സ്‌കൂട്ടറുകളിലെ രാജ്ഞി, പുതിയ എഞ്ചിനും 53 കി.മീ. മൈലേജുമായി ടിവിഎസിന്റെ ഫാമിലി സ്‌കൂട്ടർ വിപണിയിൽ

ഗിയർലെസ്‌ സ്കൂട്ടറുകളുടെ രാജാവാണ് ഹോണ്ട ആക്‌ടിവ എങ്കിൽ സെഗ്മെന്റിലെ രാജ്ഞിയാണ് ടിവിഎസ് ജുപ്പിറ്റർ (TVS Jupiter). ആക്‌ടിവ വേണ്ടെന്ന് വെക്കുന്നവരിൽ പലരും ഓടിപ്പോയി വാങ്ങുന്നത് ടിവിഎസിന്റെ ഈ സുന്ദരിയെയാണ്. ഒതുക്കമുള്ള രൂപവും നല്ല സ്റ്റോറേജ് സ്പേസും മികച്ച നിർമാണ നിലവാരവുമെല്ലാമാണ് ജുപ്പിറ്ററിനെ ഇത്രയും ജനപ്രിയമാക്കി മാറ്റിയത്. ഇന്ത്യക്കാരുടെ ഒറിജിനൽ ഫാമിലി സ്‌കൂട്ടറായി മോഡൽ മാറിയിട്ട് കാലം കുറച്ചായതിനാൽ പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യവുമില്ലതാനും. ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകൾ നിരത്തിലെത്തുന്ന ജുപ്പിറ്റർ ഇതുവരെ 71 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയിട്ടുള്ള സ്‌കൂട്ടാണ്.

അടുത്തിടെ തലമുറ മാറ്റത്തിലൂടെ കൂടുതൽ മിടുക്കിയായ ടിവിഎസ് ജുപ്പിറ്ററിന്റെ 2025 മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. കാഴ്ച്ചയിൽ പെട്ടെന്ന് മാറ്റങ്ങളൊന്നും കാണാനാവില്ലെങ്കിലും എഞ്ചിൻ പുതിയ കാലഘട്ടിത്തിന് അനുസൃതമായി പരിഷ്ക്കരിച്ചതാണ് സംഭവം. അതായത് നിലവിലെ 110 സിസി എഞ്ചിൻ OBD-2B (ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ്) നിലവാരത്തിലേക്ക് നവീകരിച്ചുവെന്ന് സാരം.

2025 TVS Jupiter 110 Scooter Launched

2025 മാർച്ച് അവസാനത്തോടെ തങ്ങളുടെ മുഴുവൻ ഇരുചക്ര, മുച്ചക്ര വാഹന നിരയും OBD-2B മാനദണ്ഡങ്ങളിലേക്ക് മാറുമെന്ന് ടിവിഎസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. നാല് വ്യത്യസ്‌ത വേരിയന്റുകളിൽ വിപണനത്തിന് എത്തുന്ന 2025 മോഡൽ ജുപ്പിറ്ററിനെ 76,691 രൂപയുടെ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ബേസ് ഡ്രമ്മിനാണ് എക്സ്ഷോറൂം വിലയായി ഇത്രയും മുടക്കേണ്ടി വരിക.

അതേസമയം 2025 ടിവിഎസ് ജുപ്പിറ്റർ ഡ്രം അലോയ് മോഡലിന് 82,441 രൂപ, ഡ്രം SXC വേരിയന്റിന് 85,991 രൂപ, ഡിസ്‌ക് SXC പതിപ്പിന് 89,791 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. സുഖകരവും സ്ഥിരതയുള്ളതുമായ യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ജുപ്പിറ്റർ 110. ഉയർന്ന വേഗതയിൽ പോലും സ്റ്റെബിലിറ്റി ഉറപ്പാക്കുന്നതിനായി 1,275 mm നീളമുള്ള വീൽബേസിലാണ് ഗിയർലെസ്‌ സ്‌കൂട്ടറിനെ ഒരുക്കിയിരിക്കുന്നത്.

2025 TVS Jupiter 110 Scooter Launched

അതേസമയം ഏത് സാഹചര്യങ്ങളേയും നേരിടാനായി 163 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. 756 mm നീളമുള്ള സീറ്റ് റൈഡറിനും പില്യൺ റൈഡറിനും മതിയായ ഇടം നൽകുന്നുമുണ്ട്. 380 mm ഫ്രണ്ട് ലെഗ് സ്പേസാണ് ജുപ്പിറ്ററിനുള്ളത് എന്നതിനാൽ ഉയരമുള്ളവർക്ക് വരെ അനായാസം കൊണ്ടുനടക്കാനാവും. സ്കൂട്ടറിന് 106 കിലോഗ്രാം ഭാരമാണുള്ളതെന്നും ടിവിഎസ് പറയുന്നു.

കുറഞ്ഞ വേഗതയിൽ സ്ഥിരത വർധിപ്പിക്കാനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ബോഡി ബാലൻസ് ടെക്നോളജി 2.0 സംവിധാനവും ടിവിഎസ് ജുപ്പിറ്ററിന് മാറ്റേകുന്നുണ്ട്. മുന്നിലും പിന്നിലും 12 ഇഞ്ച് വീലുകളിൽ വരുന്ന സ്‌കൂട്ടറിന് 90/90 ട്യൂബ്‌ലെസ് ടയറുകളാണ് ടിവിഎസ് സമ്മാനിച്ചിരിക്കുന്നതും. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബ്രേക്കിംഗിനായി ഡിസ്‌ക്, ഡ്രം യൂണിറ്റുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

2025 TVS Jupiter 110 Scooter Launched

113.3 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് എഞ്ചിനാണ് ഏറ്റവും പുതിയ 2025 മോഡൽ ടിവിഎസ് ജുപ്പിറ്ററിനും തുടിപ്പേകുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർ‌പി‌എമ്മിൽ 8 bhp കരുത്തും 9.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. മൈലേജും പെർഫോമൻസും നൽകുന്നതിനായി ടിവിഎസിന്റെ iGO അസിസ്റ്റ് സിസ്റ്റവും ഇതിൽ കൊടുത്തിട്ടുണ്ട്.

നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യയുള്ളതിനാൽ മുൻഗാമിയെ അപേക്ഷിച്ച് മൈലേജിൽ 10 ശതമാനം പുരോഗതി കൈവരിക്കാനും ജുപ്പിറ്ററിന് സാധിച്ചിട്ടുണ്ടെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. ലിറ്ററിന് 53 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ ഹോണ്ട ആക്‌ടിവയാണ് ജുപ്പിറ്ററിന്റെ പ്രധാന എതിരാളി.

Article Published On: Monday, March 3, 2025, 15:36 [IST]
English summary
2025 tvs jupiter 110 scooter launched price variants all details
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X