ചാർജാവാൻ വേണ്ടത് 1.5 യൂണിറ്റ് കറണ്ട് മാത്രം, 64,543 രൂപയ്ക്ക് 80 കി.മീ. റേഞ്ചുള്ള കിടിലൻ ഇലക്‌ട്രിക് സ്‌കൂട്ടർ

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി അതിന്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോവുന്നത്. പെട്രോളിൽ ഓടുന്ന പരമ്പരാഗത വാഹനങ്ങളേക്കാൾ ഇരട്ടി ലാഭത്തിൽ കൊണ്ടുനടക്കാമെന്നതാണ് ഇവികളിലേക്ക് ആളുകളെ അടുപ്പിക്കുന്ന കാര്യം. അതിനാൽ തന്നെ മുൻനിര ബ്രാൻഡുകൾക്കൊപ്പം ചെറിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകളും പണംവാരുകയാണിപ്പോൾ. ഓല വന്നത് മൈലേജായതോടെ ഇവി നിർമാണത്തിലേക്ക് പല ബ്രാൻഡുകളും കടക്കുകയുണ്ടായി. ഒരു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വൈദ്യുത സ്‌കൂട്ടറുകളോടാണ് കൂടുതൽ ആളുകൾക്കും പ്രിയം കൂടുതൽ. ഇത്തരക്കാരെ കൈയിലെടുക്കാൻ രാജ്യത്തെ മുൻനിര ഇവി സ്റ്റാർട്ടപ്പായ സീലിയോ ഇബൈക്‌സ് പുതുപുത്തൻ മോഡലുകളുമായി കളംനിറയുകയാണിപ്പോൾ.

അടുത്തിടെ അവതരിപ്പിച്ച സീലിയോ ഇബൈക്‌സിന്റെ ഗ്രേസി സീരീസ് മോഡലുകൾക്ക് വിപണിയിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചതോടെ X മെൻ എന്ന പേരിൽ ഇന്ത്യയിൽ ഏറ്റവും പുതിയ ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അഞ്ച് വ്യത്യസ്ത വേരിയൻ്റുകളിൽ പുറത്തിറക്കിയ പുതിയ മോഡലിന്റെ പ്രാരംഭ വില 64,543 രൂപയാണ്. അതേസമയം ടോപ്പ് എൻഡ് പതിപ്പിനായി 87,573 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

Zelio X Men Low-Speed Electric Scooter Launched

സ്‌കൂൾ വിദ്യാർഥികൾക്കും കോളേജിൽ പോകുന്നവർക്കും ദൈനംദിന യാത്രയ്‌ക്ക് ഇലക്‌ട്രിക് വാഹനം നല്ലൊരു ഓപ്ഷനാണെന്ന് കരുതുന്നവർക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഇവിയാണ് സീലിയോ X മെൻ. ആധുനിക കാലത്തെ സ്റ്റൈലിംഗാണ് മോഡലിനെ അഴകുറ്റതാക്കുന്നത്. ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ ഇലക്ട്രിക് സ്‌കൂട്ടർ സ്ത്രീകൾക്കും അനുയോജ്യമാണെന്നതാണ് ഹൈലൈറ്റ്.

അസാധാരണമായ പെർഫോമൻസ്, വിശ്വാസ്യത, സുസ്ഥിരത എന്നിവയ്‌ക്കൊപ്പം സ്‌പോർട്ടി ഡിസൈനും കൂടിയാവുന്നതോടെ സീലിയോ X മെൻ കളറാവുന്നുണ്ട്. ഡ്യുവൽ-ടോൺ കളർ ഓപ്ഷനോട് കൂടിയ സ്‌പോർട്ടി ഡിസൈൻ തന്നെയാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ ഏപ്രോണിൽ സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റിന് തനതായ രൂപം നൽകിയിട്ടുമുണ്ട്. ആംഗുലർ ഷെയിപ്പിലാണ് പണിതിറക്കിയിരിക്കുന്നതെങ്കിലും സ്പോർട്ടിനെസിന് കുറവൊന്നും വരുത്തിയിട്ടില്ല.

Zelio X Men Low-Speed Electric Scooter Launched

കാറ്റിൽ നിന്നും സംരക്ഷിക്കുന്നതിനായി കൊടുത്തിരിക്കുന്ന വലിപ്പമുള്ള വിൻഡ് സ്ക്രീനും സീലിയോ X മെൻ ഇവിയുടെ പ്രത്യേകതയാണ്. പ്രത്യേകം രൂപകൽപ്പന ചെയ്ത അലോയ് വീലുകളും അടിപൊളിയാണ്. ബ്ലാക്ക്, വൈറ്റ്, സീ ഗ്രീൻ, റെഡ് എന്നിവയുൾപ്പെടെയുള്ള കളർ ഓപ്ഷനുകളിലാണ് ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. വില കുറവാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ പിശുക്കൊന്നുമില്ലാതെയാണ് വണ്ടിയെ ഒരുക്കിയിരിക്കുന്നത്.

ആൻ്റി-തെഫ്റ്റ് അലാറം, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, റിയർ ഡ്രം ബ്രേക്ക്, അലോയ് വീലുകൾ എന്നിവ പോലുള്ള അടിസ്ഥാന സവിശേഷതകൾക്ക് പുറമെ സീലിയോ X മെൻ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചർ ലിസ്റ്റിൽ പാർക്കിംഗ് സ്വിച്ച്, റിവേഴ്സ് ഗിയർ, ഓട്ടോ റിപ്പയർ സ്വിച്ച്, യുഎസ്ബി ചാർജർ, ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ, ഡിജിറ്റൽ ഡിസ്പ്ലേ, സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ഫീച്ചറുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Zelio X Men Low-Speed Electric Scooter Launched

സീലിയോ X മെൻ ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത് BLDC മോട്ടോറാണ്. ഇത് 180 കിലോഗ്രാം ഭാരം വഹിക്കാൻ വാഹനത്തെ പ്രാപ്തമാക്കുന്ന ഒന്നാണ്. തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് ഇവിക്ക് വ്യത്യസ്ത ബാറ്ററി കോൺഫിഗറേഷനുകളാണ് ലഭിക്കുന്നത്. ഇവയിൽ എൻട്രി ലെവൽ പതിപ്പിന് 1.92 kWh ലെഡ്-ആസിഡ് ബാറ്ററി പായ്ക്കാണുള്ളത്. ഇത് ഒറ്റ ചാർജിൽ 55 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം സീലിയോ X മെൻ ഇവിയുടെ രണ്ടാമത്തെ വേരിയൻ്റിന് 2.3 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇത് സിംഗിൾ ചാർജിൽ ഏകദേശം 70 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 1.92 kWh ലിഥിയം-അയൺ ബാറ്ററിയാണ് മുൻനിര മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 80 കിലോമീറ്റർ റേഞ്ചും നൽകാൻ ശേഷിയുള്ളതാണ്. ബാറ്ററി ഫൂൾ ചാർജാവാൻ വെറും 1.5 യൂണിറ്റ് വൈദ്യുതി മാത്രമേ വേണ്ടിവരിയുള്ളൂ.

ബാറ്ററി പൂർണമായി ചാർജാവാൻ 7-9 മണിക്കൂർ സമയമാണ് വേണ്ടിവരിക. എന്തായാലും കുറഞ്ഞ ചെലവിൽ ദൈനംദിന യാത്രകൾ ചെയ്യാൻ വാഹനം തേടി നടക്കുന്നവർക്ക് പറ്റിയ മോഡലാണ് സീലിയോ X മെൻ ഇലക്ട്രിക് സ്കൂട്ടർ. ഇനി ഇത്ര ആഡംബരം വേണ്ടാത്ത സാധാരണ ഇവികളാണ് നോക്കുന്നതെങ്കിൽ 59,273 രൂപ മുതൽ 83,073 രൂപ വരെ എക്‌സ്‌ഷോറൂം വിലയിൽ ഗ്രേസി, ഗ്രേസി പ്രോ, ഗ്രേസി പ്ലസ് മോഡലുകളും സീലിയോയുടെ നിരയിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Thursday, June 13, 2024, 17:30 [IST]
English summary
Zelio x men low speed electric scooter launched price starts from rs 64543
കൂടുതല്‍... #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X