143 കി.മീ. റേഞ്ചുള്ള ഹീറോ ഇലക്‌ട്രിക് സ്‌കൂട്ടറിന് 15,000 രൂപ വെട്ടിക്കുറച്ചു, പുതിയ വില കേട്ടാൽ വാങ്ങിപ്പോവും

ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലേക്ക് രാജ്യത്തെ എല്ലാ പ്രമുഖ ബ്രാൻഡുകളും കടന്നുവന്നിരിക്കുകയാണെന്ന് പറയാം. ബജാജും ടിവിഎസുമാണ് ആദ്യം എത്തിയതെങ്കിലും പിന്നീട് ഹീറോ മോട്ടോകോർപ്പും അധികം സമയം പാഴാക്കാതെ രാജ്യത്ത് വിഡ സീരീസിലൂടെ കളംനിറഞ്ഞിരുന്നു. ഇക്കൊല്ലം ആദ്യം ആക്‌ടിവ ഇവി (Activa EV) പുറത്തിറക്കി മത്സരം കൊഴുപ്പിക്കാൻ നമ്മുടെ സ്വന്തം ഹോണ്ടയും വൈദ്യുത വാഹന നിർമാണ രംഗത്തേക്ക് കടന്നുവരികയുണ്ടായി. എന്നാൽ സെഗ്മെന്റിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് വില കൂടുതലായതിനാൽ പലരും ആക്‌ടിവ ഇലക്ട്രിക്കിനെ കാര്യമായി ശ്രദ്ധിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാൻ.

ഈ സാഹചര്യം വളരെ കാര്യക്ഷമമായി മുതലെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ. അതിന്റെ ഭാഗമായി വിഡ V2 ശ്രേണിയുടെ വില കുറയ്ക്കുകയാണ് കമ്പനി. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് വിഡ V2 ഇലക്ട്രിക് സ്കൂട്ടർ നിരയുടെ എക്സ്ഷോറൂം വില 15,000 രൂപ വരെയാണ് ഹീറോ വെട്ടിക്കുറച്ചിരിക്കുന്നത്.

2025 Hero Vida V2 Electric Scooter Gets Price Cut By Rs 15 000

V2 ലൈറ്റ്, V2 പ്ലസ്, V2 പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വാഗ്ദാനം ചെയ്യുന്ന ഹീറോ വിഡ ഇലക്ട്രിക് ഇനി കൂടുതൽ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുമെന്നാണ് അനുമാനം. പുതിയ തീരുമാനപ്രകാരം 2025 ഹീറോ വിഡ V2 ലൈനപ്പിന്റെ ബേസ് മോഡലായ V2 ലൈറ്റിന് 74,000 രൂപ മാത്രമാണ് വില വരുന്നത്. ഇത് മുമ്പുണ്ടായിരുന്ന വിലകളെ അപേക്ഷിച്ച് 11,000 രൂപ കുറവാണ്. പുതിയ വില ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

വേരിയന്റ് ശ്രേണിയിലെ വിഡ V2 പ്ലസ് മോഡലിന്റെ വില ഹീറോ മോട്ടോകോർപ് 15,000 രൂപ വരെ കുറച്ചിട്ടുണ്ട്. അതേസമയം റേഞ്ചും ഫീച്ചറുകളും കൂടുതലുള്ല ടോപ്-സ്പെക്ക് ഹീറോ വിഡ V2 പ്രോയ്ക്ക് വിലക്കുറവൊന്നും നടപ്പിലാക്കിയിട്ടില്ല. പകരം, ഇതിന് 4,700 രൂപയുടെ വില വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. എല്ലാ സവിശേഷതകളും അടങ്ങിയ അതിന്റെ വില ഇപ്പോൾ 1,20,300 രൂപയയാണ് പരിഷ്ക്കരിച്ചിരിക്കുന്നതും.

2025 Hero Vida V2 Electric Scooter Gets Price Cut By Rs 15 000

വിലയിലെ മാറ്റം ഒഴികെ ഇലക്ട്രിക് സ്കൂട്ടറിന് മറ്റ് നവീകരണങ്ങളൊന്നും ഹീറോ നടപ്പിലാക്കിയിട്ടില്ല. 94 കിലോമീറ്റർ (IDC) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 2.2 kWh ബാറ്ററി പായ്ക്കുമായാണ് V2 ലൈറ്റ് വാഗ്ദാനം ചെയ്യുന്നത്. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ബേസ് V2 ലൈറ്റിനൊപ്പം പോലും ഹീറോ ധാരാളം സവിശേഷതകൾ കുത്തിനിറച്ചിട്ടുണ്ടെന്നത് ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്ന സംഗതിയാണ്.

26 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ്, ബ്ലൂടൂത്തും നാവിഗേഷനുമുള്ള 7-ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ, ക്രൂയിസ് കൺട്രോൾ, കീലെസ് ഇഗ്നിഷൻ തുടങ്ങിയവയാണ് ഹീറോ വിഡ V2 ലൈറ്റിലെ ശ്രദ്ധേയമായ സവിശേഷതകൾ. V2 ലൈറ്റിന് പുറമേ ഒറ്റ ചാർജിൽ 143 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന വലിയ 3.4 kWh ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്ന V2 പ്ലസാണ് കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറിലെ മറ്റൊരു ഹൈലൈറ്റ്.

2025 Hero Vida V2 Electric Scooter Gets Price Cut By Rs 15 000

ടോപ്പ്-സ്പെക്ക് V2 പ്രോ വേരിയന്റിൽ 3.9 kWh ബാറ്ററി പായ്ക്കാണ് ഹീറോ ഒരുക്കിയിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 165 കിലോമീറ്റർ വരെ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 2.9 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന കൂടുതൽ ശക്തമായ മോട്ടോറാണ് ഇതിൽ കമ്പനി കൊടുത്തിരിക്കുന്നതെന്ന് വേണം പറയാൻ.

എന്തായാലും വിഡ സീരീസ് ഇലക്ട്രിക് സ്കൂട്ടറുകൾ ഹിറ്റായതോടെ കൂടുതൽ താങ്ങാനാവുന്ന വിലയിൽ പുത്തനൊരു മോഡലിനെ കൂടി കൊണ്ടുവരാൻ ഹീറോ മോട്ടോകോർപ് ഇപ്പോൾ തയാറെടുക്കുകയാണ്. ബജാജ്, ടിവിഎസ്, ഓല തുടങ്ങിയ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ബ്രാൻഡിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി അവരുടെ സാധാരണ സ്കൂട്ടറുകളുടെ കൂടുതൽ വാല്യു ഫോർ മണി പതിപ്പുകൾ അവതരിപ്പിച്ച് വിജയം നേടിയിരുന്നു. ഇതേ തന്ത്രമാണ് ഹീറോയും പയറ്റുന്നത്.

More from DriveSpark

Article Published On: Saturday, April 12, 2025, 14:00 [IST]
English summary
2025 hero vida v2 electric scooter gets price cut by rs 15000 details inside
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X