അമേരിക്കയിലെ ആദ്യ മോട്ടോർസൈക്കിൾ കമ്പനി, ഇന്ത്യയ്ക്ക് പുതിയ സ്കൗട്ട് സീരീസുമായി ഇന്ത്യൻ; വിലകേട്ട് പേടിക്കരുത്

അമേരിക്കയിലെ ആദ്യത്തെ മോട്ടോർസൈക്കിൾ കമ്പനിയാണ് ഇന്ത്യൻ. ഹാർലി ഡേവിഡ്‌സൺ പോലുള്ള വമ്പൻ ബ്രാൻഡുകളോട് മുട്ടുന്ന ബ്രാൻഡ് നമ്മുടെ ആഭ്യന്തര വിപണിയിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ 2025 ഇന്ത്യൻ സ്കൗട്ട് സീരീസ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് ബ്രാൻഡ്. 12.99 ലക്ഷം മുതൽ ആരംഭിക്കുന്ന എക്സ്ഷോറൂം വിലയിലാണ് ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ ലൈനപ്പിൽ സ്കൗട്ട് സിക്സ്റ്റി ക്ലാസിക് മുതൽ സ്കൗട്ട് സിക്സ്റ്റി ബോബർ, സ്പോർട്ട് സ്കൗട്ട് സിക്സ്റ്റി, 1010 സ്കൗട്ട്, സ്കൗട്ട് ക്ലാസിക്, സ്കൗട്ട് ബോബർ, സ്പോർട്ട് സ്കൗട്ട്, റാനെഗ് സൂപ്പർ സ്കൗട്ടിന്റെ ടോപ്പ് എന്നിങ്ങനെ 8 വകഭേദങ്ങളോളമാണുള്ളത്.

സ്കൗട്ട് സീരീസ് ഒന്നിലധികം ട്രിമ്മുകളിൽ ലഭ്യമാണെന്നത് കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിക്കുന്ന കാര്യമാണ്. ലിമിറ്റഡ് വേരിയന്റിൽ തിരഞ്ഞെടുക്കാവുന്ന റൈഡ് മോഡുകൾ, സ്റ്റാൻഡേർഡ്, സ്പോർട്ട്, റെയിൻ എന്നിവയും ട്രാക്ഷൻ കൺട്രോളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ചെറിയ ഡിജിറ്റൽ റീഡൗട്ടുള്ള ഒരു അനലോഗ് ഡയലാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായി പ്രവർത്തിക്കുന്നത്.

2025 Indian Scout Series Launched Price Starts From Rs 12 99 Lakh

ലൈനപ്പിലെ ഉയർന്ന വേരിയന്റുകളിൽ കീലെസ് ഇഗ്നിഷൻ, യുഎസ്ബി ചാർജിംഗ്, കണക്റ്റഡ് സവിശേഷതകളുള്ള ടിഎഫ്ടി ഡിസ്പ്ലേ തുടങ്ങിയ അധിക ഉപകരണങ്ങളും 2025 മോഡൽ ഇന്ത്യൻ സ്കൗട്ട് സീരീസിനൊപ്പം ലഭ്യമാണ്. രണ്ട് സെറ്റ് എഞ്ചിനുകളാണ് കൂറ്റൻ ബൈക്കുകൾക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിൽ ബേസ് ത്രീ വകഭേദങ്ങളിൽ 85 bhp പവറിൽ പരമാവധി 87 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 999 സിസി എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

അതേസമയം, ബാക്കിയുള്ള ശ്രേണിയിൽ സ്പീഡ്പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ 1,250 സിസി ലിക്വിഡ്-കൂൾഡ് വി-ട്വിൻ എഞ്ചിൻ ലഭ്യമാണ്. നിലവിലുള്ള 1,133 സിസി യൂണിറ്റിനേക്കാൾ പെർഫോമൻസ് തരുന്ന ഇത് 105 bhp കരുത്തും 108 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ആഗോള എമിഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്.

2025 Indian Scout Series Launched Price Starts From Rs 12 99 Lakh

പുതിയ എഞ്ചിൻ ശക്തമായ ലോ, മിഡ് റേഞ്ച് പെർഫോമൻസ് നൽകുന്നുവെന്നും ഇന്ത്യൻ മോട്ടോർസൈക്കിൾ അവകാശപ്പെടുന്നു. സ്കൗട്ട് ലൈനപ്പ് 12.99 ലക്ഷം രൂപയിൽ ആരംഭിച്ച് 16.15 ലക്ഷം രൂപ വരെ ഉയരും. ഇന്ത്യൻ സ്കൗട്ട് മോഡലുകളുടെ ഏക എതിരാളികൾ ഹാർലിയുടെ സ്‌പോർട്‌സ്റ്റർ മോഡലുകളാണ്. നൈറ്റ്‌സ്റ്ററിന്റെ വില 13.51 ലക്ഷം രൂപയിൽ ആരംഭിച്ച് സ്‌പോർട്‌സ്റ്റർ S വേരിയന്റിന് 16.71 ലക്ഷം രൂപ വരെ വിലയുണ്ട്.

ഇന്ത്യന് ഇന്ത്യയിലുടനീളം നിലവിൽ ആറോളം ഡീലർഷിപ്പുകളാണുള്ളത്. അതിൽ ഡൽഹി, ചണ്ഡീഗഡ്, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവയാണ് ഉൾപ്പെടുന്നത്. ഇന്ത്യന്റെ പുത്തൻ സ്കൗട്ട് സീരീസ് സ്വന്തമാക്കാൻ താത്പര്യമുള്ളവർക്ക് ഡീലർഷിപ്പിലെത്തി വാഹനം ഇപ്പോൾ പ്രീ-ബുക്ക് ചെയ്‌തിടാനാവും. അതേസമയം 2025 മോഡലുകളുടെ ഡെലിവറിയും ഉടൻ ആരംഭിക്കുമെന്നാണ് വിവരം.

സമ്പന്നമായ പൈതൃകം പേറുന്ന വലിയ ബൈക്കുകളുടെ ഒരു നിര തന്നെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിനുണ്ട്. ഈ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ഇന്ത്യയിലെ 'ബിഗ്' ബൈക്ക് പ്രേമികളുടെ ഫേവറീറ്റ് ബ്രാൻഡ് കൂടിയാണ് കേട്ടോ. അടുത്തിടെ ചീഫ് ലൈനപ്പ്, സ്പ്രിംഗ്ഫീല്‍ഡ് ലൈനപ്പ്, ഇന്ത്യന്‍ ചലഞ്ചര്‍ ലൈനപ്പ്, ഇന്ത്യന്‍ ചീഫ്‌റ്റൈന്‍ ലൈനപ്പ്, പേര്‍സ്യൂട്ട് ലൈനപ്പ്, റോഡ്മാസ്റ്റര്‍ ലൈനപ്പ് തുടങ്ങിയ പ്രശസ്തമായ മോഡലുകളുടെ 2025 മോഡൽ നിരയേയും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൗട്ട് ലൈനപ്പും എത്തിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 25, 2025, 18:27 [IST]
English summary
2025 indian scout series launched price starts from rs 12 99 lakh
കൂടുതല്‍... #indian motorcycle #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X