ആക്‌ടിവയല്ല, സ്‌കൂട്ടറുകളിലെ സിംഹം വെസ്‌പ! അഡാറ് ഫീച്ചറുകളുമായി പുത്തൻ മോഡലുകൾ പുറത്തിറക്കി കമ്പനി

സ്‌കൂട്ടറുകൾ എന്ന് കേൾക്കുമ്പോഴേ പലരുടേയും മനസിൽ ആദ്യം വരുന്ന പേര് വെസ്‌പയെന്നാവും. പണ്ടുകാലത്ത് ഗിയർ സ്‌കൂട്ടർ വിപണിയിൽ ഈ പേരിന് അത്രയേറെ പ്രധാന്യം ഉണ്ടായിരുന്നുവെന്ന് വേണം പറയാൻ. പതിറ്റാണ്ടുകൾക്കപ്പുറം ഗിയർലെസ് പതിപ്പിൽ എത്തിയപ്പോഴും ഇന്ത്യക്കാർ വെസ്‌പയെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പേര് പോലെ തന്നെ ആള് അൽപം പ്രീമിയമായതിനാൽ അത്രയ്ക്ക് കച്ചോടം ഒന്നും നടക്കുന്നില്ല. പക്ഷേ കക്ഷിയെ നന്നായി അറിയാവുന്നവരയെല്ലാം വാങ്ങാനെത്തുന്നുമുണ്ട്. പുതിയ മോഡൽ ഇയർ പരിഷ്ക്കാരങ്ങളോടെ പിയാജിയോ ഇന്ത്യ 2025 വെസ്പ 125, 150 സ്കൂട്ടർ ശ്രേണി പുറത്തിറക്കിയിരിക്കുകയാണ്.

പുതുക്കിയ വെസ്പ സ്കൂട്ടറുകളുടെ വിലയും കൂടിയിട്ടുണ്ട് കേട്ടോ. 1.32 ലക്ഷം മുതൽ 1.96 ലക്ഷം രൂപ വരെയാണ് 2025 മോഡൽ ശ്രേണിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇതോടൊപ്പം പുത്തനൊരു ടോപ്പ് എൻഡ് ടെക് S എന്നൊരു വേരിയന്റും പിയാജിയോ വെസ്‌പയിൽ അവതരിപ്പിച്ചിട്ടുണ്ട്. 125 സിസി പതിപ്പുകൾക്കായുള്ള വില മാത്രമേ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളൂവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

2025 Piaggio Vespa Scooter Launched Price Starts From 1 32 Lakh

പുതിയ 2025 വെസ്‌പ 150 സിസി മോഡലുകൾക്കുള്ള വില പിന്നീട് വെളിപ്പെടുത്തും. പുതുക്കിയ സ്കൂട്ടറുകളിൽ എന്തൊക്കെയുണ്ടെന്ന് വിശദമായി നോക്കിയാലോ? സ്റ്റാൻഡേർഡ്, S വേരിയന്റുകളിലാണ് പ്രീമിയം സ്‌കൂട്ടർ വിപണിയിൽ എത്തുന്നത്. മുമ്പ് വെസ്പ VXL എന്ന് അറിയപ്പെട്ടിരുന്ന വേരിയന്റ് ഇനി മുതൽ വെറും വെസ്‌പയായി വിപണനം ചെയ്യും. അതേസമയം SXL വേരിയന്റ് ഇനി വെസ്പ S എന്ന പേരിലുമായിരിക്കും അറിയപ്പെടുക.

ഡിസൈനിലേക്ക് നോക്കിയാൽ ഓവൽ ഹെഡ്‌ലാമ്പും കർവ്‌ഡ് ബോഡിയുമുഉള്ള സ്റ്റാൻഡേർഡ് പതിപ്പിന് കൂടുതൽ ആപേക്ഷികമായ ഡിസൈൻ ലഭിക്കുമ്പോൾ വെസ്പ S മോഡലിന് സ്‌പോർട്ടി ലുക്ക് നൽകുന്നതിനായി ഒരു പുതിയ ട്രപസോയിഡൽ ഹെഡ്‌ലാമ്പ് യൂണിറ്റും കമ്പനി സമ്മാനിച്ചിട്ടുണ്ട്. മോണോകോക്ക് മെറ്റൽ ബോഡി ഉൾപ്പെടെയുള്ള അതേ അടിസ്ഥാന ഘടകങ്ങൾ സ്കൂട്ടറിൽ ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്.

2025 Piaggio Vespa Scooter Launched Price Starts From 1 32 Lakh

2025 വെസ്പ, വെസ്പ S മോഡലുകൾ ഇപ്പോൾ പുതുക്കിയ 125 സിസി, 150 സിസി എഞ്ചിനുകളുമായിട്ടാണ് വിപണിയിൽ എത്തുന്നത്. വരാനിരിക്കുന്ന മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി രണ്ട് യൂണിറ്റുകളും OBD-2B നിലവാരത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും പിയാജിയോ ഇന്ത്യ പറയുന്നു. 125 സിസി മോഡലുകളിൽ എഞ്ചിന് 7,100 ആർപിഎമ്മിൽ 9.3 bhp കരുത്തും 5,600 ആർപിഎമ്മിൽ 10.1 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മറുവശത്ത് പിയാജിയോ വെസ്‌പയിലെ 150 സിസി എഞ്ചിൻ 7,500 ആർപിഎമ്മിൽ 11.4 bhp കരുത്തും 6,100 ആർപിഎമ്മിൽ 11.66 Nm ടോർക്കും വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ട് എഞ്ചിനുകളും ഒരു സിവിടി ഓട്ടോമാറ്റിരക് ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. പഴയ പതിപ്പിനെ അപേക്ഷിച്ച് പവറും ടോർക്കും അൽപം ഉയർന്നിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2025 Piaggio Vespa Scooter Launched Price Starts From 1 32 Lakh

പുതിയ എഞ്ചിൻ ഒഴികെ 2025 മോഡൽ വെസ്‌പ, വെസ്‌പ S എന്നിവ കാഴ്ച്ചയിൽ സമാനമാണ്. ഡിജിറ്റൽ റീഡൗട്ടുള്ള അനലോഗ് ഇൻസ്ട്രുമെന്റ് കൺസോളുമായിട്ടാണ് ബേസ് മോഡൽ വരുന്നത്. ഒപ്പം വെർഡെ അമാബൈൽ, റോസോ റെഡ്, പേൾ വൈറ്റ്, നീറോ ബ്ലാക്ക്, അസൂറോ പ്രോവെൻസ, ബ്ലൂ ആൻഡ് പേൾ വൈറ്റ്, ഓറഞ്ച് ആൻഡ് പേൾ വൈറ്റ് എന്നിങ്ങനെ 7 കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാനാവും. ഇതിന് 1.32 ലക്ഷം രൂപയാണ് വില വരുന്നത്.

കീലെസ് ഇഗ്നിഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്ന പുതിയ വെസ്പ, വെസ്പ S ടെക് വേരിയന്റുകളുമുണ്ട്. എനർജിക്കോ ബ്ലൂ, ഗ്രിജിയോ ഗ്രേ, ക്വാല എന്നിങ്ങനെ മൂന്ന് നിറങ്ങളാണ് ഇതിലുള്ളത്. വെസ്പ S ടെക്കിലേക്ക് വന്നാൽ നീറോ ബ്ലാക്ക്, പേൾ വൈറ്റ് എന്നീ നിറങ്ങളിലും തെരഞ്ഞെടുക്കാനാവും. വെസ്പ ടെക്കിന് 1.92 ലക്ഷവു S ടെക്കിന് 1.96 ലക്ഷം രൂപയുമാണ് വില വരുന്നത്.

More from DriveSpark

Article Published On: Tuesday, February 11, 2025, 11:22 [IST]
English summary
2025 piaggio vespa 125 and 150 scooter launched price starts from 1 32 lakh
കൂടുതല്‍... #vespa #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X