ടൂർ പോവാൻ കാറിനേക്കാൾ സുഖമുള്ള പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട, ഡെലിവറി ജൂലൈയിൽ തുടങ്ങുമെന്ന് കമ്പനി

ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം മോട്ടോർസൈക്കിൾ നിര വിപുലീകരിക്കുന്ന തിരക്കിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. അടുത്തിടെയായി നിരവധി പുത്തൻ മോഡലുകളെ രാജ്യത്തിനായി സമ്മാനിച്ച കമ്പനി ഇപ്പോഴിതാ പുത്തനൊരു അഡ്വഞ്ചർ ടൂറർ ബൈക്കും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മുമ്പുണ്ടായിരുന്ന XL750 ട്രാൻസാൾപ്പിന്റെ 2025 പതിപ്പിനെയാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. 10.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പ്രീമിയം വാഹനം വിപണനത്തിന് എത്തിയിരിക്കുന്നതും. ഹോണ്ടയുടെ ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി വാങ്ങാനാവുന്ന 750 സിസി എഡിവി ബൈക്കിന്റെ ഡെലിവറി ജൂലൈ മാസത്തോടെ ആരംഭിക്കാനാണ് ബ്രാൻഡിന്റെ തീരുമാനം.

പെട്ടന്നുള്ള കാഴ്ച്ചയിൽ മുൻഗാമിയിൽ നിന്നും മാറ്റങ്ങളൊന്നും കണ്ടുപിടിക്കാനായേക്കില്ല. തിരിക്കേറിയ സിറ്റി യാത്രകളിലും ഓഫ്-റോഡിംഗിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഹോണ്ട XL750 ട്രാൻസാൾപ്പ് പണികഴിപ്പിച്ചിരിക്കുന്നത്. ഹോണ്ടയുടെ ടോപ്പ്-ഷെൽഫ് ആഫ്രിക്ക ട്വിന്നിന്റെ സ്വാധീനവും കാണാനാവും. മുൻവശത്ത് പുതിയ എയറോഡൈനാമിക് വൈസറും ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഉപയോഗിച്ച് ഡിസൈൻ ചെറുതായൊന്ന് നവീകരിച്ചിട്ടുണ്ട്.

2025 Honda XL750 Transalp Premium Adventure Tourer Motorcycle Launched

ഇത് ദീർഘദൂര യാത്രകളിൽ സഹായകരമാവുന്ന പരിഷ്ക്കാരങ്ങളാണ്. ഒപ്പം മൊത്തത്തിൽ മെലിഞ്ഞുപോയോന്നൊരു സംശയവും പലർക്കും തോന്നിയേക്കാം. എല്ലാത്തരം ഭൂപ്രകൃതിക്കും അനുയോജ്യമായ ഉയരമാണ് ഇതിന്റെ മറ്റൊരു ഹൈലൈറ്റായി പറയാനാവുന്നത്. റോസ് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാനാവുന്നത്. 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ സ്‌പോക്ക് വീലുകൾ നിർമിച്ചിരിക്കുന്ന അഡ്വഞ്ചർ ടൂറർ അങ്ങനെ മൊത്തത്തിൽ കളറാവുന്നുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും ഹോണ്ട പിശുക്കൊന്നും കാണിച്ചിട്ടില്ല. XL750 ട്രാൻസാൽപ്പിൽ 5.0 ഇഞ്ച് ഫുൾ-കളർ TFT സ്‌ക്രീനാണ് ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ഒപ്റ്റിക്കൽ ബോണ്ടിംഗ് കൊടുത്തിരിക്കുന്നതിനാൽ ഏത് വെയിലത്തും നന്നായി സ്ക്രീനിലെ വിവരങ്ങളെല്ലാം വായിച്ചെടുക്കാൻ കഴിയും. ഡിസ്‌പ്ലേ ഹോണ്ടയുടെ റോഡ്‌സിങ്ക് കണക്റ്റിവിറ്റി ആപ്പിനെ പിന്തുണയ്ക്കുന്നുമുണ്ടേ.

2025 Honda XL750 Transalp Premium Adventure Tourer Motorcycle Launched

ഹാൻഡിൽബാറിലെ ഫോർ-വേ ടോഗിൾ സ്വിച്ച് വഴി മ്യൂസിക്, കോളുകൾ, SMS അലേർട്ടുകൾ, നാവിഗേഷൻ എന്നിവ നിയന്ത്രിക്കാനും സാധിക്കും. സഡൻ ബ്രേക്കിംഗ് സമയത്ത് പിന്നിൽ വരുന്ന വണ്ടികൾക്ക് സിഗ്നൽ നൽകുന്നതിനായി എമർജൻസി സ്റ്റോപ്പ് സിഗ്നലും ഹോണ്ട ഒരുക്കിയിട്ടുണ്ട്. ഓട്ടോ ടേൺ സിഗ്നൽ ക്യാൻസലേഷൻ, ബാക്ക്‌ലിറ്റ് കൺട്രോളുകൾ എന്നിവയാണ് ബൈക്കിലെ മറ്റ് ഉപയോഗപ്രദമായ സവിശേഷതകൾ.

755 സിസി പാരലൽ-ട്വിൻ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് XL750 ട്രാൻസാൽപ്പിന്റെ ഹൃദയം. ഇത് 9,500 ആർപിഎമ്മിൽ 90.5 bhp കരുത്തും 7,250 ആർപിഎമ്മിൽ 75 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ സുഗമമായ ഹാൻഡിലിംഗിനായി ത്രോട്ടിൽ-ബൈ-വയർ (TBW) ഫീച്ചറിന്റെ സഹായവും പ്രീമിയം അഡ്വഞ്ചർ ടൂറർ ബൈക്കിൽ ലഭ്യമാവും.

2025 Honda XL750 Transalp Premium Adventure Tourer Motorcycle Launched

സ്‌പോർട്, സ്റ്റാൻഡേർഡ്, റെയിൻ, ഗ്രാവൽ, യൂസർ എന്നിങ്ങനെ 5 റൈഡ് മോഡുകളാണ് ഹോണ്ട XL750 ട്രാൻസാൽപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഓരോന്നും ക്രമീകരിക്കാവുന്ന പവർ ഡെലിവറി, ട്രാക്ഷൻ കൺട്രോൾ (HSTC), എഞ്ചിൻ ബ്രേക്കിംഗ്, എബിഎസ് ക്രമീകരണങ്ങൾ എന്നിവ ലഭിക്കും. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ഷോവയിൽ നിന്നുള്ള 43 mm അപ്‌സൈഡ്-ഡൗൺ ഫോർക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

പരുക്കൻ ഭൂപ്രദേശങ്ങളിൽ മെച്ചപ്പെട്ട ഡാമ്പിംഗിനായി ട്യൂൺ ചെയ്‌തിരിക്കുന്ന ഒരു പ്രോ-ലിങ്ക് റിയർ മോണോഷോക്കാണ് പിൻവശത്ത് സമ്മാനിച്ചിരിക്കുന്നത്. 2-പിസ്റ്റൺ കാലിപ്പറുകളുള്ള ഡ്യുവൽ 310 mm ഫ്രണ്ട് ഡിസ്‌കുകളും സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള 256 mm റിയർ ഡിസ്‌ക്കുമാണ് ബ്രേക്കിംഗിനായി ഹോണ്ടയുടെ പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ ലഭിക്കുക. പുതിയ മാറ്റങ്ങളിലൂടെ കൂടുതൽ ആളുകളെ കൈയിലെടുക്കാനാവുമെന്നാണ് കമ്പനിയുടെ അനുമാനം.

More from DriveSpark

Article Published On: Tuesday, June 17, 2025, 19:26 [IST]
English summary
2025 honda xl750 transalp premium adventure tourer motorcycle launched
കൂടുതല്‍... #honda #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X