മോഹവില ഇനിയില്ല, ട്രയംഫിന്റെ 400 സിസി ബൈക്ക് പഴയ വിലയ്ക്ക് വാങ്ങാൻ പറ്റില്ലെന്ന് കമ്പനി! കാരണം ഇതാണ്

ഇന്ത്യയിൽ രണ്ട് 400 സിസി മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചതിന് ശേഷം മൊത്തത്തിലുള്ളണ്ടായിരുന്ന ഇമേജ് മാറ്റിയെടുത്തവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. ആഡംബര ബൈക്കുകൾ മാത്രം നിർമിച്ച് പുറത്തിറക്കിയിരുന്ന കമ്പനിയിൽ നിന്നും താങ്ങാനാവുന്ന വിലയിൽ സാധാരണക്കാരനായി ഒരു വണ്ടിയെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. ആഭ്യന്തര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും തമ്മില്‍ കൈകോര്‍ത്തതിന്റെ ഫലമായാണ് സ്പീഡും സ്ക്രാംബ്ലറും പിറവികൊണ്ടത്. മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് കൈയാളിയിരുന്ന റോയൽ എൻഫീൽഡിനെ കുടുക്കാനുള്ള ബജാജിന്റെ അവസാന തന്ത്രം വലിയ തോതിൽ വിജയിക്കുകയും ചെയ്‌തു.

എൻഫീൽഡിന്റെ വിൽപ്പന കുറഞ്ഞില്ലെങ്കിലും മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിൽ ട്രയംഫിന് സ്വന്തമായി അഡ്രസുണ്ടാക്കിയെടുക്കാനായി. 2023 ജൂലൈയിലാണ് ട്രയംഫ് സ്പീഡ് 400, സ്‌ക്രാബ്ലര്‍ 400X എന്നീ മോഡലുകള്‍ അവതരിപ്പിച്ചത്. റോഡ്സ്റ്റർ പതിപ്പാണ് രാജ്യത്ത് ആദ്യം വിപണനത്തിന് എത്തിയത്. ഇപ്പോഴിതാ സ്പീഡിന്റെ വിലയിൽ ചെറിയൊരു വില വർധനവ് പ്രഖ്യാപിച്ച് വാങ്ങാനിരുന്നവരെ ചെറുതായൊന്ന് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി.

2025 Triumph Speed 400 Becomes More Expensive New Price Starts From Rs 2 50 Lakh

2025 സ്പീഡ് 400 റോഡ്സ്റ്റർ ഇനി മുതൽ പഴയ വിലയ്ക്ക് വാങ്ങാൻ ചെന്നാൽ വണ്ടി കിട്ടില്ല കേട്ടോ. പഴയ വിലയിൽ നിന്നും 4,177 രൂപയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. അങ്ങനെ റോഡ്സ്റ്റർ മോട്ടോർസൈക്കിളിന് ഇപ്പോൾ 2,50,551 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. വില വർധനവ് ഒഴികെ ബൈക്കിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ലെന്ന് വേണം പറയാൻ.

റേസിംഗ് യെല്ലോ, പേൾ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, റേസിംഗ് റെഡ് എന്നീ നാല് കളർ ഓപ്ഷനുകളിൽ ട്രയംഫ് സ്പീഡ് 400 തുടർന്നും ലഭ്യമാവും. ഹൈ പ്രൊഫൈൽ വ്രെഡെസ്റ്റീൻ റേഡിയൽ ടയറുകളും അഡ്ജസ്റ്റബിൾ ബ്രേക്ക്, ക്ലച്ച് ലിവറുകളും 400 സിസി പ്രീമിയം മോട്ടോർസൈക്കിളിൽ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാലും കൊടുക്കുന്ന പൈസയ്ക്ക് വസൂലാണ് വണ്ടി.

2025 Triumph Speed 400 Becomes More Expensive New Price Starts From Rs 2 50 Lakh

ഫുൾ എൽഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയെല്ലാം ട്രയംഫ് ഇതിൽ ഒരുക്കിയിട്ടുണ്ട്. പുതുതായി പണിതെടുത്ത 398 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് സ്പീഡ് 400-ന്റെ ഹൃദയം. ഇത് 39.5 bhp പവറിൽ പരമാവധി 37.5 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ട്യൂബുലാർ ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുന്നിൽ USD ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ചുമതലകൾക്കായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. 17 ഇഞ്ച് അലോയ് വീലുകൾക്കൊപ്പം ട്യൂബ്‌ലെസ് ടയറുകളും ലഭിക്കും.

വില കൂടിയെങ്കിലും ഷോറൂമുകളില്‍ ഇനിയും തിരക്കേറുമെന്നാണ് ട്രയംഫിന്റെ പ്രതീക്ഷ. ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ഗറില്ല 450, ഹാർലി ഡേവിഡ്‌സൺ X440, റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട ഹൈനസ് CB350, ഹീറോ മാവ്റിക് 440 തുടങ്ങിയ വമ്പൻമാരുമായാണ് ട്രയംഫ് സ്പീഡ് 400 ബൈക്കിന്റെ മത്സരം. ഇന്നലെ സ്പീഡ് 400 മോഡലിനെ അടിസ്ഥാനമാക്കിയുള്ള പുതിയ കഫേ റേസറും കമ്പനി അവതരിപ്പിച്ചിരുന്നു.

ത്രക്സ്റ്റൺ 400 എന്നു പേരിട്ടിരിക്കുന്ന കഫേ റേസറിന് 2.74 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് വേണ്ടിവരിക. പുതിയ ഫെയറിംഗ്, റൌണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, ഷാർപ്പ് ലുക്കിംഗ് ഫ്യുവൽ ടാങ്ക്, പില്യൺ സീറ്റിനെ മൂടുന്ന റിയർ സീറ്റ് കൗൾ എന്നിവയാണ് ബൈക്കിനെ വേറിട്ടുനിർത്തുന്ന സംഗതികൾ. സ്പീഡിലെ അതേ TR സീരീസ് എഞ്ചിൻ തന്നെയാണ് പുതിയ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, August 9, 2025, 9:00 [IST]
English summary
2025 triumph speed 400 becomes more expensive new price starts from rs 2 50 lakh
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X