യൂത്തൻമാരുടെ ചെത്ത് ബൈക്കിന് പുത്തൻ ഫീച്ചറുകളുമായി ബജാജ്, വിലയും കൊള്ളാം അല്ലേ

ഇന്ത്യൻ വിപണിയിൽ പൾസറുകൾ വിരാജിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. 90 കിഡ്‌സിന്റെ ഡ്രീം ബൈക്കുകളിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന പൾസറുകൾ 125 സിസി മുതൽ 220 സിസി വരെയുള്ള വിഭാഗത്തലാണ് തിമിർത്തിരുന്നത്. ഇന്ന് 400 സിസി മോഡൽ വരെ നിരയിലുണ്ടെങ്കിലും കാര്യമായി ശോഭിക്കുന്നില്ലെന്ന് വേണം പറയാൻ. അതിന്റെ പ്രധാന കാരണം പ്രീമിയം ബൈക്കുകൾ കൂടുതൽ ജനകീയമായി എന്നതാണ്. എങ്കിലും സാധാരണക്കാരന്റെ സ്വപ്‌നങ്ങളും ആവശ്യങ്ങളും പൂർത്തീകരിക്കാൻ പൾസറുകൾക്ക് ഇന്നും സാധിക്കുമെന്നതാണ് സത്യം. ഇപ്പോഴിതാ പുതിയ മാറ്റങ്ങളുമായി വിപണിയിലേക്ക് എത്തിയിരിക്കുകയാണ് പൾസർ NS160.

കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റുകൾ ലഭിക്കുന്ന മോട്ടോർസൈക്കിളിന് 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിലും അടിപൊളി മാറ്റങ്ങളാണ് ബജാജ് കൊണ്ടുവന്നിരിക്കുന്നത്. റോഡ്, റെയിൻ, ഓഫ്-റോഡ് എന്നീ റൈഡിംഗ് മോഡുകൾ ഉൾപ്പെടുത്തിയാണ് പുതിയ NS150 പുറത്തിറക്കിയിരിക്കുന്നത്. ഇതെല്ലാം താങ്ങാനാവുന്ന വിലയിൽ കിട്ടുമെന്നതാണ് ബജാജ് കൈയടി അർഹിക്കുന്ന കാര്യം. 1.49 ലക്ഷമാണ് ബൈക്കിന് വരുന്ന എക്സ്ഷോറൂം വില.

2025 Bajaj Pulsar NS160 Launched With 3 Riding Modes

ഡിസൈനിലും മറ്റ് മെക്കാനിക്കൽ വിഭാഗങ്ങളിലും കൈവെക്കാതെയുള്ള മോഡൽ ഇയർ പരിഷ്ക്കാരം വരും ദിവസങ്ങളിൽ ചർച്ചായാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയമായ രൂപം അതേപടി നിലനിർത്തി റൈഡിംഗ് മോഡുകൾ കൂട്ടിച്ചേർത്തത് എന്തായാലും യൂത്തൻമാരെ കൈയിലെടുക്കാൻ സഹായിക്കുമെന്നാണ് തോന്നുന്നത്. റോഡ്, റെയിൻ, ഓഫ്‌റോഡ് എന്നീ റൈഡിംഗ് മോഡുകൾ ഉപയോഗിച്ച് വ്യത്യസ്ത ഭൂപ്രദേശങ്ങളും പരിതസ്ഥിതികളും കൈകാര്യം ചെയ്യാൻ ബൈക്കിനാവും.

പൾസർ NS160 സ്പോർട്ടി ബൈക്കിലെ റൈഡിംഗ് മോഡുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ചോദിച്ചാൽ വ്യത്യസ്ത ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ രീതിയിൽ എബിഎസ് ഇടപെടലിനെ ക്രമീകരിക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ദൈനംദിന ഉപയോഗത്തിനായാണ് റോഡ് മോഡ് കൊടുത്തിരിക്കുന്നത്. അതേസമയം നനഞ്ഞ പ്രതലങ്ങളിൽ സ്കിഡ് ചെയ്യുന്നത് തടയാനായാണ് റെയിൻ മോഡ് ഉപയോഗിക്കേണ്ടത്.

2025 Bajaj Pulsar NS160 Launched With 3 Riding Modes

ഓഫ്-റോഡ് മോഡ് റിയർ വീലിലെ എബിഎസിന്റെ പ്രവർത്തനം ഓഫാക്കും. ഇത് മണ്ണ്, ചരൽ തുടങ്ങിയ തെന്നിവീഴാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മികച്ച നിയന്ത്രണം അനുവദിക്കാൻ സഹായിക്കും. 160 സിസി മോട്ടോർസൈക്കിളിന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നത് അനാവശ്യമായി തോന്നിയേക്കാമെങ്കിലും ഇതെല്ലാം യൂത്തൻമാരെ ആകർഷിക്കാൻ സഹായിക്കുമെന്നതിൽ തർക്കമൊന്നുമില്ല.

സെഗ്മെന്റിലെ ബജാജ് പൾസർ NS160 മോഡലിന്റെ പ്രധാന എതിരാളിയായ ടിവിഎസ് അപ്പാച്ചെ RTR 160 4V പതിപ്പിൽ അർബൻ, റെയിൻ, സ്‌പോർട്ട് എന്നീ റൈഡിംഗ് മോഡുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്തായാലും ഇത്തരത്തിൽ മിടുക്കനാവാൻ പൾസറിന്റെ യൂത്തനായതിൽ ഫാൻസിന് സന്തോഷിക്കാം. ഇനി ബൈക്കിലെ മറ്റ് പ്രധാന മാറ്റങ്ങളിലേക്ക് വന്നാൽ കാര്യമായ നവീകരണങ്ങളൊന്നുമില്ലെന്ന് വേണം പറയാൻ.

2025 Bajaj Pulsar NS160 Launched With 3 Riding Modes

ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡിസ്റ്റൻസ് ടു എംടി, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ശരാശരി മൈലേജ്, ലൈവ് മൈലേജ് തുടങ്ങിയ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പൾസർ NS160 മോഡലിൽ ബജാജ് ഒരുക്കിയിട്ടുള്ളത്. ഈ കൺസോൾ സ്പീഡോമീറ്റർ, RPM മീറ്റർ, ഫ്യുവൽ ഗേജ്, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ തുടങ്ങിയ അടിസ്ഥാന വിവരങ്ങളും റൈഡറിന് ലഭ്യമാക്കുന്നുണ്ട്.

ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോളുകൾ, ടെക്സ്റ്റ് അലേർട്ടുകൾ എന്നിവ ആക്‌സസ് ചെയ്യുന്നതിനും മൊബൈൽ ബാറ്ററി സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഉപയോക്താക്കൾക്ക് ബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോൺ ജോടിയാക്കാം. അഗ്രസീവ് ഹെഡ്‌ലാമ്പ് ഡിസൈൻ, എൽഇഡി ലൈറ്റിംഗ്, USD ഫ്രണ്ട് ഫോർക്കുകൾ, ഗ്രിമെക്ക ബ്രേക്ക് കാലിപ്പറുകൾ, സ്‌പോർട്ടി ഗ്രാഫിക്‌സ്, സ്പ്ലിറ്റ് സീറ്റുകൾ, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, യുഎസ്ബി മൊബൈൽ ചാർജിംഗ് പോർട്ട് എന്നിവയാണ് ബൈക്കിലെ ചില പ്രധാന സവിശേഷതകൾ.

കോക്ക്‌ടെയിൽ വൈൻ റെഡ്, എബണി ബ്ലാക്ക്, പേൾ മെറ്റാലിക് വൈറ്റ്, പ്യൂറ്റർ ഗ്രേ എന്നിങ്ങനെ ആകെ നാല് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവും. 160.3 സിസി, ഓയിൽ കൂൾഡ് എഞ്ചിനാണ് ബജാജ് പൾസർ NS160 മോഡലിന് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 17.2 bhp കരുത്തിൽ പരമാവധി 14.6 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

More from DriveSpark

Article Published On: Tuesday, March 25, 2025, 14:23 [IST]
English summary
2025 bajaj pulsar ns160 launched with 3 riding modes priced at rs 1 49 lakh
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X