R15 വാങ്ങാനിരിക്കുന്നവരെ ചാക്കിലാക്കാൻ പൾസറുകളുടെ രാജകുമാരൻ പുതിയ വേഷത്തിൽ; വില 1.84 ലക്ഷം

പൾസറിഞ്ഞ് പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ പൊതുവേ മടികാണിക്കുന്നവരാണ് ബജാജ് പൾസറുകൾ (Bajaj Pulsar). ഇന്നും വിപണിയിലെ മറ്റ് എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോൾ ഫീച്ചറുകളുടെ കാര്യത്തിൽ ഇത്രയും പിശുക്ക് കാണിക്കുന്ന മറ്റൊരു മോഡലുണ്ടോയെന്ന് വരെ സംശയമാണ്. പൾസർ എന്ന് പേരുണ്ടെങ്കിൽ ആളുകൾ വാങ്ങാനെത്തുന്ന കാലമുണ്ടായിരുന്നു. 90 കിഡ്‌സിന് സുവർണകാലഘട്ടം സമ്മാനിച്ച പൾസറുകൾ കാലത്തിനൊത്ത് കോലം മാറാത്ത പ്രതാപം നഷ്ടപ്പെട്ടവരാണ്. പക്ഷേ NS ശ്രേണി പോലുള്ള യൂത്തൻമാരുടെ ചില മോഡലുകൾ ശ്രദ്ധേയ നവീകരണങ്ങളോടെ അടുത്തകാലത്ത് ഞെട്ടിക്കുകയുണ്ടായി. അത്തരത്തിൽ ഒരുതവണകൂടി ഞെട്ടിച്ചിരിക്കുകയാണ് പൾസർ മുതലാളി.

വേഗംകൊണ്ട് വിസ്മയിപ്പിച്ചിരുന്ന പൾസർ RS200 എന്ന സ്പോർട്‌സ് ബൈക്കാണ് പുതുപ്പിറവിയെടുത്ത് വന്നിരിക്കുന്നത്. ഒരുകൂട്ടം ടീസറുകൾ പുറത്തുവിട്ട് ഹൈപ്പ് ഉയർത്തിയതിന് ശേഷം ഫുള്ളി-ഫെയർഡ് സ്റ്റൈൽ മോട്ടോർസൈക്കിൾ സർപ്രൈസായിട്ടാണ് വിപണിയിലേക്ക് വന്നിരിക്കുന്നത്. പുതിയ നിറങ്ങൾ ഉൾപ്പടെയുള്ള മാറ്റങ്ങളുമായി വരുന്ന മോഡലിന് വെറും 1.84 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

2025 Bajaj Pulsar RS200 Launched In India

മുൻഗായിലുണ്ടായിരുന്ന വിചിത്രമായ ടെയിൽ ലാമ്പ് ശൈലി പൂർണമായും ഉപേക്ഷിക്കാൻ ബജാജ് ഇത്തവണ തയാറായിട്ടുണ്ട്. ബിഎംഡബ്ല്യു മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പൾസർ RS200 മോഡലിന്റെ പുതിയ ടെയിൽ ലാമ്പ് നിർമിച്ചിരിക്കുന്നത്. ടേൺ ഇൻഡിക്കേറ്ററും ബ്രേക്ക് ലൈറ്റും സംയോജിപ്പിക്കുന്ന രണ്ട് വ്യക്തിഗത പോഡുകൾ ഇതിലുണ്ട്. വേഗരാജാവിന് അതിന്റെ പോളറൈസിംഗ് ബ്രേക്ക് ലൈറ്റ് ഡിസൈനിന് പേരുകേട്ടതായതിനാൽ പുതിയ ടെയിൽ ലാമ്പും ഈ പ്രവണത തുടരുമെന്നാണ് സൂചന.

മറ്റൊരു പ്രധാന മാറ്റം പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. പൂർണമായും ഡിജിറ്റലായുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് പുതിയ ബജാജ് പൾസർ RS200 സ്പോർട്‌സ് ബൈക്ക് മാറിക്കഴിഞ്ഞു. പൾസർ NS400Z പതിപ്പിൽ നമ്മൾ കണ്ട അതേ യൂണിറ്റാണിത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം വിവിധ പുതിയ ഫംഗ്ഷനുകൾ ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന അപ്‌ഡേറ്റ് ചെയ്ത സ്വിച്ച് ഗിയറും ബൈക്കിന്റെ ഭാഗമാണ്.

2025 Bajaj Pulsar RS200 Launched In India

മറ്റ് ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഫെയറിംഗ് പഴയതുപോലെ തന്നെ തുടരുമ്പോൾ പുതുക്കിയ 2025 ബജാജ് പൾസർ RS200 മോഡലിന് പുതിയ കളർ ഓപ്ഷനും സ്പോർട്ടിയർ ഗ്രാഫിക്സും ബജാജ് ഒരുക്കിയിട്ടുണ്ട്. ബൈക്കിന് ഇതിനകം തന്നെ ശ്രദ്ധേയമായ റോഡ് പ്രസൻസുള്ളതിനാൽ വരാനിരിക്കുന്ന പരിഷ്ക്കാരി പതിപ്പിനെയും യൂത്തൻമാർ ഇരുകൈയും നീട്ടി സ്വീകരിക്കാൻ സാധ്യതയുണ്ട്.

കെടിഎമ്മിന്റെ 200 സിസി മോട്ടോർസൈക്കിളുകളെ അടിസ്ഥാനമാക്കിയുള്ള അതേ 199.5 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിൻ തന്നെയാവും 2025 ബജാജ് പൾസർ RS200 ഫുള്ളി ഫെയർഡ് മോഡലിനും കരുത്ത് പകരാൻ എത്തുക. ഇത് 9,750 ആർപിഎമ്മിൽ 24 bhp പവറും 8,000 ആർപിഎമ്മിൽ പരമാവധി 18.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് ഗിയർബോക്‌സുമായിട്ടാവും എഞ്ചിൻ ജോടിയാക്കുക.

2025 Bajaj Pulsar RS200 Launched In India

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ബജാജ് ഒരുക്കിയിരിക്കുന്നത്. രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗിനായി നിയോഗിച്ചിരിക്കുന്നത്. ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പൾസർ RS200-ൽ വാഗ്‌ദാനം ചെയ്യും. ട്യൂബ്‌ലെസ് ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് മറ്റൊരു ഹൈലൈറ്റ്.

പുതുമകളുമായി എത്തുന്ന ബജാജ് പൾസർ RS200 ഫെയർഡ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോ കരിസ്‌മ XMR, യമഹ R15 V4 എന്നിവയ്‌ക്കെതിരെയാവും മത്സരിക്കുക. നിലവിൽ 1.74 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലായിരുന്നു ബജാജിന്റെ ഫെയർഡ് ബൈക്ക് വിപണിയിലെത്തിയിരുന്നത്. പുതിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ചെറിയ രീതിയിൽ മാത്രമാണ് വില ഉയർന്നിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, January 9, 2025, 18:31 [IST]
English summary
2025 bajaj pulsar rs200 launched in india priced at rs 1 84 lakh details inside
കൂടുതല്‍... #bajaj auto #india #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X