212 കി.മീ. റേഞ്ചുള്ള പുത്തൻ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്; വില തുടങ്ങുന്നത് 1.09 ലക്ഷം മുതൽ

പെട്രോളിൽ ഓടുന്ന ഇരുചക്ര വാഹനങ്ങളേക്കാൾ സ്വീകാര്യത നേടി മുന്നേറുകയാണ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ. പെട്രോളടിക്കുന്ന പൈസ പോലുമാവില്ല രണ്ട് തവണ ചാർജ് ചെയ്യാൻ എന്ന് മനസിലാക്കിയവരെല്ലാം പരമ്പരാഗത മോഡലുകളെ ഉപേക്ഷിച്ച് ഇവികളിലേക്ക് ചേക്കേറി തുടങ്ങിയിട്ടുണ്ട്. പുത്തനൊരു വൈദ്യുത സ്‌കൂട്ടർ വാങ്ങിയാലോ എന്ന് തീരുമാനമെടുത്താൽ ഏത് മോഡൽ തെരഞ്ഞെടുക്കുമെന്ന കൺഫ്യൂഷനായിരിക്കും അടുത്തതായി പലരിലേക്കും എത്തുക. അങ്ങനെ ആലോചിച്ച് കൂട്ടുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാൻ പറ്റുന്ന ഇവിയാണ് ടിവിഎസ് ഐക്യൂബ്. ഏറെ നാളുകൾക്ക് മുമ്പേ വിപണിയിലെത്തിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ ഇതുവരെ കാര്യമായ രീതിയിൽ പരാതികളോ തകരാറുകളോ അഭിമുഖീകരിച്ചിട്ടില്ലെന്നതാണ് സത്യം.

ഏതൊരു സാധാരണക്കാരന്റേയും കൊക്കിലൊതുങ്ങുന്ന വിലയും മാന്യമായ റേഞ്ചും ടിവിഎസിന്റെ വിശ്വാസവുമാണ് ഐക്യൂബിനെ വേറിട്ടുനിർത്തുന്നത്. ഒപ്പം കൃത്യമായ ഇടവേളകളിൽ വാഹനത്തെ നവീകരിക്കാൻ കമ്പനി കാണിക്കുന്ന മിടുക്കും ആളുകളിലേക്ക് അടുപ്പിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ 2025 മോഡൽ ഇയർ പരിഷ്ക്കാരവുമായി വിപണിയിലേക്ക് എത്തിയിരിക്കുകയാണ് ടിവിഎസിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ.

2025 TVS iQube S iQube ST Launched With Bigger Battery Pack And More Range

S, ST എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 2025 ടിവിഎസ് ഐക്യൂബ് പുതുക്കിപണിതിരിക്കുന്നത്. S പതിപ്പിന്റെ കാര്യത്തിലേക്ക് നോക്കിയാൽ സ്കൂട്ടറിന് അല്പം വലിയ ബാറ്ററി പായ്ക്കാണ് ഇത്തവണ ലഭിക്കുന്നത്. അതായത് 3.3kWh ശേഷിയിൽ നിന്ന് 3.5kWh ശേഷിയുള്ള ബാറ്ററിയാണ് വേരിയന്റിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. തൽഫലമായി IDC കണക്കനുസരിച്ച് ഇവിയുടെ റേഞ്ച് സിംഗിൾ ചാർജിൽ 145 കിലോമീറ്ററായി ഉയർന്നു.

മറുവശത്ത് ടിവിഎസ് ഐക്യൂബ് ST വേരിയന്റിന്റെ ബാറ്ററി ശേഷിയിലും വർധനവ് സംഭവിച്ചിട്ടുണ്ട്. 5.1kWh ശേഷിയിൽ നിന്നും 2025 മോഡൽ ഇയറിൽ ബാറ്ററി പായ്ക്ക് 5.3kWh ആയി ഉയർന്നിട്ടുണ്ട്. അങ്ങനെ ഫുൾ ചാർജിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന് ഇപ്പോൾ 212 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ പുതുക്കിയ ഐക്യൂബ് S പതിപ്പിന്റെ 5 ഇഞ്ച് കളർ ടിഎഫ്‌ടി ഡിസ്‌പ്ലേയുള്ള വേരിയന്റിന് 1.09 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.

2025 TVS iQube S iQube ST Launched With Bigger Battery Pack And More Range

അതേസമയം ഇതേ വേരിയന്റിന്റെ 7 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേയുള്ള വേരിയന്റിന് 1.17 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഏറ്റവും പുതിയ 2025 മോഡൽ ടിവിഎസ് ഐക്യൂബ് ST വേരിയന്റിന്റെ 3.5kWh ബാറ്ററി ഘടിപ്പിച്ച പതിപ്പിന് 1.28 ലക്ഷം രൂപയിൽ നിന്നും 5.3kWh ബാറ്ററിയുള്ള സ്‌കൂട്ടറിന് 1.59 ലക്ഷം രൂപയുമായാണ് ഇന്ത്യൻ വിപണിയിൽ ചെലവാക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

വലിയ ബാറ്ററിക്ക് പുറമേ ബീജ് നിറമുള്ള ഇന്നർ പാനലുകൾ, ഡ്യുവൽ ടോൺ സീറ്റ്, ഭംഗിയായി സംയോജിപ്പിച്ച പില്യൺ ബാക്ക്‌റെസ്റ്റ് എന്നിവ പോലുള്ള നവീകരണങ്ങളും ടിവിഎസിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ടോപ്പ്-സ്പെക്ക് ഐക്യൂബ് ഇലക്ട്രിക്കും നന്നായി സജ്ജീകരിച്ചിട്ടുണ്ടെന്നും ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനായി ടച്ച്‌സ്‌ക്രീൻ ടിഎഫ്ടി ഡിസ്‌പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

2025 TVS iQube S iQube ST Launched With Bigger Battery Pack And More Range

1.09 ലക്ഷം രൂപ വിലയുള്ള വേരിയന്റിന് 0-80 ശതമാനം ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റ് എടുക്കും. മറുവശത്ത് പ്രീമിയം വേരിയന്റ് വെറും 3 മണിക്കൂറിനുള്ളിൽ 0-80 ശതമാനം ചാർജ് ചെയ്യാൻ കഴിയും. 3.5 kWh ബാറ്ററിയുള്ള എൻട്രി ലെവൽ വേരിയന്റിൽ പേൾ വൈറ്റ്, വാൽനട്ട് ബ്രൗൺ, കോപ്പർ ബ്രൗൺ ബീജ്, സ്റ്റാർലൈറ്റ് ബ്ലൂ ബീജ്, സെലിബ്രേഷൻ ഓറഞ്ച് എന്നീ കളർ ഓപ്ഷനുകളും തെരഞ്ഞെടുക്കാം.

Take a Poll

കോപ്പർ ബ്രൗൺ ബീജ്, സ്റ്റാർലൈറ്റ് ബ്ലൂ ബീജ്, ടൈറ്റാനിയം ഗ്രേ മാറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഐക്യൂബ് ST 5.3 മോഡൽ വിൽക്കുന്നത്. ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഏറ്റവും പുതിയ 2025 ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബുക്കിംഗ് ടിവിഎസ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിൽ ബജാജ് ചേതക്, ഓല S1 സീരീസ്, ഏഥർ റിസ്‌ത തുടങ്ങിയ മോഡലുകളോടാണ് ടിവിഎസിന്റെ മത്സരം.

More from DriveSpark

Article Published On: Friday, May 16, 2025, 14:30 [IST]
English summary
2025 tvs iqube s iqube st launched with bigger battery pack and more range
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X