ഒന്ന് ചാർജ് ചെയ്‌താൽ 100 കി.മീ. ഓടിക്കാം, ഏഥറിനേക്കാൾ കുറഞ്ഞ വിലയിൽ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി സീലിയോ

ഇലക്‌ട്രിക് വാഹനങ്ങൾ നാട്ടിലെല്ലാം സുപരിചിതമായി മാറിയിരിക്കുകയാണ്. നിശബ്‌ദമായി ഓടിവരുന്ന മോഡലുകളെ പലരും തിരിച്ചറിയുന്നത് പച്ച നമ്പർപ്ലേറ്റ് വെച്ചായിരിക്കും. ശബ്‌ദമുണ്ടാക്കാതെ നിരത്തുകളിലെ പാവത്താനായി പോവുന്ന ഇത്തരം ഇവികൾ ഉടമസ്ഥന്റെ പോക്കറ്റിന് സമാധാനവും കൊടുക്കുന്നുണ്ടാവാം. പെട്രോൾ അടിച്ച് കാശ് കളയാതെ ബാറ്ററി വണ്ടികളിൽ നിക്ഷേപിച്ചാൽ അതൊരു മുതൽക്കൂട്ടായിരിക്കും. എന്നാൽ അധികം കറണ്ട് ബില്ലാവുമോയെന്ന് പേടിക്കുന്നവരുടെ എണ്ണം ചെറുതല്ലെന്ന് വേണം പറയാൻ. പക്ഷേ പെട്രോളിന്റെ വില വെച്ച് നോക്കുമ്പോൾ ലാഭമാണെന്ന് വൈദ്യുത വാഹന നിർമാതാക്കൾ പറയുന്നുണ്ടാവും. ഇരുചക്ര വാഹന വിപണിയെ എന്തായാലും ഇവികൾ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.

ഓലയുടെ വരവോടെ വിൽപ്പന ഇരട്ടിയാക്കി പല സ്റ്റാർട്ടപ്പ് ബ്രാൻഡുകളും ഇന്ത്യയിൽ പണംവാരുന്നുണ്ട്. 1 ലക്ഷം രൂപയിൽ താഴെ വിലയുള്ള മോഡലുകൾ വാങ്ങാനാണ് ഇതിൽ പലർക്കും ഇഷ്‌ടം. ഇതുമനസിലാക്കിയ രാജ്യത്തെ പ്രമുഖരായ സീലിയോ ഇബൈക്ക്‌സ് തങ്ങളുടെ ഇവി നിര പുതുക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയായി കിടിലൻ ചില ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കിയ കമ്പനി ഇപ്പോഴിതാ വരാനിരിക്കുന്ന പുതിയ മോഡലിന്റെ ടീസറും പുറത്തുവിട്ടിരിക്കുകയാണ്.

Zelio EBikes New Electric Scooter Teased

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ സീലിയോ ഇബൈക്ക്‌സ് ജൂലൈയിൽ തന്നെ പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ നിരയിലെ 14-ാമത്തെ മോഡലായിരിക്കും ഈ പുതിയ സ്കൂട്ടർ എന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. ഇവി പൂർണമായും ഇന്ത്യയിൽ തന്നെ പണികഴിപ്പിച്ചതാണെന്നും സീലിയോ അവകാശപ്പെടുന്നുണ്ട്. കൂടാതെ ബ്രാൻഡിന്റെ നിരയിലെ ആദ്യത്തെ ഹൈ-സ്പീഡ് സ്കൂട്ടറുമായിരിക്കും ഇത്.

വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ പേരോ വിലയോ ഒന്നും തന്നെ സീലിയോ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും അവതരണത്തിന് മുമ്പേ ഹൈപ്പുയർത്താൻ വേണ്ടി മോഡലിന്റെ ചില വിശദാംശങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇവിക്ക് മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗത കൈവരിക്കാനാവും. ഇത് ദൈനംദിന യാത്രകൾക്കെല്ലാം ഉതകുന്നതായിരിക്കുമെന്നാണ് ബ്രാൻഡ് പറയുന്നത്. കൂടാതെ സിംഗിൾ ചാർജിൽ 100 ​​കിലോമീറ്റർ റേഞ്ചും കമ്പനി അവകാശപ്പെടുന്നണ്ട്.

Zelio EBikes New Electric Scooter Teased

സീലിയോ ഇബൈക്ക്‌സിന്റെ ഈ ഇലക്ട്രിക് സ്കൂട്ടറിൻ്റെ ലോഡ് കപ്പാസിറ്റി 180 കിലോ ആയിരിക്കും. തങ്ങളുടെ ലോ-സ്പീഡ് സ്‌കൂട്ടറുകളുടെ വിജയത്തിൻ്റെ അടിസ്ഥാനത്തിൽ ബ്രാൻഡിന്റെ ആദ്യത്തെ ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിൽ കമ്പനി സന്തുഷ്ടരാണെന്ന് ബ്രാൻഡിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കുനാൽ ആര്യ പറഞ്ഞു. നൂതനമായ ഡിസൈനുമായി സമന്വയിപ്പിച്ചാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്നോവേഷൻ, സുസ്ഥിരത, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം എന്നിവയ്ക്കുള്ള സീലിയോ ഇബൈക്ക്‌സിന്റെ പ്രതിബദ്ധത ഉൾക്കൊള്ളുണ്ടുള്ള പുതിയ ഇവി രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുന്നമെന്നും കുനാൽ ആര്യ അഭിപ്രായപ്പെട്ടു. ഗ്രേസി സീരീസ് സ്‌കൂട്ടറുകൾ അവതരിപ്പിച്ചുകൊണ്ടാണ് ടൂ-വീലർ ബ്രാൻഡ് അടുത്തിടെ അതിൻ്റെ ലോ-സ്പീഡ് ഉൽപ്പന്ന നിര വിപുലീകരിക്കുന്നത്.

Zelio EBikes New Electric Scooter Teased

ഗ്രേസി, ഗ്രേസി പ്രോ, ഗ്രേസി തുടങ്ങിയ വ്യത്യസ്‌തമായ മോഡലുകളാണ് ഇതിൽ ഉൾപ്പെടുന്നത്. 59,273 മുതൽ 83,073 രൂപ വരെയാണ് സീലിയോയുടെ ഈ പുത്തൻ നിരയുടെ വില വരുന്നത്. കോളേജ് വിദ്യാർഥികൾ, പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെയുള്ള വിഭാഗങ്ങളെയാണ് പുത്തൻ മോഡലുകളിലൂടെ ഉന്നംവെക്കുന്നത്. അതോടൊപ്പം തന്നെ തുടക്കക്കാർ മുതൽ പരിചയസമ്പന്നരായ വാഹനമോടിക്കുന്ന എല്ലാത്തരം ആളുകളെയും ലിംഗഭേദമില്ലാതെ ആകർഷിക്കാനും ഗ്രേസി മോഡലുകൾക്കാവും.

ഗ്രേസി സീരീസ് ഇലക്ട്രിക് സ്‌കൂട്ടർ മോഡലുകൾ ഏറ്റവും പുതിയ ലൈനപ്പ് അസാധാരണമായ പെർഫോമൻസ്, സ്റ്റൈൽ, ഡ്യൂറബിലിറ്റി, സുസ്ഥിരത എന്നിവ സമന്വയിപ്പിക്കുന്നുവെന്നും സെലിയോ ഇബൈക്‌സ് അവകാശപ്പെടുന്നു. ഇതിന് ശേഷം 64,543 രൂപ മുതൽ 87,573 രൂപ വരെയുള്ള X-മെൻ ഇവിയും കമ്പനി അവതരിപ്പിച്ചിരുന്നു. ആധുനിക കാലത്തെ സ്റ്റൈലിംഗാണ് മോഡലിനെ അഴകുറ്റതാക്കുന്നത്. ലെജൻഡർ, ഈവ, ലോജിക്സ്, മിസ്റ്ററി എന്നിവയാണ് ഓഫർ ചെയ്യുന്ന മറ്റ് സ്കൂട്ടറുകൾ.

More from DriveSpark

Article Published On: Thursday, July 4, 2024, 10:03 [IST]
English summary
Zelio ebikes new electric scooter teased ahead of launch 100 km range on single charge
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X