ഓലയ്ക്ക് കണ്ടകശനിയാണല്ലോ, 59,273 രൂപയ്ക്ക് 120 കി.മീ. ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ഓല വന്നതോടെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ കൂടുതൽ ആളുകളെത്തുന്നുണ്ടെന്നതാണ് രസകരമായ കാര്യം. പച്ച നമ്പർ പ്ലേറ്റുള്ള വൈദ്യുത വാഹനങ്ങൾ നിശബ്‌ദമായി നിരത്തുകൾ കീഴടക്കി മുന്നേറുകയാണിപ്പോൾ. മുൻനിര ബ്രാൻഡുകൾക്കൊപ്പം ചെറിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകളും വലിയ മുന്നേറ്റമുണ്ടാക്കുകയാണിപ്പോൾ. പെട്രോൾ വാഹനങ്ങളേക്കാളും എന്തുകൊണ്ടും ലാഭമാണ് ഇവികൾ എന്നു മനസിലാക്കിയ ഇന്ത്യക്കാർ ഇലക്ട്രിക് വിപണിയെ കൈയയച്ച് സഹായിക്കുന്നുമുണ്ട്. 1 ലക്ഷം രൂപയിൽ താഴെ വിലയുള്ള മോഡലുകൾ വാങ്ങാനാണ് ഇതിൽ പലർക്കും ഇഷ്‌ടം. ഇതുമനസിലാക്കിയ രാജ്യത്തെ മുൻനിര ഇവി സ്റ്റാർട്ടപ്പായ സീലിയോ ഇബൈക്‌സ് അവരുടെ ഗ്രേസി സീരീസ് പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.

പുതുതായി എത്തുന്ന സീലിയോയുടെ ഗ്രേസി സീരീസ് ശരിക്കും ലോ സ്‌പീഡ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയിലാണ് ഇടംപിടിക്കുന്നത്. 59,273 രൂപ മുതൽ 83,073 രൂപ വരെ എക്‌സ്‌ഷോറൂം വിലയിൽ ഗ്രേസി, ഗ്രേസി പ്രോ, ഗ്രേസി പ്ലസ് മോഡലുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ 1,50,000 വാഹനങ്ങളുടെ വാർഷിക ഉത്പാദന ശേഷിയുള്ള ഹരിയാനയിലെ ഹിസാറിലെ ലാഡ്‌വയിൽ ബ്രാൻഡ് പുതിയ നിർമാണ യൂണിറ്റും ആരംഭിച്ചിരുന്നു.

Zelio Ebikes Gracy Electric Scooters Launched

ഇവിടുന്നാണ് ഗ്രേസി സീരീസ് ഇലക്‌ട്രിക് സ്‌കൂട്ടറുകളും (Gracy Electric Scooter) പുറത്തിറങ്ങുന്നത്. കോളേജ് വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ഗിഗ് തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള വിഭാഗങ്ങളെയാണ് കമ്പനി പുത്തൻ മോഡലുകളിലൂടെ ഉന്നംവെക്കുന്നത്. അതോടൊപ്പം തന്നെ തുടക്കക്കാർ മുതൽ പരിചയസമ്പന്നരായ വാഹനമോടിക്കുന്ന എല്ലാത്തരം ആളുകളെയും ലിംഗഭേദമില്ലാതെ ആകർഷിക്കാനും സീലിയോ ഇവികൾക്കാവും.

സിറ്റി യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ് ഇവയെന്നതും ശ്രദ്ധേയമാണ്. ഗ്രേസി സീരീസ് ഇലക്ട്രിക് സ്‌കൂട്ടർ മോഡലുകൾ ഏറ്റവും പുതിയ ലൈനപ്പ് അസാധാരണമായ പെർഫോമൻസ്, സ്റ്റൈൽ, ഡ്യൂറബിലിറ്റി, സുസ്ഥിരത എന്നിവ സമന്വയിപ്പിക്കുന്നുവെന്നും സെലിയോ ഇബൈക്‌സ് അവകാശപ്പെടുന്നു. ഇനി ഓരോ മോഡലുകളെ കുറിച്ചും വിശദമായി ഒന്ന് നോക്കിയാലോ?

Zelio Ebikes Gracy Electric Scooters Launched

ഗ്രേസി: 60/72V ഡൈനാമിക് BLDC മോട്ടോറുമായി വരുന്ന ഇവി സുഗമവും കാര്യക്ഷമവുമായ യാത്രയാണ് ഉറപ്പാക്കുന്നത്. 60 കിലോഗ്രാം ഭാരവും 150 കിലോഗ്രാം ലോഡിംഗ് ശേഷിയുമുള്ള ഇത് റോഡിൽ സ്ഥിരതയും ചടുലതയും പ്രദാനം ചെയ്യുന്നു. മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും പിൻ ഡ്രം ബ്രേക്കുകളും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളാണ്.

യെല്ലോ-ബ്ലാക്ക്, വൈറ്റ്-ബ്ലാക്ക്, റെഡ്-ബ്ലാക്ക്, ഗ്രേ എന്നിങ്ങനെ ആകർഷകമായ കളർ ഓപ്ഷനുകളും ഇതിനെ മനോഹരമാക്കുന്നുണ്ട്. ഗ്രേസി ഇലക്ട്രിക് സ്‌കൂട്ടർ വ്യത്യസ്‌തമായ അഞ്ച് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. 60V/32AH ലെഡ് ആസിഡ് ബാറ്ററി പായ്ക്കുമായി എത്തുന്ന വേരിയന്റാണ് ആദ്യത്തേത്. ഇതിന് സിംഗിൾ ചാർജിൽ 55 മുതൽ 60 കിലോമീറ്റർ വരെ റേഞ്ച് കിട്ടുമെന്നാണ് സീലിയോ ഇബൈക്ക്‌സ് അവകാശപ്പെടുന്നത്.

Zelio Ebikes Gracy Electric Scooters Launched

അതേസമയം ചാർജിംഗിനായി 7 മുതൽ 8 മണിക്കൂർ വരെ സമയവും വരും. ബേസ് മോഡലായ ഇതിന് 59,273 രൂപ വില വരുന്നത്. ഇതുപോലെ തെരഞ്ഞെടുക്കുന്ന ബാറ്ററി പായ്ക്ക് അനുസരിച്ച് സീലിയോ ഗ്രേസി ഇലക്ട്രിക് സ്‌കൂട്ടറിന്റെ റേഞ്ചും വിലയും ചാർജിംഗ് സമയവും വ്യത്യാസപ്പെടും. പരമാവധി 120 കിലോമീറ്റർ റേഞ്ച് വരുന്ന മോഡലിന് 68,773 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഗ്രേസി പ്രോ: അസാധാരണമായ പെർഫോമൻസും വിശ്വാസ്യതയും നൽകുന്ന 60/72V യുടെ കരുത്തുറ്റ BLDC മോട്ടോറാണ് ഗ്രേസി പ്രോ അവതരിപ്പിക്കുന്നത്. 70 കിലോഗ്രാം ഭാരവും 150 കിലോ ലോഡിംഗ് ശേഷിയുമുള്ള ഇത് സിറ്റി യാത്രകൾക്ക് ശരിക്കും മികച്ചതാണ്. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും പിൻ ഡ്രം ബ്രേക്കുകളും സജ്ജീകരിച്ചിരിക്കുന്നതിനാൽ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു. ഇത് വ്യത്യസ്‌ത നാല് വേരിയന്റുകളിൽ വാങ്ങാനാവും. 79,999 രൂപ വരുന്ന ഇതിന് 120 കിലോമീറ്റർ റേഞ്ചാണ് കമ്പനി പറയുന്നത്.

Zelio Ebikes Gracy Electric Scooters Launched

ഗ്രേസി പ്ലസ്: ശക്തമായ 60/72V BLDC മോട്ടോറോടെയാണ് വരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കിടിലൻ ആക്സിലറേഷനും പെർഫോമൻസുമാണ് വാഗ്‌ദാനം ചെയ്യുന്നത്. 60 കിലോഗ്രാം ഭാരവും 150 കിലോഗ്രാം ലോഡിംഗ് ശേഷിയുമുള്ള ഇതിൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും പിൻ ഡ്രം ബ്രേക്കുകളുമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് വേരിയന്റുകളിൽ ലഭ്യമായ ഇതിന് സിംഗിൾ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. അതേസമയം വില 60,073 മുതൽ 69,573 രൂപ വരെയാണ് വരുന്നത്.

ഈ ആകർഷണീയമായ സവിശേഷതകൾ കൂടാതെ പുതിയ സീലിയോ സ്കൂട്ടറുകൾ ആൻ്റി-തെഫ്റ്റ് അലാറം, റിവേഴ്സ് ഗിയർ ഫീച്ചർ, ഓട്ടോ റിപ്പയർ സ്വിച്ച്, ഡിജിറ്റൽ ഡിസ്പ്ലേ, ഉദാരമായ ബൂട്ട് സ്പേസ് എന്നീ ഫീച്ചറുകളാൽ സമ്പന്നമാണ്. വൈദ്യുത വാഹനത്തിന്റെ വേരിയൻ്റുകളിലുടനീളം ഉപയോഗിക്കുന്ന ലെഡ് ആസിഡ് ലിഥിയം അയോൺ ബാറ്ററി പായ്ക്കുകൾക്ക് 2 വർഷത്തെ വാറണ്ടിയാണ് കമ്പനി നൽകുന്നത് എന്നതിനാൽ ടെൻഷനും വേണ്ട.

More from DriveSpark

Article Published On: Thursday, May 30, 2024, 9:30 [IST]
English summary
Zelio ebikes gracy electric scooters launched price features specs
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X