'തെരുവുകളുടെ രാജാവ്' യമഹ RX100 ഇന്ത്യയിൽ തിരിച്ചെത്തും; പക്ഷേ ഒരു ട്വിസ്റ്റ് കൂടിയുണ്ടെന്ന് മാത്രം

രണ്ടായിരത്തിന് മുമ്പ് യുവാക്കളുടെ ഹരമായിരുന്ന ഐക്കോണിക് മോട്ടോർസൈക്കിളായിരുന്നു യമഹ RX100. പണ്ടത്തെ ഡ്യൂക്ക് എന്നൊക്കെ 90 കിഡ്‌സിനിടയിൽ വിശേഷണമുള്ള മോഡലായിരുന്നു ഇത്. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇന്നും വമ്പൻ ഡിമാന്റുള്ള RX100 ബൈക്കുകൾ ഒരു ജനതയുടെ വികാരം തന്നെയാണെന്ന് പറയാം. 1996 മാർച്ചിലാണ് കച്ചോടം നിർത്തലാക്കുന്നതായി അറിയിച്ചത്.

ഇതിനിടയിൽ വർഷങ്ങൾക്ക് ശേഷം യുവാക്കളെ ആവേശം കൊള്ളിക്കാൻ യമഹ RX100 വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണെന്ന വാർത്തകളും പലതവണ പുറത്തുവന്നിരുന്നു. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇവിടെ അസംബിൾ ചെയ്തായിരുന്നു ആദ്യകാലത്ത് ബൈക്കുകളുടെ വിൽപന നടത്തിയിരുന്നത്. പിന്നീട് മലിനീകരണനിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതാണ് ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള മോഡലുകൾക്ക് തിരിച്ചടിയായത്.

Yamaha RX100 India Launch Soon With Bigger 225cc Engine

ഇതോടെ ഇതിഹാസങ്ങൾ നിരത്തൊഴിയുന്ന കാഴ്ച്ചയും നാം കണ്ടു. എന്നാൽ യമഹ ഇന്ത്യയുടെ മേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ബൈക്ക് തിരിച്ചെത്തുമെന്ന സൂചനകൾ നൽകിയത്. പക്ഷേ ഇന്ത്യന്‍ ജനത കാത്തിരിക്കുന്ന RX 100 തിരിച്ചുവരില്ലെന്ന് യമഹ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. പക്ഷേ RX എന്ന് പേരുള്ള മറ്റൊരു മോട്ടോർസൈക്കിൾ ഇന്ത്യക്കാർക്ക് സമ്മാനിക്കാനാണ് കമ്പനിയുടെ പദ്ധതി.

ലൈവ് മിന്റിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 100 സിസിക്ക് പകരം അൽപം ശേഷി കൂടിയ എഞ്ചിനായിരിക്കും യമഹ RX പതിപ്പിന് സമ്മാനിക്കുക. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾലുടെ രണ്ടാം ഘട്ടം പാലിക്കുന്നതിനായി മോട്ടോർസൈക്കിളിൻ്റെ നവീകരിച്ച ആവർത്തനത്തിന് ശക്തമായ 225.9 സിസി എഞ്ചിനായിരിക്കും തുടിപ്പേകാൻ എത്തുക. ഇത് 20.1 bhp കരുത്തിൽ 19.93 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

Yamaha RX100 India Launch Soon With Bigger 225cc Engine

ഐക്കോണിക് RX100 റെട്രോ മോഡൽ അടിസ്ഥാനമാക്കിയുള്ളതിനാൽ വരാനിരിക്കുന്ന മോഡേൺ RX ഒറിജിനൽ മോട്ടോർസൈക്കിളിൽ നിന്ന് ചില സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങൾ വഹിക്കും. 1.25 ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ തന്ത്രപരമായ വിലനിർണയ സമീപനം താങ്ങാനാവുന്ന വിലയും പ്രീമിയം അനുഭവവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാൻ യമഹയെ സഹായിക്കും.

എന്നിരുന്നാലും RX100-ൻ്റെ വരാനിരിക്കുന്ന ആവർത്തനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും യമഹ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. യമഹ RX100 അതിൻ്റെ ഭംഗിയുള്ളതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയ്ക്ക് മാത്രമല്ല ശബ്ദവും പെർഫോമൻസും കൂടി കാരണമാണ് ഇത്രയും ജനപ്രിയനായി മാറിയത്. ഫോർ-സ്ട്രോക്ക് മോഡലിൽ ആ മാനദണ്ഡങ്ങൾ പുനഃസൃഷ്ടിക്കുന്നതിന് ബൈക്കിൽ കുറഞ്ഞത് 200 സിസി ഡിസ്പ്ലേസ്മെൻ്റ് ഉള്ള ഒരു എഞ്ചിൻ ലഭിക്കേണ്ടതുണ്ട്.

Yamaha RX100 India Launch Soon With Bigger 225cc Engine

യഥാർഥ RX100 98.2 സിസി ടു-സ്ട്രോക്കിൽ നിന്നായിരുന്നു പവർ ഉത്പാദിപ്പിച്ചിരുന്നത്. ഈ വസ്തുത മനസിൽ വെച്ചുകൊണ്ട് യമഹ ഒരു വലിയ എഞ്ചിൻ ഉള്ള മോട്ടോർസൈക്കിളിൽ നിന്നും ഹൈ പെർഫോമൻസും എന്നാൽ ഭാരം കുറഞ്ഞതുമായ ഫീലാണ് ഒരുക്കുക. കരുത്തും ലൈറ്റ് വൈറ്റ് രൂപകല്‍പനയുംകൊണ്ട് യുവമനസു കീഴടക്കാൻ ജാപ്പനീസ് ബ്രാൻഡിന് ഇനിയും സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

ഇതോടൊപ്പം RD350 കൂടി വരാനുള്ള സാധ്യതയുണ്ടോയെന്ന് അന്വേഷിക്കുന്നവരും ഒരുപാടുണ്ട്. റോയൽ എൻഫീൽഡ് ക്ലാസിക്, ഹോണ്ട ഹൈനസ് CB350, ജാവ, യെസ്‌ഡി, ട്രയംഫ് 400, ഹാർലി X440 എന്നിവയ്ക്കുള്ള യമഹയുടെ മറുപടിയായിരിക്കും ഈ ഇതിഹാസം പുനർജനിച്ചാൽ കിട്ടാൻ പോവുന്നത്. 1990-ല്‍ ഇന്ത്യയില്‍ ഉത്പാദനം നിര്‍ത്തിയ യമഹ മോഡലിനെ ഇന്നും ആരാധനയോടെ കാണുന്നവര്‍ ഏറെയാണ്.

Yamaha RX100 India Launch Soon With Bigger 225cc Engine

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണി പോലെയുള്ള സെലിബ്രിറ്റികൾ വരെ ഈ ബൈക്ക് പൊന്നും വില കൊടുത്ത് സ്വന്തമാക്കിയിട്ടുണ്ട്. ഇനി RZ350 എന്ന പേരില്‍ ഒരു ബൈക്ക് യമഹ അവതരിപ്പിച്ചാല്‍ അതില്‍ RD-യുടെ ചേരുവകള്‍ പ്രതീക്ഷിക്കാനും വകയുണ്ട്. പോയ കാലങ്ങളിലെ യമഹയുടെ തന്ത്രങ്ങളെല്ലാം കാര്യമായി ഏശാതെയിരിക്കുകയാണെന്ന് വേണം പറയാൻ. MT-15, R15 V4 പോലുള്ള മോഡലുകളുടെ വിൽപ്പനയിലാണ് കമ്പനി ഇപ്പോൾ പിടിച്ചു നിൽക്കുന്നതു തന്നെ.

More from DriveSpark

Article Published On: Tuesday, February 20, 2024, 13:12 [IST]
English summary
Yamaha rx100 india launch soon with bigger 225cc engine details inside
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X