പുതിയ ലുക്കിൽ ടിവിഎസിന്റെ 200 സിസി കുതിര, കുറഞ്ഞ വിലയ്ക്ക് കുത്തിനിറച്ചിരിക്കുന്നത് അഡാറ് ഫീച്ചറുകൾ

ഒരുകാലത്ത് എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് സെഗ്മെന്റിൽ രാജാവായി വിലസിയിരുന്ന മോഡലായിരുന്നു ബജാജ് പൾസർ. എന്നാൽ പൾസർ ശ്രേണിയുടെ മെയിൻ വില്ലനായി മറുവശത്ത് ടിവിഎസ് അപ്പാച്ചെ നിരയും ഏറെ സ്വീകാര്യത നേടിയിരുന്നു. ഇന്ന് ബജാജിന്റെ മോട്ടോർസൈക്കിളുകളേക്കാൾ വെന്നിക്കൊടി പാറിച്ച് കച്ചോടം പിടിച്ച് മുന്നേറുകയാണ് അപ്പാച്ചെ സീരീസ്. അതിന്റെ പ്രധാന കാരണം കാലത്തിനൊത്ത് ബൈക്കുകളെ മോടിയാക്കുന്നതിൽ ടിവിഎസ് കാണിക്കുന്ന മനസാണ്. കൃത്യമായ ഇടവേളകളിൽ അതത് മോഡലുകളിലേക്ക് നവീകരണങ്ങൾ അവതരിപ്പിക്കുന്നതിൽ ഇത്ര മിടുക്കുള്ള മറ്റൊരു ഇരുചക്ര വാഹന നിർമാതാക്കൾ ഉണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തിന് അടിവരയിടുന്ന തരത്തിലുള്ള വാർത്തയാണ് ടിവിഎസിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. മറ്റൊന്നുമല്ല, പുതിയ പരിഷ്ക്കാരങ്ങളുമായി 2025 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 1,53,990 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന രൂപം അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും നേക്കഡ് ബൈക്കിന് റെഡ് നിറത്തിലുള്ള ഫ്രണ്ട് അലോയ് വീലുകളാണ് ഇത്തവണ ലഭിക്കുന്നത്.

2025 TVS Apache RTR 200 4V Launched Price Features Specs In Detail

ഒപ്പം മാറ്റ് ബ്ലാക്ക്, ഗ്ലോസി ബ്ലാക്ക്, ഗ്രാനൈറ്റ് ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളും 2025 ടിവിഎസ് അപ്പാച്ചെ RTR 200 4V മോഡലിന് ഇത്തവണ ലഭിച്ചിട്ടുണ്ട്. എല്ലാവരേയും ആകർഷിക്കുന്ന മൊത്തത്തിലുള്ള ബോഡി വർക്കുകളും ഷാർപ്പ് ടാങ്ക് ഷ്രൗഡ് ഡിസൈനും അതേപടി തുടരുന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം തന്നെ ഗോൾഡൻ നിറത്തിലുള്ള പുതിയ അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും ബൈക്കിലേക്ക് എത്തിയിരിക്കുന്നത് പ്രീമിയം ഫീലാണ് സമ്മാനിക്കുന്നത്.

മുമ്പത്തെ ടെലിസ്‌കോപ്പിക് യൂണിറ്റുകൾക്ക് പകരമായി ഇടംപിടിച്ചിട്ടുള്ള 37 mm നീളമുള്ള പുതിയ USD ഫോർക്കുകൾ കുണ്ടുംകുഴിയുമെല്ലാം അനായാസം മറികടക്കാനാവും. ഹൈ-സ്പീഡ് കോർണറിംഗിന് അനുയോജ്യമാണെന്ന് അവകാശപ്പെടുന്ന ഒരു ഹൈഡ്രോ-ഫോംഡ് ഹാൻഡിൽബാർ സജ്ജീകരണമാണ് ഇതിന് പിന്തുണ നൽകുന്നത്. മോട്ടോർസൈക്കിളിന് മൂന്ന് റൈഡ് മോഡുകളും ലഭിക്കുന്നുണ്ടേ.

2025 TVS Apache RTR 200 4V Launched Price Features Specs In Detail

സ്‌പോർട്, അർബൻ, റെയിൻ എന്നിവയാണ് 2025 ടിവിഎസ് അപ്പാച്ചെ RTR 200 4V മോഡലിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്ന റൈഡ് മോഡുകൾ. വ്യത്യസ്ത റൈഡിംഗ് സാഹചര്യങ്ങളിൽ സഹായിക്കുന്ന ABS-ലേക്കുള്ള റീമാപ്പുകളും ത്രോട്ടിൽ റെസ്‌പോൺസുമാണ് ഇവ അനുവദിക്കുന്നത്. സ്റ്റാൻഡേർഡായി റിയർ ലിഫ്റ്റ്-ഓഫ് പരിരക്ഷയുള്ള ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റവും മോട്ടോർസൈക്കിളിനൊപ്പം സജ്ജീകരിച്ചിരിക്കുന്നു.

ബ്ലൂടൂത്ത് ഇന്റഗ്രേഷൻ, വോയ്‌സ് അസിസ്റ്റ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ വാഗ്ദാനം ചെയ്യുന്ന ടിവിഎസ് SmartXonnect സംവിധാനമുള്ള അതേ ഡിജിറ്റൽ കൺസോളാണ് 2025 മോഡലിലും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലച്ചും ബ്രേക്ക് ലിവറുകളും ഇപ്പോൾ ക്രമീകരിക്കാവുന്നതാണ്. അതേസമയം ലൈറ്റിംഗ് പൂർണമായും എൽഇഡി യൂണിറ്റുകളാണെന്നതും പ്രായോഗികത വർധിപ്പിക്കുന്ന സംഗതിയാണ്.

2025 TVS Apache RTR 200 4V Launched Price Features Specs In Detail

പരിചിതമായ 197.75 സിസി ഓയിൽ-കൂൾഡ് സിംഗിൾ-സിലിണ്ടർ ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിൻ തന്നെയാണ് ഏറ്റവും പുതിയ 2025 ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിനും തുടിപ്പേകുന്നത്. സ്ലിപ്പർ ക്ലച്ചുമായി ജോടിയാക്കിയ 5-സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,000 ആർപിഎമ്മിൽ പരമാവധി 20.8 bhp പവറും 7,250 ആർപിഎമ്മിൽ 17.25 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. കൂടാതെ OBD-2B നിലവാരത്തിലാണ് എഞ്ചിൻ പണികഴിപ്പിച്ചിരിക്കുന്നതും.

വിവിധ റൈഡിംഗ് സാഹചര്യങ്ങളിൽ നിയന്ത്രണം മെച്ചപ്പെടുത്തുന്ന ഒരു പുതിയ ഹൈഡ്രോഫോം ചെയ്ത ഹാൻഡിൽബാറും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ടിവിഎസ് പറയുന്നത്. 2016-ലാണ് അപ്പാച്ചെ നിരയിലെ യൂത്തനായി RTR 200 4V വിപണിയിൽ എത്തുന്നത്. ഭാരം കുറഞ്ഞത്, അഡാറ് ലുക്ക്, കൂടുതൽ ഫീച്ചറുകൾ, റൈഡിംഗ് മോഡുകൾ, സ്ലിപ്പർ ക്ലച്ച്, റിയർ-ലിഫ്റ്റ് എബിഎസ് തുടങ്ങിയ സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളോടെ ഇക്കാലമത്രയും നിറഞ്ഞുനിൽക്കാനും ബൈക്കിനായിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, June 10, 2025, 12:14 [IST]
English summary
2025 tvs apache rtr 200 4v launched price features specs in detail
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X