എൻഫീൽഡിന് ഇതൊന്നും പറ്റില്ല, യെസ്‌ഡി അഡ്വഞ്ചറിൽ 17,000 രൂപയുടെ ടൂറിംഗ് കിറ്റ് ഇനി ഫ്രീയായി കിട്ടും

ഏവർക്കും ഇഷ്‌ടപ്പെട്ട ടൂവീലർ വിഭാഗമായി അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ (Adventure Motorcycles) മാറിയിരിക്കുകയാണ്. ലോംഗ് ട്രിപ്പുകൾക്കായാലും ഒന്ന് കുന്നും മലയും താണ്ടാൻ തോന്നിയാലും ധൈര്യത്തോടെ കൂടെക്കൂട്ടാവുന്ന ഇരട്ടചങ്കൻമാരാണ് ഇവർ. റോയൽ എൻഫീൽഡ് ഹിമാലയന്റ് (Royal Enfield Himalayan) വരവോടെയാണ് ഈ സെഗ്മെന്റിന് ഉയർച്ചയുണ്ടായത്. പിന്നീട് കെടിഎം (KTM), യെസ്‌ഡി പോലുള്ള ബ്രാൻഡുകളും ഈ രംഗത്തേക്കിറങ്ങുകയുണ്ടായി. ഒരുകാലത്ത് ക്ലാസിക് ബൈക്കുകളുടെ അവസാനവാക്കിയ അറിയപ്പെട്ടിരുന്ന യെസ്‌ഡി (Yezdi) രാജ്യത്തേക്ക് തിരിച്ചുവരവ് നടത്താൻ തെരഞ്ഞെടുത്തതിൽ ഒരു എഡിവി മോഡലും ഉണ്ടായിരുന്നു. ഏതു കുന്നും മലയും പുഴയും കടന്ന് പോവാൻ കെൽപ്പുള്ളവനായി എത്തിയപ്പോൾ പലരും ഞെട്ടി.

ആദ്യ കാഴ്ച്ചയിൽ യെസ്‌ഡി അഡ്വഞ്ചർ എൻഫീൽഡ് ഹിമാലയനെ അതേപടി കോപ്പിയടിച്ചുവെന്ന ചീത്തപ്പേരുണ്ടായിരുന്നെങ്കിലും ചെറിയ ബജറ്റിലെത്തിയത് ആളുകളെ ആകർഷിച്ച കാര്യമായിരുന്നു. പതിയെ പതിയെ കണ്ട് ഇഷ്‌ടമായ ഈ എഡിവി മോട്ടോർസൈക്കിൾ കാലത്തിനൊത്ത് ചെറിയ ചില പരിഷ്ക്കാരങ്ങളും കൊണ്ടുവരാൻ മടിയൊന്നും കാണിച്ചില്ല. അങ്ങനെ അടിക്കടി വിപണിയിൽ പേര് ഉയർന്നുകേൾക്കാനും തുടങ്ങി.

Yezdi Adventure Motorcycle Now Available With Free Mountain Pack

ഇപ്പോഴിതാ ടൂറിംഗിനായി പോവുന്നവരെ കൈയിലെടുക്കാനായി പുതിയ അടവുമായി എത്തിയിരിക്കുകയാണ് കമ്പനി. മറ്റൊന്നുമല്ല യെസ്ഡി അഡ്വഞ്ചർ മോട്ടോർസൈക്കിൾ വാങ്ങുന്നവർക്ക് ഫ്രീയായി പുതിയ മൗണ്ടൻ പായ്ക്ക് അവതരിപ്പിച്ചതാണ് സംഭവം. ഏകദേശം 17,000 രൂപയോളം വില വരുന്ന ടൂറിംഗിന് അനുയോജ്യമായ ആക്‌സസറികൾ ബൈക്കിനൊപ്പം സൌജന്യമായി നൽകുകയാണ് ഇതിലൂടെ ബ്രാൻഡ് ഉദ്ദേശിക്കുന്നത്.

അഡ്വഞ്ചർ ബൈക്കിന്റെ വിലയായ 2.15 ലക്ഷം രൂപയിൽ ഈ ആക്‌സസറികൾ ഇനി സ്റ്റാൻഡേർഡായി തന്നെ കിട്ടുമെന്ന് സാരം. മൺസൂൺ സീസണായതോടെ ഓഫ്-റോഡ് റൈഡുകൾ വീണ്ടും പുനരാരംഭിക്കുന്ന വേളയിലാണ് യെസ്‌ഡിയുടെ നിർണായകമായ നീക്കം. എന്നാൽ ഒരു പരിമിത കാലയളവിലേക്ക് മാത്രമാണ് മൗണ്ടൻ പായ്ക്ക് അധിക പണം ചെലവഴിക്കാതെ ലഭ്യമാവൂ. ഈ ഓഫറിൻ്റെ കൃത്യമായ സാധുത കമ്പനി വ്യക്തമാക്കിയിട്ടുമില്ല.

Yezdi Adventure Motorcycle Now Available With Free Mountain Pack

മെയിൻ കേജ്, നക്കിൾ ഗാർഡുകൾ, ബാർ-എൻഡ് വെയ്റ്റുകൾ, ഹെഡ്‌ലാമ്പ് ഗ്രിൽ, ക്രാഷ് ഗാർഡ്, രണ്ട് 5 ലിറ്റർ ജെറി ക്യാനുകൾ എന്നിവയുൾപ്പെടെ നിരവധി ആക്‌സസറികളാണ് പുതിയ യെസ്‌ഡി അഡ്വഞ്ചർ മൗണ്ടൻ പായ്ക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ഓഫ്-റോഡിംഗിൽ സഹായകമാവുന്ന എല്ലാത്തരം ഉപകരണങ്ങളും ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സാരം. പുതിയൊരു ബൈക്ക് വാങ്ങിയതിനു ശേഷം ആക്‌സസറി ഘടിപ്പിക്കാൻ നടക്കുന്നതിന്റെ അധിക ചെലവും പോക്കറ്റിലിരിക്കും എന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്.

തങ്ങളുടെ ബൈക്കുകൾക്കായി ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ തിരയേണ്ടതിൻ്റെ ആവശ്യകതയും പാക്കേജ് ഇല്ലാതാക്കുന്നു. ഈയൊരു സംഭവം മാറ്റിനിർത്തിയാൽ യെസ്‌ഡി അഡ്വഞ്ചറിൽ കാര്യമായ മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ കമ്പനി അവതരിപ്പിച്ചിട്ടില്ല. 29.8 bhp കരുത്തിൽ പരമാവധി 29.8 Nm torque നൽകാൻ കഴിവുള്ള 334 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Yezdi Adventure Motorcycle Now Available With Free Mountain Pack

സസ്പെൻഷനായി മുൻവശത്ത് 41 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിളും ഉൾപ്പെടുന്ന ലോംഗ്-ട്രാവൽ സസ്പെൻഷൻ സജ്ജീകരണവുമാണ് യെസ്‌ഡി അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുള്ളത്. ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ മുൻവശത്ത് 320 mm ഡിസ്‌ക്കും പിൻവശത്ത് 240 mm ഡിസ്‌ക്കുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

21 ഇഞ്ച് ഫ്രണ്ട് വീൽ സെറ്റപ്പിലും 17 ഇഞ്ച് റിയർ വീൽ സെറ്റപ്പിലുമാണ് ബൈക്ക് നിരത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. 815 മില്ലീമീറ്റർ സീറ്റ് ഹൈറ്റുള്ള അഡ്വഞ്ചർ മോഡലിന് 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് വരുന്നത്. ഫീച്ചറുകളിലും ആള് മോശക്കാരനല്ലെന്ന് വേണം പറയാൻ. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനുമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളുമായാണ് യെസ്ഡി അഡ്വഞ്ചർ വരുന്നത്.

മറ്റ് ആക്‌സസറികൾക്കും റൈഡിംഗ് ഗിയറിനുമൊപ്പം ഹാർഡ്‌കേസ് പാനിയറുകളും കമ്പനി വിൽക്കുന്നുണ്ട്. അവ മൗണ്ടൻ പായ്ക്കിൻ്റെ ഭാഗമല്ലെങ്കിലും അധിക പണം മുടക്കി പ്രത്യേകം വാങ്ങാം. എന്തായാലും പുതിയ മൗണ്ടൻ പായ്ക്ക് യെസ്ഡി അഡ്വഞ്ചറിന് കൂടുതൽ മൂല്യം നൽകുന്ന കാര്യമാണ്. എതിരാളികളേക്കാൾ കുറഞ്ഞ വിലയ്ക്ക് മോട്ടോർസൈക്കിൾ വാങ്ങാനാവുമെന്നതും ശ്രദ്ധേയമാണ്. സെഗ്‌മെൻ്റിൽ റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം 390 അഡ്വഞ്ചർ എന്നിവയുമായാണ് ഇതിന്റെ പ്രധാന മത്സരം.

More from DriveSpark

Article Published On: Thursday, May 30, 2024, 12:37 [IST]
English summary
Yezdi adventure motorycle now available with free mountain pack touring accessories
കൂടുതല്‍... #yezdi #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X