ക്രൂയിസർ ബുള്ളറ്റിനെ സുന്ദരനും സുമുഖനുമാക്കി എൻഫീൽഡ്, കൂടെ കുറേ ഫീച്ചറുകളും; വില 1.96 ലക്ഷം മുതൽ

വികാരവും വിറയലുമെല്ലാം മാറ്റിയെടുത്ത് മിടുക്കൻമാരായിരിക്കുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ വാഹന നിര. നിലവിൽ യൂത്തൻമാരുടെ ഫസ്റ്റ് ചോയ്‌സായി മാറിയിരിക്കുന്ന ബ്രാൻഡിന്റെ ശക്തികേന്ദ്രം 350 സിസി നിര തന്നെയാണ്. ഹണ്ടർ, ബുള്ളറ്റ്, ക്ലാസിക്, മീറ്റിയോർ തുടങ്ങിയ നാലംഗസംഘം സെഗ്മെന്റിൽ നിന്നും പണംവാരിക്കൊണ്ടേയിരിക്കുകയാണ്. ചെറിയ ബജറ്റിൽ ക്രൂയിസർ സ്റ്റൈൽ ബൈക്കുകൾ അധികമില്ലാത്ത നാടാണ് ഇന്ത്യ. ഇത്തരം മോഡലുകൾ അന്വേഷിക്കുന്നവർ ആദ്യം ഓടിയെത്തുന്നതും എൻഫീൽഡിന്റെ ഷോറൂമിലേക്കാവും. അതും മീറ്റിയോർ 350 (Royal Enfield Meteor 350) അന്വേഷിച്ചായിരിക്കും ആ വരവ്.

തണ്ടർബേഡിന്റെ പകരക്കാരനായി പുതിയ J സീരീസ് പ്ലാറ്റ്ഫോമിൽ പണികഴിപ്പിച്ച റോയൽ എൻഫീൽഡിന്റെ ക്രൂയിസർ മോട്ടോർസൈക്കിൾ അതിവേഗമാണ് ജനപ്രിയനായി മാറിയത്. ഇപ്പോൾ അടിക്കടി മോഡലിലേക്ക് കാലത്തിനൊത്ത പരിഷ്ക്കാരങ്ങളുമായി കമ്പനി പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഉത്സവ സീസൺ സജീവമായതോടെ ക്രൂയിസർ ബൈക്കിലേക്ക് പുതിയ 2025 മോഡൽ ഇയർ പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.

2025 Royal Enfield Meteor 350 Launched

2025 മീറ്റിയോർ 350 ഫയർബോൾ, സ്റ്റെല്ലാർ, അറോറ, സൂപ്പർനോവ എന്നിങ്ങനെ നാല് വേരിയന്റുകളിൽ ലഭ്യമാകും. ഫയർബോളിന് 1,95,762 രൂപയും സ്റ്റെല്ലാറിന് 1,99,990 രൂപയും അറോറയ്ക്ക് 2,06,290 രൂപയും സൂപ്പർനോവ ബ്ലാക്കിന് 2,15,883 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മീറ്റിയോർ ക്രൂയിസർ മോട്ടോർസൈക്കിളിന്റെ പുത്തൻ മോഡലുകൾക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

ബൈക്കിന്റെ ഡെലിവറികൾ 2025 സെപ്റ്റംബർ 22 മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ റോയൽ എൻഫീൽഡ് മീറ്റിയോറിന്റെ 2025 മോഡൽ നിരയെ വേറിട്ടുനിർത്തുന്നത് പുത്തൻ നിറങ്ങളെയും മറ്റ് ഡീറ്റെയിലിംഗിനേയും ആശ്രയിച്ചാണെന്നതും പ്രത്യേകം പറയാം. സൂപ്പർനോവ വേരിയന്റിൽ ക്രോം ആക്സന്റുകളുള്ള സമകാലിക കളർ ഓപ്ഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

2025 Royal Enfield Meteor 350 Launched

അതേസമയം മീറ്റിയോർ 350 അറോറ പൈതൃക നിറങ്ങളോടൊപ്പം വിന്റേജ് ഫീലാണ് സ്വീകരിക്കുന്നത്. അതേസമയം സ്റ്റെല്ലാർ വേരിയന്റ് വളരെ ലളിതമായുള്ള രൂപമാണ് പിന്തുടർന്നിരിക്കുന്നത്. കൂടുതൽ നിറങ്ങളും കൂടുതൽ സ്പോർട്ടിയർ പോലുള്ള ആകർഷണമാണ് ബൈക്കിന്റെ ഫയർബോൾ വേരിയന്റ് മുമ്പോട്ട് കൊണ്ടുപോവുന്നത്. ഈ മാറ്റങ്ങൾ മീറ്റിയോറിനെ പുതുമയുള്ളതാക്കാൻ സഹായിച്ചിട്ടുണ്ട്.

പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുന്നതിന് പുറമെ ഫീച്ചറുകളിലും മാറ്റങ്ങൾ കൊണ്ടുവരാൻ റോയൽ എൻഫീൽഡ് തയാറായിട്ടുണ്ട്. ഫയർബോളിലും സ്റ്റെല്ലാറിലും ഇനി മുതൽ എൽഇഡി ഹെഡ്‌ലാമ്പുകളും ട്രിപ്പർ നാവിഗേഷൻ പോഡും സ്റ്റാൻഡേർഡായി ലഭിക്കും. ഉയർന്ന ട്രിമ്മുകളായ അറോറയും സൂപ്പർനോവക്കും അഡ്‌ജസ്റ്റബിൾ ലിവറുകളോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

2025 Royal Enfield Meteor 350 Launched

എല്ലാ വകഭേദങ്ങളിലും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ്-ചാർജിംഗ് പോർട്ട്, അസിസ്റ്റ്-ആൻഡ്-സ്ലിപ്പ് ക്ലച്ച് തുടങ്ങിയ സവിശേഷതകളും സ്റ്റാൻഡേർഡായി തന്നെ വരുന്നുണ്ടെന്നതും സ്വീകാര്യമായ കാര്യമാണ്. സിറ്റി യാത്രകളിലായാലും ഹൈവേ റൈഡുകളിലായാലും ഈ പരിഷ്ക്കാരങ്ങൾ മീറ്റിയോറിനെ കൂടുതൽ പ്രായോഗികമാക്കുമെന്നതിലും ആർക്കും സംശയമൊന്നും വേണ്ട.

മെക്കാനിക്കലായി മീറ്റിയോർ 350 ക്രൂയിസർ ബൈക്കിന് നവീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. 6,100 ആർപിഎമ്മിൽ 20.2 bhp കരുത്തും 4,000 ആർപിഎമ്മിൽ 27 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 349 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് J-സീരീസ് എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. 5-സ്പീഡ് ഗിയർബോക്‌സ്. പവർ കണക്കുകക്ഷ അതേപടി തുടരുമ്പോൾ, പുതിയ ഫീച്ചറുകളും മെച്ചപ്പെടുത്തിയ എർഗണോമിക്സും ബൈക്കിനെ തേടി കൂടുതൽ ആളുകൾ എത്താൻ സഹായിക്കും.

2025 Royal Enfield Meteor 350 Launched

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 15, 2025, 16:22 [IST]
English summary
2025 royal enfield meteor 350 launched price starts from rs 1 96 lakh details inside
കൂടുതല്‍... #royal enfield #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X