യൂത്തൻമാരെ മോഹിപ്പിക്കാൻ ടിവിഎസിന്റെ പുതിയ സ്പോർട്ടി സ്‌കൂട്ടർ, ടീസറിൽ ഒളിപ്പിച്ചിരിക്കുന്ന വണ്ടി മനസിലായോ

പണ്ട് യൂത്തൻമാർക്ക് ബൈക്കുകളോടായിരുന്നു ഏറെ പ്രിയമെങ്കിൽ ഇന്ന് മോട്ടോർസൈക്കിളുകളേക്കാൾ ഇഷ്‌മാണ് ചിലർക്ക് ഗിയർലെസ് സ്‌കൂട്ടറുകളോട്. അതിനെല്ലാം കാരണക്കാരൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ അത് ടിവിഎസ് എൻടോർഖ് എന്നാവും. യുവാക്കളുടെ സ്പോർട്ടി സ്‌കൂട്ടർ എന്ന സങ്കൽപ്പം യാഥാർഥ്യമാക്കി കൊടുത്ത മോഡൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒരുകാലത്ത് ഹോണ്ട ഡിയോ എങ്ങനെയായിരുന്നോ ഇന്ന് ആ നിലയിലേക്ക് അല്ലെങ്കിൽ അതിന് ഒരുപടി മുകളിൽ വളരാൻ എൻടോർഖിനായിട്ടുണ്ടെന്നതാണ് സത്യം. സ്റ്റൈലിനൊപ്പം പൊർഫോമൻസും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ 125 സിസി മോഡൽ ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ സ്‌കൂട്ടറാണ്.

കരുത്തും സ്റ്റൈലും മാത്രമല്ല, മോഡേൺ ഫീച്ചറുകളാലും ആശാൻ അടിപൊളിയാണെന്ന് വേണം പറയാൻ. ഒപ്പം സ്പോർട്ട് എക്സ്ഹോസ്റ്റ് നോട്ട് കൂടിയാവുമ്പോൾ പയ്യൻമാരെല്ലാം ഹരം കൊള്ളും. ഇടയ്ക്കിടയ്ക്ക് എൻടോർഖിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നത് ടിവിഎസിന്റെ വിനോദമാണെന്ന് ആരാധകർക്കെല്ലാം അറിയാം. അത്തരത്തിൽ മോഡലിലേക്ക് മറ്റൊരു നവീകരണം കൂടി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ബ്രാൻഡ്.

2025 TVS Ntorq 125 Supersquad Edition Teased Ahead Of Launch

ബ്ലോക്ക്ബസ്റ്ററായി മാറിയ എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷന്റെ പുതുമോഡലാണ് ടിവിഎസ് ഇത്തവണ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. എൻടോർഖ് 125 സൂപ്പർക്വാഡ് സീരീസ് സ്കൂട്ടറുകളുടെ പുതിയ ശ്രേണി ഉടൻ വിപണിയിൽ എത്തിക്കുമെന്ന സൂചന നൽകിക്കൊണ്ട് കമ്പനിയിതാ പുതിയ ടീസർ വീഡിയോ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

അവഞ്ചേഴ്‌സ് ഫ്രാഞ്ചൈസിയിലുള്ള സൂപ്പർ സ്ക്വാഡ് വേരിയന്റുകളിൽ അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക, ബ്ലാക്ക് പാന്തർ എന്നീ മാർവൽ സൂപ്പർ ഹീറോകളെ അനുസ്മരിപ്പിക്കുന്ന വ്യത്യസ്‌ത ഗ്രാഫിക്‌സും കളർ ഓപ്ഷനുകളുമാണ് ടിവിഎസ് അവതരിപ്പിക്കുന്നത്. യുവാക്കൾക്കിടയിൽ ഏറെ ജനപ്രിയമായ ഇതിലേക്ക് ഇത്തവണ എന്തെല്ലാം പരിഷ്ക്കാരങ്ങൾ വന്നെത്തുമെന്ന് കണ്ടറിയണം.

ടിവിഎസ് എൻടോർഖിന്റെ പുതുക്കിയ പതിപ്പിൽ പുതിയ നിറങ്ങൾ ഉണ്ടാകുമെന്നും മാർവൽ അവഞ്ചേഴ്‌സ് ഫ്രാഞ്ചൈസിക്ക് കീഴിൽ കൂടുതൽ സൂപ്പർഹീറോകളെ അടിസ്ഥാനമാക്കിയുള്ള വേരിയന്റുകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. പിന്നെ കൂടുതൽ ഫീച്ചറുകളും ഗിയർലെസ് സ്പോർട്ടി സ്കൂട്ടറിലേക്ക് വന്നെത്തിയേക്കാം. മെക്കാനിക്കലായി വാഹനത്തിൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ ഉണ്ടാവാൻ സാധ്യതയില്ല.

ഫീച്ചറുകളുടെ കാര്യത്തിൽ എൻടോർഖിന് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് ആപ്ലിക്കേഷൻ കണക്റ്റിവിറ്റി, അലേർട്ടുകൾ, നാവിഗേഷൻ അസിസ്റ്റ്, ട്രിപ്പ് റിപ്പോർട്ടുകൾ, ഓട്ടോ എസ്എംഎസ് മറുപടി, പാർക്കിംഗ് ബ്രേക്ക് എന്നിവയെല്ലാം പഴയതു പോലെ തന്നെ ടിവിഎസ് നിലിനിർത്തിയേക്കും. സ്പോർട്ടി സ്‌കൂട്ടറിലെ ഡിസ്പ്ലേയിൽ റൈഡർമാർക്ക് ഉപയോഗപ്രദമായ ധാരാളം ഫീച്ചറുകളാണ് വാഗ്‌ദാനം ചെയ്യുക.

2025 TVS Ntorq 125 Supersquad Edition Teased Ahead Of Launch

ഉദാഹരണത്തിന് ബ്ലൂടൂത്ത്, നാവിഗേഷൻ അസിസ്റ്റ്, കോളർ ഐഡി അലേർട്ടുകൾ, അവസാനം പാർക്ക് ചെയ്‌ത ലൊക്കേഷൻ അസിസ്റ്റ്, വോയ്‌സ് സഹായത്തിനായുള്ള 20-ലധികം കമാൻഡുകൾ, എസ്എംഎസ് അലേർട്ടുകൾ, ലാപ് ടൈമർ, ആക്‌സിലറേഷൻ ടൈമർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയെല്ലാം ടിവിഎസ് ഒരുക്കിയിട്ടുണ്ട്. സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, ബ്ലാക്ക് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പ് തുടങ്ങിയ ഫീച്ചറുകളും അതേപടി നിലനിർത്തിയേക്കും.

പരിചിതമായ 124.8 സിസി, ത്രീ-വാൽവ് എഞ്ചിനാണ് ടിവിഎസ് എൻടോർഖ് 125 സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് തുടിപ്പേകുന്നത്. ഇത് 7,000 ആർപിഎമ്മിൽ പരമാവധി 9.5 bhp പവർ ഔട്ട്പുട്ടും 5,500 ആർപിഎമ്മിൽ 10.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കും. കൂടുതൽ സ്പോർട്ടിനെസ് വേണ്ടവർക്കായി പെർഫോമൻസ് കൂടിയ റേസ് XP എഡിഷനും വിപണിയിലെത്തിക്കുന്നുണ്ട് കേട്ടോ.

അതേ എഞ്ചിനാണ് ഈ മോഡലിന് ലഭിക്കുന്നതെങ്കിലും കുറച്ചുകൂടി പെർഫോമൻസ് ലഭിക്കുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇത് 7,000 ആർപിഎമ്മിൽ 10.2 bhp പവറും 5,500 ആർപിഎമ്മിൽ 10.9 Nm ടോർക്കും ഉത്പാദിപ്പിക്കും. അങ്ങനെ സെഗ്‌മെൻ്റിലെ ഏറ്റവും കരുത്തുറ്റ സ്‌കൂട്ടറായും റേസ് XP മാറുന്നുണ്ട്. മിനുക്കിയ സൂപ്പർസ്ക്വാഡ് എഡിഷൻ വരുന്നതോടെ കൂടുതൽ ആളുകളെ സ്കൂട്ടറിലേക്ക് അടുപ്പിക്കാനും ടിവിഎസിനാവും.

More from DriveSpark

Article Published On: Saturday, July 19, 2025, 13:58 [IST]
English summary
2025 tvs ntorq 125 supersquad edition teased ahead of launch
കൂടുതല്‍... #tvs motor #tvs ntorq 125 #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X