ഇനി ഫുൾ ചാർജിൽ 248 കിലോമീറ്റർ ഓടും, ഓലയെ ഷോക്കടിപ്പിക്കാൻ പുതിയ സിമ്പിൾ വൺ ഇലക്‌ട്രിക് സ്‌കൂട്ടർ

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഏറെക്കാലം മുമ്പേ അരങ്ങേറ്റം കുറിച്ചവരാണ് സിമ്പിൾ എനർജി (Simple Energy). ഓലയ്ക്കൊപ്പം അതേ ദിവസം പ്രഖ്യാപനങ്ങൾ നടത്തി ശ്രദ്ധനേടിയിരുന്നെങ്കിലും വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇവി ആളുകളിലേക്ക് എത്തിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടറായിരുന്നു സിമ്പിൾ വൺ (Simple One). ഇപ്പോൾ ഇതിന് വലിയ പ്രസക്തിയില്ലെങ്കിലും തങ്ങളുടെ ഇമേജ് വർധിപ്പിക്കാനായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷൻസ് ദാതാവായ സിമ്പിൾ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടർ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണിപ്പോൾ.

പുതുക്കിയ 2025 മോഡൽ സിമ്പിൾ വൺ ഇപ്പോൾ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഓല S1 റേഞ്ച്, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ, ഏഥർ 450 സീരീസ് തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളിലെ അതികായന്മാരെ നേരിടാൻ മോഡലിൽ കൂടുതൽ ഫീച്ചറുകളും കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

2025 Simple One Electric Scooter Launched With More Range And Features

1.66 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഏറ്റവും പുതിയ സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതായത് പഴയ മോഡലിന്റെ അതേവിലയിൽ പുതുക്കിയ ഇവി സ്വന്തമാക്കാനാവുമെന്ന് സാരം. ബ്രേസൻ ബ്ലാക്ക്, നമ്മ റെഡ്, അസൂർ ബ്ലൂ, ഗ്രേസ് വൈറ്റ്, ബ്രേസൻ എക്സ്, ലൈറ്റ് എക്സ് എന്നിങ്ങനെ നാല് മോണോടോൺ, രണ്ട് ഡ്യുവൽടോൺ കളർ ഓപ്ഷനുകളിലാണ് വണ്ടി തെരഞ്ഞെടുക്കാനാവുക.

പരിഷ്ക്കാരങ്ങളോടെ സിമ്പിൾ വണ്ണിന്റെ 2025 മോഡലിന് സിംഗിൾ ചാർജിൽ പരമാവധി 248 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനാവും. IDC സർട്ടിഫൈഡ് റേഞ്ച് കണക്കുകളാണിത്. മുമ്പ് ഇത് 212 കിലോമീറ്ററായിരുന്നു. അതായത് നവീകരണങ്ങളോടെ 36 കിലോമീറ്ററിന്റെ വർധനവ് കൈവരിക്കാൻ ഇലക്ട്രിക് സ്കൂട്ടറിനായിട്ടുണ്ടെന്ന് സാരം. ഇനി പെർറോമൻസ് കണക്കുകളിലേക്ക് വന്നാൽ മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗത കൈവിക്കാൻ ഇവിക്ക് 2.77 സെക്കൻഡ് മതിയാവും.

2025 Simple One Electric Scooter Launched With More Range And Features

അതേസമയം പരമാവധി വേഗം മണിക്കൂറിൽ 105 കിലോമീറ്ററായും കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്. ഫ്ലോർബോർഡിൽ ഘടിപ്പിച്ചിരിക്കുന്ന അതേ 3.7 kWh പായ്ക്ക് തന്നെയാണ് ഏറ്റവും പുതിയ സിമ്പിൾ വണ്ണിനും തുടിപ്പേതുന്നത്. ഒപ്പം നീക്കം ചെയ്യാവുന്ന 1.3 kWh പായ്ക്കും കൂടി ഇവിയിൽ കൊടുത്തിട്ടുണ്ട്. അങ്ങനെ സിമ്പിളിന്റെ ഇലക്ട്രിക് സ്കൂട്ടറിന് മൊത്തം 5 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ലഭിക്കുക.

2025 സിമ്പിൾ വൺ ഇവിയിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ചാർജിംഗിനുള്ള USB പോർട്ട്, എനർജി വീണ്ടെടുക്കലിനായി റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 136 കിലോഗ്രാം ഭാരമുള്ള സിമ്പിൾ വൺ ഏറ്റവും ഭാരമേറിയ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണെന്ന് കൂടി ഓർമിപ്പിക്കാം. കൂടാതെ 796 mm സീറ്റ് ഹൈറ്റുള്ള ഇത് ഏറ്റവും ഉയരമുള്ള ഇവി കൂടിയാണെന്നതും വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട സംഗതികളാണ്.

2025 Simple One Electric Scooter Launched With More Range And Features

രാജ്യത്തുടനീളം വെറും 10 ഡീലർഷിപ്പുകളുടെ ശൃംഖല മാത്രമാണ് നിലവിൽ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾക്കുള്ളത്. എന്നിരുന്നാലും സിമ്പിൾ നിലവിൽ അവരുടെ ഡീലർഷിപ്പ്, സർവീസ് നെറ്റ്‌വർക്ക് എന്നിവ വേഗത്തിൽ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2026 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഏകദേശം 150 ഷോറൂമുകളും 200 സർവീസ് സ്റ്റേഷനുകളും ആരംഭിക്കാനാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡിന്റെ പദ്ധതി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 11, 2025, 13:11 [IST]
English summary
2025 simple one electric scooter launched with more range and features
കൂടുതല്‍... #simple energy #new launches #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X