ഈ പൈസയുണ്ടേൽ എസ്‌യുവി മുതലാളിയാവാം, 7.27 ലക്ഷത്തിന് പുതിയ നിഞ്ചയുമായി കവസാക്കി ഇന്ത്യയിൽ

ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികൾക്ക് പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത ഇരുചക്ര വാഹന നിർമാതാക്കളാണ് കവസാക്കി (Kawasaki). പണ്ട് ബജാജുമായി സഹകരിച്ച് പുറത്തിറക്കിയ കാലിബർ എന്ന ബൈക്കിലുടെ പടുത്തുയർത്തിയ ഇമേജ് ഇന്ന് നിഞ്ച സീരീസിലൂടെയാണ് കമ്പനി മുമ്പോട്ട് കൊണ്ടുപോവുന്നത്. ഒപ്പം ഡ്യുക്കാട്ടി (Ducati), ട്രയംഫ് (Triumph), ബിഎംഡബ്ല്യു (BMW Motorrad) തുടങ്ങിയ ബ്രാൻഡുകളോടെ മത്സരിക്കുന്ന സൂപ്പർബൈക്ക് നിർമാതാക്കൾ കൂടിയാണ് കവസാക്കി. വിലയുടെ കാര്യത്തിൽ പലർക്കും എത്തിപ്പിടിക്കാനാവാത്തിടത്താണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ സ്ഥാനമെങ്കിലും മിക്കവരും നിഞ്ച വാങ്ങാൻ സ്വപ്നം കണ്ടുനടക്കുന്നവരാണ്.

അത്തരക്കാരുടെ മനസിനെ വീണ്ടും മോഹിപ്പിക്കാനായി പുത്തനൊരു പ്രീമിയം സ്പോർട്‌സ് ബൈക്ക് കൂടി പുറത്തിറക്കിയിരിക്കുകയാണ് കവസാക്കി. നിഞ്ച ഫാൻസ് കുറച്ചുനാളുകളായി കാത്തിരിക്കുന്ന ഏറ്റവും പുതിയ 2025 നിഞ്ച 650 KRT എഡിഷനാണ് കവസാക്കി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. 7.27 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനം നിരത്തിലേക്ക് ഇറങ്ങുക.

2025 Kawasaki Ninja 650 KRT Edition Launched

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ചില കോസ്മെറ്റിക് അപ്‌ഗ്രേഡുകളോടെയാണ് 2025 നിഞ്ച 650 KRT എഡിഷൻ വരുന്നത്. കവസാക്കി റേസിംഗ് ടീമിന്റെ അതേ ഗ്രാഫിക്സാണ് ഇതിലും ഉപയോഗിക്കുന്നത്. കെആർടി എഡിഷന് പുറമെ, മെറ്റാലിക് റോയൽ പർപ്പിളിനൊപ്പം കാൻഡി സ്റ്റീൽ ഫർണസ് ഓറഞ്ച്/മെറ്റാലിക് സ്പാർക്ക് ബ്ലാക്ക്, മെറ്റാലിക് മാറ്റ് ഓൾഡ് സ്കൂൾ ഗ്രീൻ, മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് എന്നീ നിറങ്ങളിലും നിഞ്ച 650 വിൽക്കുന്നുണ്ട്. ഈ നിറങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ല.

കൊടുക്കുന്ന കാശ് വസൂലാക്കുന്ന എല്ലാത്തരം ഫീച്ചറുകളാലും സമ്പന്നമാണ് പുതിയ കവസാക്കി നിഞ്ച 650 KRT എഡിഷൻ എന്നുവേണം പറയാൻ. 4.3 ഇഞ്ച് TFT കളർ ഡിസ്‌പ്ലേയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. കൂടാതെ, മൊബൈൽ ഉപകരണങ്ങൾക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എൽഇഡി ലൈറ്റിംഗാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

2025 Kawasaki Ninja 650 KRT Edition Launched

സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേക ഊന്നൽ കൊടുത്താണ് 2025 കവസാക്കി നിഞ്ച 650 KRT എഡിഷൻ വരുന്നത്. ട്രാക്ഷൻ കൺട്രോളും ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും സ്റ്റാൻഡേർഡായി തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിൽ രണ്ട് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. മോഡ് 1 ഏറ്റവും കുറഞ്ഞ ഇൻട്രൂസീവ് ആയിട്ടാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആയതിനാൽ മോഡ് കോർണറിംഗിനെ സഹായിക്കും.

അതേസമയം മോഡ് 2 അമിതമായ വീൽ സ്പിന്നിന് തടയാനും അതുവഴി ഗ്രിപ്പ് വർധിപ്പിക്കുന്നതിന് എഞ്ചിൻ പവർ കുറയ്ക്കുകയും ചെയ്യുന്നതിനായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. നനഞ്ഞ റൈഡിംഗ് സാഹചര്യങ്ങളിൽ ഈ രണ്ടാമത്തെ മോഡ് പ്രത്യേകിച്ചും ഗുണം ചെയ്യുമെന്ന് കവസാക്കി എടുത്ത് പറയുന്നു. കൂടാതെ ആവശ്യമെങ്കിൽ KRTC ഫീച്ചർ ഡിയാക്റ്റിവേറ്റ് ചെയ്യാനും കഴിയും.

2025 Kawasaki Ninja 650 KRT Edition Launched

649 സിസി, ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് പുതിയ നിഞ്ച 650 KRT എഡിഷന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് ഫീച്ചർ ചെയ്യുന്ന 6-സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ പരമാവധി 67.3 bhp കരുത്തും 6,700 ആർപിഎമ്മിൽ 65.76 Nm ടോർക്കും ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. ഇക്കൂടെ 3 റൈഡിംഗ് മോഡുകളും സ്പോർട്‌സ് ബൈക്കിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ട്രെല്ലിസ് ഹൈ-ടെൻസൈൽ സ്ട്രെങ്ത് സ്റ്റീൽ ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് 41 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ് കവസാക്കി കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിൽ ഡ്യുവൽ-പിസ്റ്റൺ കാലിപ്പറുകൾക്കൊപ്പം ട്വിൻ 300 mm ഡ്യുവൽ-പിസ്റ്റൺ ഡിസ്ക്കും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പർ ഉപയോഗിച്ചുള്ള സിംഗിൾ 220 mm പെറ്റൽ ഡിസ്ക്കുമാണ് ലഭിക്കുക.

More from DriveSpark

Article Published On: Thursday, April 17, 2025, 18:28 [IST]
English summary
2025 kawasaki ninja 650 krt edition launched in india price features specs
കൂടുതല്‍... #kawasaki #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X