ബൈക്കുകളിലെ ഹൃത്വിക് റോഷന് മാസ് റീഎൻട്രി, പിള്ളേരെ കൂടെ നിർത്താൻ ഒന്നാന്തരം മാറ്റങ്ങളുമായി വീണ്ടും കരിസ്‌മ

ബൈക്കുകളിലെ ഹൃത്വിക് റോഷൻ എന്ന് ഓമനപ്പേരുള്ള മോഡലാണ് ഹീറോ കരിസ്‌മ. പണ്ട് സാക്ഷാൽ ഗ്രീക്ക് ഗോഡ് പ്രത്യക്ഷപ്പെട്ട കരിസ്‌മയുടെ പരസ്യ വീഡിയോ തന്നെയാണ് സ്പോർട് മോട്ടോർസൈക്കിളിന് ഇത്തരത്തിലൊരു വിളിപ്പേര് വീഴാൻ കാരണമായത്. പണ്ട് വിൽപ്പനയിലായാലും ഫാൻസിന്റെ കാര്യത്തിലായാലും ഈ പ്രതാപം കാണാനും സാധിക്കുമായിരുന്നു. അടുത്തകാലത്ത് വിപണിയിലേക്ക് 210 സിസി എഞ്ചിനുമായി തിരിച്ചുവരവ് നടത്തിയെങ്കിലും കരിസ്‌മ XMR ഒരു പരാജയമായി പോയെന്ന് വേണം പറയാൻ. കഴിഞ്ഞ 3 മാസത്തിനിടെ ആരും വാങ്ങാനെത്താതിരുന്നതോടെ മോഡൽ നിർത്തലാക്കാൻ പോവുന്നുവെന്ന കിംവദന്തികളും അടുത്തിടെ ഉയർന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ എല്ലാത്തരം റൂമറുകളേയും കാറ്റിൽപ്പറത്തിക്കൊണ്ട് 2025 ഹീറോ കരിസ്‌മ XMR 210 തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കോംബാറ്റ് എന്നൊരു ടോപ്പ് എൻഡ് വേരിയന്റുമായാണ് ഹീറോ മോട്ടോകോർപിന്റെ ചുണക്കുട്ടൻ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ബേസ്, ടോപ്പ് വേരിയന്റുകൾക്കൊപ്പം ഇടംപിടിച്ചിരിക്കുന്ന ഈ പുത്തൻ പതിപ്പിന് 2 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

2025 Hero Karizma XMR 210 Combat Variant Launched With New Features Priced At Rs 2 01 Lakh

എന്നാൽ ഈ വിലയ്ക്കുള്ള ഫീച്ചറുകൾ കുത്തിനിറച്ചാണ് 2025 ഹീറോ കരിസ്‌മ XMR 210 കോംബാറ്റ് പിറവിയെടുത്തിരിക്കുന്നത്. ആകർഷണം വർധിപ്പിക്കുന്നതിനായി ഒരു എക്‌സ്‌ക്ലൂസീവ് കോംബാറ്റ് ഗ്രേ കളർ ഓപ്ഷനിലാണ് വേരിയന്റ് പണികഴിപ്പിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ പുതിയ ടോപ്പ്, കോംബാറ്റ് വേരിയന്റുകൾ ഇപ്പോൾ അപ്‌സൈഡ്-ഡൌൺ ഫ്രണ്ട് ഫോർക്ക്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയുമായാണ് വരുന്നതും.

അടുത്തിടെ പുറത്തിറക്കിയ ഹീറോ എക്‌സ്‌പൾസ് 210 അഡ്വഞ്ചർ ബൈക്കിലെ അതേ TFT സ്ക്രീനാണ് കരിസ്‌മയം കടംകൊണ്ടിരിക്കുന്നത്. 2025 കരിസ്‌മ XMR 210 പതിപ്പിന്റെ ബേസ് വേരിയന്റിന് 1,81,400 രൂപയാണ് വില വരുന്നത്. അതേസമയം ടോപ്പിന് 1,99,750 രൂപയും പുതിയ കോംബാറ്റ് മോഡലിന് 2,01,500 രൂപയും എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഐക്കണിക് യെല്ലോ, ടർബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് ബേസ് വേരിയന്റ് ലഭ്യമാകുന്നത്.

2025 Hero Karizma XMR 210 Combat Variant Launched With New Features Priced At Rs 2 01 Lakh

അതേസമയം ഹീറോ കരിസ്‌മ XMR മോഡലിന്റെ ടോപ്പ് വേരിയന്റ് ഐക്കണിക് യെല്ലോ, ടർബോ റെഡ്, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിലും സ്വന്തമാക്കാനാവും. ഹീറോ കരിസ്‌മ XMR 210 ബേസ് വേരിയന്റിൽ TFT ഡിസ്പ്ലേ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം USD ഫോർക്കിന് പകരം ബൈക്കിന്റെ മുൻവശത്ത് ഹീറോ മോട്ടോകോർപ് ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളമാണ് ഉപയോഗിച്ചിരിക്കുന്നത്.

കോൾ, എസ്എംഎസ് അലേർട്ടുകൾ, വെഹിക്കിൾ ബാറ്ററി സ്റ്റാറ്റസ്, മ്യൂസിക് കൺട്രോൾ എന്നിവ പോലുള്ള അധിക ഫീച്ചറുകളാണ് 4.2 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് കൺസോൾ വഴി കോംബാറ്റ് വേരിയന്റിലേക്ക് എത്തുന്നത്. മെക്കാനിക്കലായി കരിസ്‌മ XMR 210-ന് അപ്‌ഡേറ്റുകളൊന്നുമില്ല. മുമ്പുണ്ടായിരുന്ന അതേ 210 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് ബൈക്കിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

2025 Hero Karizma XMR 210 Combat Variant Launched With New Features Priced At Rs 2 01 Lakh

5-സ്പീഡ് ഗിയർബോക‌സുമായി ജോടിയാക്കിയിരിക്കുന്ന ഹീറോ മോട്ടോകോർപ്പിൽ നിന്നുള്ള ആദ്യത്തെ ലിക്വിഡ്-കൂൾഡ് എഞ്ചിന് 9250 ആർപിഎമ്മിൽ 25.15 bhp കരുത്തും 7250 ആർപിഎമ്മിൽ പരമാവധി 20.4 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. വെറും 3.8 സെക്കന്‍ഡില്‍ പുതിയ കരിസ്മ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്താൻ കരിസ്‌മയ്ക്കാവുമെന്നും കമ്പനി പറയുന്നു.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് മുന്നിൽ സസ്പെൻഷൻ സെറ്റപ്പ് മാറുമെങ്കിലും പിന്നിൽ മോണോഷോക്കാണ് കരിസ്‌മ വാഗ്‌ദാനം ചെയ്യുന്നത്. രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കിന്റെ സഹായത്തോടെയാണ് ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നത്. റൈഡറിന്റെ അധിക സുരക്ഷക്കായി മോട്ടോർസൈക്കിളിനൊപ്പം ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ഹീറോ മോട്ടോകോർപ് വാഗ്ദാനം ചെയ്യുന്നുണ്ട്.

2025 Hero Karizma XMR 210 Combat Variant Launched With New Features Priced At Rs 2 01 Lakh

ക്രമീകരിക്കാവുന്ന വിൻഡ്‌ഷീൽഡ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡിആർഎല്ലുകളുള്ള പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഹസാർഡ് ലൈറ്റുകൾ, എഞ്ചിൻ കിൽ സ്വിച്ച്, മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള യുഎസ്ബി സോക്കറ്റ് പോലുള്ള സവിശേഷതകളെല്ലാം അതേപടി നിലനിർത്തിയിട്ടുമുണ്ട്. ഇന്ത്യയിൽ യമഹ R15, സുസുക്കി ജിക്‌സർ 250 SF തുങ്ങിയ മല്ലൻമാരുമായാണ് കരിസ്‌മയുടെ മത്സരം.

More from DriveSpark

Article Published On: Tuesday, April 8, 2025, 9:33 [IST]
English summary
2025 hero karizma xmr 210 combat variant launched with new features priced at rs 2 01 lakh
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X