഇൻഡിക്ക് സിംഗിൾ ചാർജിൽ പരമാവധി 120 കിലോമീറ്റർ റേഞ്ച് വരെ നൽകാവുമെന്നതും ശ്രദ്ധേയമാണ്. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതിലുണ്ട്.

നിലവിൽ സ്റ്റാർട്ടപ്പ് ഇവി ബ്രാൻഡുകളിൽ സ്ഥാപിതമായ കമ്പനികൾ നിക്ഷേപം നടത്തുന്നത് ഒരു പതിവ് കാഴ്ച്ചയായി മാറിയിട്ടുണ്ട്. നേരത്തെ ഏഥർ എനർജിയിൽ ഹീറോ മോട്ടോകോർപ് 550 കോടി രൂപ അധികമായി നിക്ഷേപിക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. 2016-ല്‍ ഇവി സ്റ്റാര്‍ട്ടപ്പില്‍ ഹീറോ 1000 കോടി രൂപയാണ് നിക്ഷേപിച്ചത്. നിലവില്‍ ഏഥര്‍ എനര്‍ജിയുടെ 33.1 ശതമാനം ഓഹരിയാണ് ഹീറോയുടെ കൈവശമുള്ളത്. ഇതിനു പിന്നാലെയാണ് യമഹയുടെ നീക്കവും.

More from DriveSpark

Article Published On: Wednesday, February 7, 2024, 10:04 [IST]
English summary
Yamaha invests rs 332 23 crore in river electric scooter brand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X