10 സെന്റിൽ 2 നില വീട് വെക്കുന്ന പൈസ വേണം, 36.16 ലക്ഷത്തിന്റെ പുത്തൻ അഡ്വഞ്ചർ ബൈക്കുമായി ഡ്യുക്കാട്ടി

പുതുപുത്തൻ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് തങ്ങളുടെ സൂപ്പർബൈക്ക് വിപുലീകരിക്കുന്ന തിരക്കിലാണ് നമ്മുടെ സ്വന്തം ഡ്യുക്കാട്ടി. അടുത്തിടെ പാനിഗാലെ V4, സ്ട്രീറ്റ്ഫൈറ്റർ V4, സ്‌ക്രാംബ്ലര്‍ റിസോമ, മൾട്ടിസ്ട്രാഡ തുടങ്ങിയ പ്രീമിയം മോട്ടോർസൈക്കിളുകളുടെ 2025 പതിപ്പുകളെ ആഭ്യന്തര നിരത്തിലെത്തിച്ച ബ്രാൻഡ് ഇപ്പോഴിതാ മൾട്ടിസ്ട്രാഡ V4 പൈക്സ് പീക്ക് വേരിയന്റിന്റെ പുതുപുത്തൻ ആവർത്തനവും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 36.16 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണനത്തിന് എത്തുന്നത്. ഈ ഏറ്റവും പുതിയ പതിപ്പ് E20 ഫ്യുവൽ നിലവാരത്തിലേക്ക് അതിന്റെ എഞ്ചിനും നവീകരിച്ചിട്ടുണ്ടെന്നാണ് ഡ്യുക്കാട്ടി പറയുന്നത്.

2025 മൾട്ടിസ്ട്രാഡ V4 പൈക്‌സ് പീക്കിന്റെ ഡെലിവറിയും കമ്പനി ഉടൻ ആരംഭിക്കുന്നതായിരിക്കും. ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കൾ ഇതിനെ അഡ്വഞ്ചർ സ്‌പോർട്‌സ് ടൂറർ എന്നാണ് വിളിക്കുന്നത്. ഏത് കുന്നും മലയും കീഴടക്കാനുള്ള അസാമാന്യ കഴിവുകൾക്ക് പേരുകേട്ടതാണ് പൈക്‌സ് പീക്ക്. ഡ്യുക്കാട്ടിയുടെ റേസിംഗ് പാരമ്പര്യത്തിന് അനുസൃതമായാണ് മൾട്ടിസ്ട്രാഡ V4 അതിന്റെ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്.

2025 Ducati Multistrada V4 Pikes Peak Adventure Tourer Motorcycle Launched

17 ഇഞ്ച് ഫോർജ്ഡ് അലുമിനിയം വീലുകൾ, സിംഗിൾ-സൈഡഡ് സ്വിംഗാർം, മോട്ടോജിപി-പ്രചോദിത പൈക്സ് പീക്ക് കളർ ഓപ്ഷൻ എന്നിവ 2025 മൾട്ടിസ്ട്രാഡ V4 പതിപ്പിന് വല്ലാത്തൊരു ചേലാണ് സമ്മാനിക്കുന്നത്. ഒപ്പം അക്രപോവിക് ടൈറ്റാനിയം സൈലൻസറുമായി സംയോജിപ്പിച്ച കാർബൺ-ഫൈബർ ഡീറ്റെയിലിംഗും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്. കണ്ടാൽ ഭീകര രൂപമാണെങ്കിലും ലൈറ്റ് വെയ്റ്റാണ് ഈ അഡ്വഞ്ചർ ടൂറർ.

ഗോൾഡൻ അനോഡൈസ്ഡ് ഓഹ്ലിൻസ് ഫോർക്ക് സ്ലീവ്, ലോവർ സ്മോക്ക്ഡ് വിൻഡ്‌സ്‌ക്രീൻ, ഡ്യുക്കാട്ടി കോർസ് ഷീൽഡുള്ള സീറ്റ് എന്നിവ ബൈക്കിന്റെ മറ്റ് ഹൈലൈറ്റുകളാണ്. ഇത് സ്റ്റാൻഡേർഡ് മൾട്ടിസ്ട്രാഡ ശ്രേണിയിൽ നിന്നും പൈക്‌സ് പീക്കിനെ വേറിട്ടുനിർത്തുന്ന കാര്യങ്ങൾ കൂടിയാണ്. എർഗണോമിക് റീകാലിബ്രേറ്റഡ് ഹാൻഡിൽബാറും ഹൈ സെറ്റ് ഫുട്‌പെഗുകളും അഡ്വഞ്ചർ ടൂററിനെ മുകച്ച ഹാൻഡിലിംഗിലേക്കും ഡൈനാമിക്‌സിലേക്കും നയിക്കുന്ന കാര്യമാണ്.

2025 Ducati Multistrada V4 Pikes Peak Adventure Tourer Motorcycle Launched

10,750 ആർപിഎമ്മിൽ 170 bhp കരുത്തും 9,000 ആർപിഎമ്മിൽ 123.8 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1,158 സിസി V4 ഗ്രാൻടൂറിസ്മോ എഞ്ചിനാണ് 2025 മൾട്ടിസ്ട്രാഡ V4 പൈക്‌സ് പീക്കിന് തുടിപ്പേകുന്നത്. മോട്ടോജിപിയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു കൌണ്ടർ-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്റ്റും എഞ്ചിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയതായി വികസിപ്പിച്ച എക്സ്റ്റൻഡഡ് റിയർ-സിലിണ്ടർ ഡീആക്ടിവേഷൻ സിസ്റ്റവും ഇതിലെ സവിശേഷതയാണ്.

കുറഞ്ഞ വേഗതയിൽ പോലും മെച്ചപ്പെട്ട മൈലേജ് നൽകുവാനായിട്ടാണ് റിയർ-സിലിണ്ടർ ഡീആക്ടിവേഷൻ സിസ്റ്റം പ്രവർത്തിക്കുന്നത്. റേസ് റൈഡിംഗ് മോഡ്, റീകാലിബ്രേറ്റഡ് ക്വിക്ക്ഷിഫ്റ്റർ, ഹൈ പവർ മോഡിൽ ഷാർപ്പർ ത്രോട്ടിൽ മാപ്പ് എന്നിവയും ബൈക്കിലുണ്ട്. മെയിന്റനെൻസിന്റെ കാര്യത്തിലേക്ക് വന്നാൽ 15,000 കിലോമീറ്ററിലാണ് ഓയിൽ ചേഞ്ച് വേണ്ടിവരിക. അതേസമയം 60,000 കിലോമീറ്ററിൽ വാൽവ് ക്ലിയറൻസ് ചെക്കപ്പുകളും വേണ്ടിവരികയെന്നാണ് ഡ്യുക്കാട്ടി പറയുന്നത്.

ഡ്യുക്കാറ്റിയുടെ പുതിയ വെഹിക്കിൾ ഒബ്സർവർ (DVO) സിസ്റ്റവുമായി ജോടിയാക്കിയ സിക്‌സ്-ആക്സിസ് ഇനേർഷ്യൽ പ്ലാറ്റ്‌ഫോമാണ് പൈക്‌സ് പീക്കിൽ ഉള്ളത്. ഇത് 70 സെൻസറുകളിൽ നിന്നുള്ള ഇൻപുട്ടുകൾ തത്സമയം ഫൈൻ-ട്യൂൺ കൺട്രോൾ സിസ്റ്റങ്ങളിലേക്ക് സിമുലേറ്റ് ചെയ്യും. ബൈക്കിന്റെ സ്യൂട്ടിൽ ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ, സ്ലൈഡ് കൺട്രോൾ, വീലി കൺട്രോൾ, പവർ ലോഞ്ച്, ക്വിക്ക് ഷിഫ്റ്റ്, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ഇലക്ട്രോണിക് കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റം എന്നീ ഫീച്ചറുകളും ബൈക്കിലുണ്ട്.

റേസ്, സ്‌പോർട്, ടൂറിംഗ്, അർബൻ, വെറ്റ് എന്നീ അഞ്ച് മോഡുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാണിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ എന്നിവ പ്രാപ്തമാക്കുന്ന ഫ്രണ്ട്, റിയർ റഡാർ സിസ്റ്റങ്ങൾ അതിന്റെ സാങ്കേതിക സവിശേഷതകളുടെ കൂട്ടത്തിലുള്ളതാണ്. അപ്‌ഡേറ്റ് ചെയ്ത ഇന്റർഫേസുള്ള 6.5 ഇഞ്ച് ഫുൾ-ടിഎഫ്ടി ഡിസ്‌പ്ലേ, കോർണറിംഗ് ലൈറ്റുകളുള്ള ഫുൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹാൻഡ്‌സ്-ഫ്രീ ഇഗ്നിഷൻ എന്നിവയാണ് ൾട്ടിസ്ട്രാഡ V4 പൈക്‌സ് പീക്കിലെ മറ്റ് സവിശേഷതകൾ.

More from DriveSpark

Article Published On: Saturday, November 8, 2025, 11:45 [IST]
English summary
2025 ducati multistrada v4 pikes peak adventure tourer motorcycle launched price features updates
കൂടുതല്‍... #ducati #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X