എൻഫീൽഡിന്റെ കുറഞ്ഞ വിലയുള്ള ബൈക്കാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല! അഡാറ് മാറ്റങ്ങളുമായി ഹണ്ടർ

പണ്ട് വൈബ്രേഷനും തകരാറുകളും മൂലം പലരും വിറ്റ് ഒഴിവാക്കിയിരുന്ന റോയൽ എൻഫീൽഡ് (Royal Enfield) ബൈക്കുകളല്ല ഇന്നുള്ളത്. ശരിക്കും മോഡേണായ ചുണക്കുട്ടികളാൽ സമ്പന്നമാണ് ബ്രാൻഡിന്റെ വാഹന നിര. പണ്ടുണ്ടായിരുന്ന ബുള്ളറ്റും ക്ലാസിക്കുമെല്ലാം കംപ്ലയിന്റുകളൊന്നുമില്ലാത്ത പുതിയ ഭാവത്തിൽ തകർത്താടുന്നുമുണ്ട്. മിഡ്-കപ്പാസിറ്റി ബൈക്ക് സെഗ്മെന്റിലെ കിരീടംവെക്കാത്ത രാജാക്കൻമാരായി എൻഫീൽഡ് വാഴുന്നതിന്റെ കാരണവും ഇതെല്ലാം തന്നെയാണ്. എൻഫീൽഡ് മോഡലുകളിലേക്ക് മാറ്റം കൊണ്ടുവന്നത് ഹണ്ടർ 350 ആണെന്ന് പറയാം. അതുവരെ കണ്ടിട്ടില്ലാത്ത രൂപവും ഭാവവുമായി വന്ന എൻട്രി ലെവൽ വേട്ടക്കാരനെ ആളുകൾ അതിവേഗം നെഞ്ചിലേറ്റി.

2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 ഇതിനോടകം 5 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയും കഴിഞ്ഞിട്ടുണ്ട്. ഇത്രവേഗത്തിൽ ഈയൊരു വിൽപ്പന നാഴികക്കല്ല് പിന്നിട്ട ബൈക്ക് വേറെയുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. കൃത്യമായ ഇടവേളകളിൽ ഹണ്ടറിലേക്ക് നവീകരണങ്ങൾ കൊണ്ടുവരാനും കമ്പനി ശ്രമിക്കാറുണ്ടെന്നതും വിൽപ്പന വേഗം കൂട്ടാൻ കഴിഞ്ഞിട്ടുള്ള തന്ത്രമാണ്.

2025 Royal Enfield Hunter 350 Images Leaked Check Out The New Updates

ഇനിയിതാ 2025 മോഡൽ ഇയർ അപ്ഡേറ്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ്. ഏപ്രില്‍ 26-ന് നടക്കാന്‍ പോകുന്ന ഹണ്ടര്‍ഹുഡ് ഫെസ്റ്റിവലില്‍ പുതിയ ഹണ്ടര്‍ 350 പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്തെല്ലാം മാറ്റങ്ങളാവും ബൈക്കിലുണ്ടാവുകയെന്ന് കാത്തിരിക്കുന്ന ഫാൻസിന് മുന്നിലേക്ക് ഇപ്പോഴിതാ ഏറ്റവും പുതിയ ആവർത്തനത്തിന്റെ ചിത്രങ്ങളും എത്തിയിരിക്കുകയാണ്.

അവതരണത്തിന് മുമ്പേ സർപ്രൈസെല്ലാം പൊളിഞ്ഞ വിഷമത്തിലായിരിക്കാം എൻഫീൽഡ്. എന്തായാലും ഏറ്റവും പുതിയ ഹണ്ടർ 350 മോട്ടോർസൈക്കിളിലേക്ക് വരുന്ന മാറ്റങ്ങളും മറ്റ് വിശേഷങ്ങളും വിവരിക്കാം. പ്രധാനമായും പുത്തൻ കളർ ഓപ്ഷനുകളും അതിലെ പുതുക്കിയ ഗ്രാഫിക്‌സുകളുമായിരിക്കും ഏറ്റവും ശ്രദ്ധേയമാവുന്ന നവീകരണങ്ങൾ. ഫാക്ടറി ബ്ലാക്ക്, ഡാപ്പർ ഗ്രീൻ, ഡാപ്പർ വൈറ്റ്, ഡാപ്പർ ഗ്രേ, റിബൽ ബ്ലാക്ക്, റിബൽ ബ്ലൂ, റിബൽ റെഡ് എന്നിവയാണ് നിലവിലുള്ള നിറങ്ങൾ.

2025 Royal Enfield Hunter 350 Images Leaked Check Out The New Updates

എന്നാൽ ഇത്തവണ വേറെ കളർ ഓപ്ഷനുകൾ ഉപയോഗിച്ച് വാഹനത്തിന് പുതുരൂപം സമ്മാനിക്കാൻ ബ്രാൻഡിനാവും. യെല്ലോ, ഗ്രീൻ, ബ്ലൂ ഗ്രാഫിക്സുകൾ ചേർത്ത വൈറ്റ്, ബ്ലാക്ക് ഹൈലൈറ്റുകൾ ഉള്ള റെഡ് എന്നിവയാണ് ചിത്രങ്ങളിൽ കാണുന്നത്. ബൈക്കിന് എൽഇഡി ഹെഡ്‌ലൈറ്റും ഇത്തവണ വരുമെന്നതാണ് ഹൈലൈറ്റ്. ഈ അപ്‌ഡേറ്റോടെ ബുള്ളറ്റ് 350 ഒഴികെയുള്ള ബ്രാൻഡിന്റെ എല്ലാ ബൈക്കുകളിലും എൽഇഡി ഹെഡ്‌ലൈറ്റുകൾ സ്റ്റാൻഡേർഡായി എത്തും.

പുതിയ ഹണ്ടർ 350 മോഡലിലേക്ക് വരുന്ന ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകളിൽ മറ്റൊന്ന് റിയർ സസ്‌പെൻഷൻ സജ്ജീകരണത്തിലാവും വരിക. ബൈക്കിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രധാന പരാതികളില്‍ ഒന്ന് അതിന്റെ സ്റ്റിഫർ സസ്പെന്‍ഷന്‍ ആയിരുന്നു. നിരവധി ഉപയോക്താക്കള്‍ ഇത് ഉയര്‍ത്തിക്കാണിച്ചതിനാല്‍ നവീകരിച്ച പതിപ്പിന് പുതിയ റിയര്‍ സസ്പെന്‍ഷന്‍ ലഭിക്കുമെന്ന് കമ്പനി തറപ്പിച്ച് പറഞ്ഞു.

2025 Royal Enfield Hunter 350 Images Leaked Check Out The New Updates

റിയര്‍ സസ്പെന്‍ഷനിലെ സാധ്യമായ മാറ്റങ്ങള്‍ ഒഴികെ മറ്റ് ഹാര്‍ഡ്‌വെയറുകള്‍ അതേപടി തുടരും. പരിചിതമായ 349 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ തന്നെയാവും ഹണ്ടറിന് തുടിപ്പേകാൻ എത്തുക. 5 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്ന ഇതിന് 20.2 bhp കരുത്തിൽ പരമാവധി 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പെർഫോമൻസിലേക്ക് നോക്കിയാൽ മണിക്കൂറിൽ 114 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനും എൻഫീൽഡിന്റേ വേട്ടക്കാരനാവും.

177 കിലോഗ്രാം ഭാരം മാത്രമുള്ള ഹണ്ടറിന് 150 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 800 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 1,370 മില്ലീമീറ്റർ വീൽബേസുമാണ് റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. പുതുക്കിയ പതിപ്പിന്റെ വരവ് മോട്ടോർസൈക്കിളിന്റെ വിൽപ്പന കൂടുതൽ വർധിപ്പിക്കാൻ സഹായിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. നിലവിൽ 1,49,900 രൂപ മുതൽ 1,74,655 ലക്ഷം വരെയാണ് എക്സ്ഷോറൂം വിലയെങ്കിലും അപ്‌ഡേറ്റുകൾക്ക് അനുസൃതമായി ഹണ്ടർ 350-യുടെ വിലയിൽ നേരിയ വർധനവ് വരുത്തുമെന്നുമാണ് അനുമാനം.

Image Source: MOTORCENT

More from DriveSpark

Article Published On: Thursday, April 24, 2025, 10:02 [IST]
English summary
2025 royal enfield hunter 350 images leaked check out the new updates
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X