വൈബ്രേഷനില്ല, 10 വർഷത്തെ വാറണ്ടിയും! ബുള്ളറ്റിന്റെ എതിരാളിയിലേക്ക് പുതിയ മാറ്റങ്ങളുമായി ഹോണ്ട

ഇന്ത്യൻ വിപണിയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ക്ലാസിക്കിനോടും ബുള്ളറ്റിനോടും ഏറ്റമുട്ടാൻ ഹോണ്ട പുറത്തിറക്കിയതാണ് ഹൈനസ് CB350, CB350RS മോഡലുകൾ. വെന്നിക്കൊടി പാറിച്ചുകൊണ്ട് യുവാക്കൾക്കിടയിൽ ട്രെൻഡിംഗായ ഇരുവരും ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഇതിൽ ഹൈനസ് റെട്രോ ശൈലി പിന്തുടർന്നപ്പോൾ കൂടുതൽ സ്റ്റൈലിഷായ സ്ക്രാംബ്ലർ സ്റ്റൈൽ പിടിച്ച CB350 RS ആണ് യൂത്തൻമാരുടെ ഫേവറീറ്റ്. 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി അടുത്തിടെ ഹൈനസിലേക്ക് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച ബ്രാൻഡ് സഹോദരനിലേക്കും മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.

2025 മോഡൽ ഇയർ നവീകരണത്തിന്റെ ഭാഗമായാണ് ഹോണ്ട CB350 RS സ്ക്രാംബ്ലർ സ്റ്റൈൽ മോട്ടോർസൈക്കിളിലേക്ക് പുതിയ നിറങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ DLX പ്രോ വേരിയന്റുകളിൽ മാത്രമേ പുത്തൻ കളർ ലഭ്യമാകൂ. റെബൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ ചെന്ന് നിറങ്ങളാണ് മിഡ്-കപ്പാസിറ്റി ബൈക്കിലേക്ക് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്.

2025 Honda CB350RS Launched With New Colour Options To Rival Royal Enfield

ഇതിനുപുറമെ സൈഡ് പാനലുകളിലും ഫ്യുവൽ ടാങ്കിലും അപ്‌ഡേറ്റ് ചെയ്ത ഗ്രാഫിക്‌സിന്റെ രൂപത്തിൽ ഹോണ്ട എല്ലാ കളർ സ്കീമുകളിലും സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്ത മോഡലുകളുടെ വില എത്രയാണെന്ന് നിലവിൽ അറിവായിട്ടില്ല. എന്നിരുന്നാലും പരിഷ്ക്കാരിയായതിനാൽ ചെറിയ വില വർധനവ് ഉണ്ടാവുമെന്ന് തന്നെയാണ് അനുമാനം. 2.16 ലക്ഷം മുതൽ 2.19 ലക്ഷം രൂപ വരെയാണ് ഹോണ്ട CB350 RS മോഡലിനായി മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില.

ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതിനാൽ ഡെലിവറിയും ഉടൻ ആരംഭിക്കും. DLX, DLX പ്രോ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് CB350 RS വിപണനത്തിന് എത്തുന്നത്. ഇതിൽ ആദ്യത്തേതിൽ പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നീ നിറങ്ങൾ ലഭിക്കുമ്പോൾ ടോപ്പ്-എൻഡ് മോഡലിൽ മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ ഇഗ്നിയസ് ബ്ലാക്ക് യെല്ലോ, റെബൽ റെഡ് മെറ്റാലിക് എന്നീ കളർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാനാവും.

2025 Honda CB350RS Launched With New Colour Options To Rival Royal Enfield

ഇനി എന്താണ് CB350 RS സ്ക്രാംബ്ലർ സ്റ്റൈൽ മോട്ടോസൈക്കിളിന്റെ രണ്ട് വേരിയന്റുകളും തമ്മിലുള്ള വ്യത്യാസം എന്ന് ചോദിച്ചാൽ DLX പ്രോയിൽ ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം (HSVCS) ലഭ്യമാണെന്നത് മാത്രമാണ് വ്യത്യാസം വരുന്നത്. ഹൈനസിലെ അതേ 348.36 സിസി, സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഇതിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുമായി വരുന്ന 5-സ്പീഡ് ഗിയർബോക്‌സുള്ള എഞ്ചിന് 5,500 ആർപിഎമ്മിൽ പരമാവധി 20.8 bhp പവറും 3,000 ആർപിഎമ്മിൽ 30 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹൈനസിനെ അപേക്ഷിച്ച് അല്പം സ്പോർട്ടി റൈഡിംഗ് നിലപാടാണ് CB350 RS സ്ക്രാബ്ലറിനുള്ളത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, സ്കൾപ്പഡ് ഫ്യുവൽ ടാങ്ക്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സിംഗിൾ പീസ് സീറ്റ്, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബൈക്കിലെ മറ്റ് ഹൈലൈറ്റുകൾ.

2025 Honda CB350RS Launched With New Colour Options To Rival Royal Enfield

ട്രാക്ഷൻ കൺട്രോളായ ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം എന്നീ ഫീച്ചറുകളും ഹോണ്ട CB350 RS മോഡലിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ സ്ക്രാംബ്ലർ സ്റ്റൈൽ ബൈക്ക് ഹാഫ്-ഡ്യൂപ്ലെക്സ് ക്രാഡിൽ ഫ്രെയിമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഗ്യാസ്-ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് ഉപോഗിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളുകളിലെ ബ്രേക്കിംഗിനായി മുന്നിൽ 310 mm ഡിസ്ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്കുമാണ് സമ്മാനിച്ചിരിക്കുന്നത്. 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിക്കൊപ്പം 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ഹോണ്ട CB350 ബൈക്കുകൾക്കൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, March 12, 2025, 18:56 [IST]
English summary
2025 honda cb350rs launched with new colour options to rival royal enfield
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X