പിള്ളേരേ കുന്നും മലയും കയറാൻ പോയാലോ? ഓറഞ്ച് പോലൊരു അഡ്വഞ്ചർ ബൈക്കുമായി കെടിഎം, വിലയും ലുക്കും കൊള്ളാം

ഇന്ത്യൻ വിപണിയിൽ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്ക് ഇത് നല്ലകാലമാണ്. ഹീറോ എക്‌സ്പൾസും റോയൽ എൻഫീൽഡ് ഹിമാലയനും പോലുള്ള മോഡലുകളെല്ലാം നന്നായി വിറ്റഴിഞ്ഞ് പോവുന്നുണ്ട്. മറുവശത്ത് ഇതേ സെഗ്മെന്റിൽ യെസ്‌ഡി അഡ്വഞ്ചർ, സുസുക്കി വി-സ്ട്രോം SX പോലുള്ള ചെറിയ മോഡലുകളും വിരാജിക്കുന്നുണ്ട്. പക്ഷേ ഇക്കൂത്തിൽ വേറിട്ടുനിൽക്കുന്നവരാണ് കെടിഎം 390 അഡ്വഞ്ചറും 250 അഡ്വഞ്ചറും. നന്നായി ടൂർ ചെയ്യാനും നല്ല പെർഫോമൻസ് തരാനും കഴിവുള്ള ചുരുക്കം ചില ADV മോഡലുകളിൽ ഒന്നാണിവ. ഇപ്പോഴിതാ രണ്ട് ബൈക്കുകളുടേയും പുതുപുത്തൻ ആവർത്തനങ്ങളെ വിപണിയിലെത്തിച്ചിരിക്കുകയാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം.

രണ്ടാം തലമുറയിൽ പെടുന്ന കെടിഎം 250 അഡ്വഞ്ചറിലേക്കാണ് പലരുടേയും കണ്ണോടുന്നത്. കൂട്ടത്തിൽ താങ്ങാനാവുന്ന വിലയും വലിയ ബൈക്കുകളുടെ രൂപവുമെല്ലാം ഈ ക്വാർട്ടർ ലിറ്റർ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് കരുത്താവുമെന്നതിൽ സംശയമൊന്നും വേണ്ട. കെടിഎമ്മിന്റെ എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്കിന് 2.60 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

2025 KTM 250 Adventure Motorcycle Launched

ഡ്യൂക്ക് 250 നേക്കഡ് സ്ട്രീറ്റ് മോഡലിൽ നിന്നുള്ള 248 സിസി എഞ്ചിൻ നിലനിർത്തിക്കൊണ്ടാണ് ഏറ്റവും പുതിയ 250 അഡ്വഞ്ചർ പണികഴിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ 390 അഡ്വഞ്ചർ, 390 അഡ്വഞ്ചർ എക്‌സ് എന്നിവയുടെ അതേ പുതിയ പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമിച്ചിരിക്കുന്നത് എന്നതും പ്രത്യേകം എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. കെടിഎമ്മിന്റെ ആഗോള മോഡലുകളിൽ കാണുന്ന അതേ ഡിസൈൻ പിടിക്കാനായതും കൈയടി അർഹിക്കുന്ന കാര്യമാണ്.

ഡ്യുവൽ-സ്റ്റാക്കഡ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടോൾ വിൻഡ്‌സ്‌ക്രീൻ, കൊക്കിൻ്റെ ശൈലിയിലുള്ള ഫ്രണ്ട് മഡ്‌ഗാർഡ്, മെലിഞ്ഞ ബോഡി പാനലുകൾ എന്നിവയെല്ലാമാണ് ഏറ്റവും പുതിയ 250 അഡ്വഞ്ചറിന്റെ ഡിസൈൻ ഹൈലൈറ്റുകൾ. ഏതുതരം റോഡുകളും അനായാസം കൈകാര്യം ചെയ്യാൻ പാകമായ തരത്തിലാണ് വണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് സാരം. ടെയിൽ സെക്ഷനും 390 അഡ്വഞ്ചറിന് സമാനമാണ്.

2025 KTM 250 Adventure Motorcycle Launched

കൂടാതെ വശങ്ങളിൽ ഘടിപ്പിച്ച അപ്‌സ്‌വെപ്റ്റ് സജ്ജീകരണത്തിന് പകരമായി അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റാണ് പുത്തൻ കെടിഎം 250 അഡ്വഞ്ചറിന് സമ്മാനിച്ചിരിക്കുന്നത്. സിംഗിൾ വേരിയന്റിൽ വിപണിയിലെത്തുന്ന മോട്ടോർസൈക്കിൾ ഓറഞ്ച്-ബ്ലാക്ക്, വൈറ്റ്-ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ വാങ്ങാനാവും. ഫീച്ചറുകളുടെ കാര്യത്തിലും ആള് നിസാരക്കാരനല്ലെന്ന് വേണം പറയാൻ.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പിന് പുറമെ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലാമ്പുകൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനുമുള്ള അഞ്ച് ഇഞ്ച് H50 TFT കളർ ഡിസ്‌പ്ലേ, ബൈ-ഡയറക്ഷണൽ ക്വിക്ക്‌ഷിഫ്റ്റർ, ഓഫ്-റോഡ് എബിഎസ് തുടങ്ങിയ സവിശേഷതകളാൽ പുതിയ കെടിഎം 250 അഡ്വഞ്ചർ സമ്പന്നമാണ് കേട്ടോ.

9,250 ആർപിഎമ്മിൽ 30.57 bhp പവറും 7,250 ആർപിഎമ്മിൽ പരമാവധി 25 Nm ടോർക്കും വരെ ഉത്പാദിപ്പിക്കുന്ന 249 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും പ്രത്യേക സബ്‌ഫ്രെയിമും ഉള്ളതിനാൽ ഹാൻഡിലിംഗും മികച്ചതാണ്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഏറ്റവും പുതിയ 250 അഡ്വഞ്ചറിന് ക്രമീകരിക്കാൻ കഴിയാത്ത WP അപെക്‌സ് USD ഫോർക്കുകളും പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് കെടിഎം സമ്മാനിച്ചിരിക്കുന്നത്. മുന്നിൽ 200 മില്ലീമീറ്ററും പിന്നിൽ 205 മില്ലീമീറ്ററും സസ്പെൻഷൻ ട്രാവലാണ് ഒരുക്കിയിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുമായി വരുന്ന മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗിനായി ഇരുവശത്തും സിംഗിൾ ഡിസ്ക്കുകളാണ് നൽകിയിരിക്കുന്നതും.

More from DriveSpark

Article Published On: Thursday, February 6, 2025, 9:30 [IST]
English summary
2025 ktm 250 adventure motorcycle launched price features specs in detail
കൂടുതല്‍... #ktm #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X