സർവീസ് 16,000 കിലോമീറ്റർ കൂടുമ്പോൾ മതി, ഈ ബൈക്ക് വാങ്ങിയാൽ ഇതൊക്കെയാണ് ഉപകാരങ്ങൾ

രണ്ട് 400 സിസി മോട്ടോർസൈക്കിളുകളിലൂടെ ഇന്ത്യക്കാരുടെ സ്വന്തം ഇരുചക്ര വാഹന നിർമാതാക്കളായി മാറിയവരാണ് ട്രയംഫ്. ബജാജിന്റെ സഹകരണത്തോടെ വികസിപ്പിച്ച സ്പീഡ്, സ്ക്രാംബ്ലർ X എന്നിവ രാജ്യത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചുവെന്ന് വേണം പറയാൻ. റോയൽ എൻഫീൽഡ് അടക്കിവാണിരുന്ന മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിലെ വലിയൊരു ഭാഗം പിടിച്ചെടുക്കാനും ട്രയംഫിനായിട്ടുണ്ട്. സൂപ്പർബൈക്ക് ബ്രാൻഡിൽ നിന്നും ഇത്രയും കുറഞ്ഞ വിലയുള്ള വണ്ടികൾ കിണ്ടുമ്പോൾ ഇന്ത്യക്കാർക്ക് എങ്ങനെ മുഖംതിരിക്കാനാവും. ഇപ്പോഴിതാ വിൽപ്പന വേഗം വർധിപ്പിക്കാനായി ട്രൈഡന്റ് 660-യുടെ 2025 മോഡൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

8.49 ലക്ഷം രൂപ മുതലാണ് മിഡിൽവെയ്റ്റ് നേക്കഡ് സൂപ്പർബൈക്കിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ട്രയംഫിന്റെ ത്രീ-സിലിണ്ടർ നിരയിലേക്കുള്ള എൻട്രി ലെവൽ മോഡലായാണ് ട്രൈഡന്റ് 660 സ്ഥാനംപിടിച്ചിരിക്കുന്നതും. അധിക ഫീച്ചറുകളും എക്യുപ്മെന്റുകളും ഉപയോഗിച്ചാണ് മോട്ടോർസൈക്കിളിന്റെ 2025 മോഡൽ ഇയർ ട്രയംഫ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം മെക്കാനിക്കൽ വശങ്ങളിൽ പരിഷ്ക്കാരങ്ങളൊന്നുമില്ലെന്നാണ് ബ്രാൻഡ് പറയുന്നത്.

2025 Triumph Trident 660 Launched

സ്പോർട്ട്, റോഡ്, റെയിൻ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ടിഎഫ്ടി-ഇന്റഗ്രേറ്റഡ് എൽസിഡി ഇൻസ്ട്രുമെന്റേഷൻ, ക്രൂയിസ് കൺട്രോൾ, ക്വിക്ക്ഷിഫ്റ്റർ സപ്പോർട്ട് തുടങ്ങിയ ഗംഭീര ഫീച്ചറുകളോടെയാണ് 2025 ട്രൈഡന്റ് 660 വിപണിയിലെത്തിയിരിക്കുന്നത്. ഇതോടൊപ്പം ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഫോൺ, മീഡിയ ഇന്റഗ്രേഷൻ തുടങ്ങിയ ട്രയംഫിന്റെ കണക്റ്റിവിറ്റി മൊഡ്യൂളിലേക്കും ആക്‌സസ് ലഭിക്കും.

മോട്ടോർസൈക്കിളിന്റെ ഡിസ്‌പ്ലേ വഴി ഗോപ്രോ കൺട്രോൾ വരെ ചെയ്യാനാവുമെന്നതാണ് മറ്റൊരു സവിശേഷത. കൂടുതൽ ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്ക് ഹീറ്റഡ് ഗ്രിപ്പുകൾ, യുഎസ്ബി ചാർജറുകൾ, സ്ക്രോളിംഗ് ഇൻഡിക്കേറ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ്, ടെയിൽ പായ്ക്കുകൾ, ടാങ്ക് ബാഗുകൾ പോലുള്ള ഓപ്ഷണൽ ആക്‌സസറികളും തെരഞ്ഞെടുക്കാനുള്ള അവസരം ട്രയംഫ് വാഗ്ദാനം ചെയ്യുന്നുണ്ട്.

2025 Triumph Trident 660 Launched

കോസ്‌മെറ്റിക്, ടൂറിംഗ്-ഓറിയന്റഡ് ആഡ്-ഓണുകളായി ബാർ-എൻഡ് മിററുകൾ, ഫ്ലൈസ്‌ക്രീൻ, അലുമിനിയം ബെല്ലി പാൻ എന്നിവയും ബ്രിട്ടീഷ് ആഡംബര ബൈക്ക് നിർമാതാക്കൾ ട്രൈഡന്റ് 660 മോഡലിനൊപ്പം ഒരുക്കിയിട്ടുണ്ട്. 16,000 കിലോമീറ്റർ അല്ലെങ്കിൽ 12 മാസത്തെ സർവീസ് ഇന്റർവെല്ലാണ് ഈ മോട്ടോർസൈക്കിളിന് ഉള്ളത്. ഏതാണ് ആദ്യം വരുന്നത് അത് അനുസരിച്ചാണ് സർവീസ് ചെയ്യേണ്ടത്.

ആയതിനാൽ എപ്പോഴും സർവീസ് സെന്റർ കയറിഇറങ്ങേണ്ട ആവശ്യകതയുണ്ടാവില്ലെന്ന് സാരം. ഒതുക്കമുള്ള രൂപം, നല്ല പെർഫോണമൻസ് നൽകുന്ന എഞ്ചിൻ, കുറഞ്ഞ വില എന്നിവയാണ് ട്രയംഫിന്റെ കുട്ടിബൈക്കിനെ വേറിട്ടുനിർത്തുന്നത്. 660 സിസി ലിക്വിഡ്-കൂൾഡ്, 12-വാൽവ് ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിനാണ് ഈ എൻട്രി ലെവൽ സൂപ്പർബൈക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

2025 Triumph Trident 660 Launched

സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചും ക്വിക്ക്ഷിഫ്റ്ററുമായി ജോടിയാക്കിയ 6-സ്പീഡ് ഗിയർബോക്സുള്ള എഞ്ചിന് 10,250 ആർപിഎമ്മിൽ 81 bhp പവറും 6,250 ആർപിഎമ്മിൽ പരമാവധി 64 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. ഇന്ധനക്ഷമത മെച്ചപ്പെടുത്താനായി ഇലക്ട്രോണിക് ത്രോട്ടിൽ കൺട്രോളും ട്രയംഫിന്റെ ബൈക്കിൽ ഉപയോഗിച്ചിട്ടുണ്ട് കേട്ടോ. ആയതിനാൽ മൈലേജിന്റെ കാര്യമോർത്ത് ടെൻഷൻ ഒന്നും വേണ്ട.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ട്യൂബുലാർ സ്റ്റീൽ പെരിമീറ്റർ ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന 2025 ട്രയംഫ് ട്രൈഡന്റ് 660-യുടെ സസ്പെൻഷനായി മുൻവശത്ത് ഷോവയുടെ 41 mm വലിപ്പമുള്ള അപ്‌സൈഡ്-ഡൌൺ സെപ്പറേറ്റ് ഫംഗ്ഷൻ ബിഗ് പിസ്റ്റൺ (SFF-BP) ഫോർക്കുകളും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്കുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളും ലഭിക്കും. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റെ സപ്പോർട്ടും 17 ഇഞ്ച് കാസ്റ്റ് അലോയ് വീലുകളുമായാണ് ട്രൈഡന്റ് വരുന്നത്. 190 കിലോഗ്രാം ഭാരമുള്ള മോട്ടോർസൈക്കിളിന്റെ ഫ്യുവൽ ടാങ്ക് ശേഷി 14 ലിറ്ററാണ്. ഒപ്പം 805 mm സീറ്റ് ഹൈറ്റും കൂടിയാവുമ്പോൾ പൊക്കം കുറഞ്ഞവർക്കും അനായാസം കൊണ്ടുനടക്കാനാവും.

More from DriveSpark

Article Published On: Tuesday, July 8, 2025, 11:35 [IST]
English summary
2025 triumph trident 660 launched price starts from rs 8 49 lakh
കൂടുതല്‍... #triumph motorcycles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X