60 കിലോമീറ്റർ മൈലേജുള്ള യമഹയുടെ ഹൈബ്രിഡ് ബൈക്ക്, വാങ്ങുന്നുണ്ടേൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണേ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ യമഹയ്ക്കുള്ള സ്ഥാനം ചെറുതല്ല. RX100 മുതൽ ഇങ്ങോട്ട് പല ഇതിഹാസ മോഡലുകളും രാജ്യത്തിന് സമ്മാനിച്ച ബ്രാൻഡിന്റെ എക്കാലത്തേയും ഹിറ്റ് ബൈക്കുകളിൽ ഒന്നാണ് FZ. നിലവിൽ R15, MT15 തുടങ്ങിയ ഭീമൻമാരുടെ ജനപ്രീതിക്ക് മുന്നിൽ മാറിനിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും പണ്ട് ഷോറൂമിലെത്തുന്ന എല്ലാവരും വാങ്ങിക്കൊണ്ട് പോയത് ഫാറ്റ് ടയറുമായി എത്തിയ മസ്ക്കുലർ 150 സിസി മോട്ടോർസൈക്കിളായിരുന്നു. തലമുറ മാറ്റത്തിലൂടെ ലുക്ക് പോയെങ്കിലും വർക്കിൽ ആളൊരു പുലി തന്നെയാണിപ്പോൾ. താങ്ങാനാവുന്ന വിലയും യമഹയുടെ വിശ്വാസവും എല്ലാം അതേപടി നിലനിക്കുന്നതിനാൽ തരക്കേടില്ലാതെ വണ്ടി വിറ്റഴിയുന്നുമുണ്ട്.

ഇനി ഷോറൂമിൽ ആളെക്കൂട്ടാൻ യമഹ FZ-യിൽ ഒരു മായാജാലം കൊണ്ടുവരികയും ചെയ്‌തു. മറ്റൊന്നുമല്ല, 150 സിസി മോട്ടോർസൈക്കിളിലേക്ക് ഹൈബ്രിഡ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. രാജ്യത്തെ ആദ്യത്തെ 150 സിസി ഹൈബ്രിഡ് ബൈക്കായാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. യമഹയുടെ ഫാസിനോ, റേ ZR സ്‌കൂട്ടറുകളില്‍ പിന്നാലെയാണ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ടെക് FZ മോഡലിലേക്കും അവതരിപ്പിച്ചിരിക്കുന്നത്.

2025 Yamaha FZ-S Fi Hybrid Top Things To Know Before You Buy

നല്ല മൈലേജ് കിട്ടുന്ന സംവിധാനം സ്‌കൂട്ടറുകളിൽ വലിയ ഹിറ്റായിരുന്നു. ഇതേവിജയം 150 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിലും ആവർത്തിക്കാനാവുമെന്നാണ് യമഹയുടെ വിശ്വാസം. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യത്തെ FZ വേരിയന്റ് സ്വന്തമാക്കാൻ പദ്ധതിയിട്ടിരിക്കുന്നയാളാണ് നിങ്ങളെങ്കിൽ വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് കേട്ടോ. അത് എന്തെല്ലാമാണെന്ന് പറഞ്ഞുതരാം.

Take a Poll

എക്സ്ഷോറൂം വില: യമഹ FZ ഹൈബ്രിഡ് ബൈക്കിന് ഇന്ത്യൻ വിപണിയിൽ 1.44 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ടാക്‌സും ഇൻഷുറൻസും എല്ലാമായി കുറച്ച് കൂടി തുക ഓൺ-റോഡിറക്കാൻ വേണ്ടിവരുമെന്നതും പ്രത്യേകം ഓർമിക്കണേ. FZ-S Fi മോഡലിലെ പുതിയ സാങ്കേതികവിദ്യകളെല്ലാം കൂടി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ യമഹ FZS-Fi ഡീലക്സ് വേരിയന്റിനേക്കാൾ 14,000 രൂപ കൂടുതലാണ് ഇതിന് ചെലവാക്കേണ്ടിയും വരിക.

2025 Yamaha FZ-S Fi Hybrid Top Things To Know Before You Buy

ഡിസൈൻ: അടിസ്ഥാന രൂപം ഒന്നാണെങ്കിലും പുതുമക്കായി ചില അധിക നവീകരണങ്ങൾ 150 സിസി ഹൈബ്രിഡ് മോട്ടോർസൈക്കിളിലേക്ക് കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ഫ്യുവൽ ടാങ്കിന്റെ വലിപ്പവും ആകൃതിയും എക്സ്റ്റൻഷനുകളും കാരണം യമഹ FZ-S ഇപ്പോൾ കൂടുതൽ മസ്ക്കുലാർ ലുക്ക് കൈവരിച്ചിട്ടുണ്ട്. സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിളിന്റെ ലുക്ക് വർധിപ്പിക്കാനായി ഫോക്‌സ് എയർ ഇൻടേക്കുകളുമായി സംയോജിപ്പിച്ചിരിക്കുന്ന പുതിയ ഫ്രണ്ട് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ടേ.

പുതിയ ക്ലസ്റ്റർ: മോഡേൺ ടച്ച് കൊണ്ടുവരുന്നതിനായി 4.2 ഇഞ്ച് വലിപ്പമുള്ള പുതിയ TFT ഡിസ്പ്ലേയും FZ-S Fi ഹൈബ്രിഡിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഗൂഗിൾ മാപ്സുമായി ലിങ്ക് ചെയ്തിരിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷനും കമ്പനി ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇന്റർസെക്ഷൻ വിശദാംശങ്ങൾ, നാവിഗേഷൻ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന റൂട്ടിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

2025 Yamaha FZ-S Fi Hybrid Top Things To Know Before You Buy

എഞ്ചിൻ: 7,250 ആർപിഎമ്മിൽ 12.4 bhp പവറും 5,500 ആർപിഎമ്മിൽ പരമാവധി 13.3 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 149 സിസി സിംഗിൾ സിലിണ്ടർ 2V SOHC എഞ്ചിനാണ് യമഹ FZ ഹൈബ്രിഡിന് തുടിപ്പേകുന്നത്. 5 സ്പീഡ് ഗിയർബോക്‌സുമായി വരുന്ന വാഹനത്തിൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), മുൻവശത്ത് സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റം, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.

ബാറ്ററി അസിസ്റ്റഡ് ആക്സിലറേഷൻ: പേര് സൂചിപ്പിക്കുന്നത് പോലെ പുതിയ FZ-S Fi ഹൈബ്രിഡി ഒരു സ്മാർട്ട് മോട്ടോർ ജനറേറ്ററാണ് (SMG) കമ്പനി ഉപോഗിച്ചിരിക്കുന്നത്. ഇത് ആക്സിലറേഷനിൽ ബാറ്ററി അസിസ്റ്റഡ് ബൂസ്റ്റ് നൽകാൻ തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതും. പെട്ടെന്നുള്ള ഓവർടേക്കിംഗിൽ പോലും എഞ്ചിന് ചെറിയ പുഷ് നൽകാനും ഈ സംവിധാനം സഹായകരമാവും.

2025 Yamaha FZ-S Fi Hybrid Top Things To Know Before You Buy

എന്നിരുന്നാലും ഇത് ചെറിയൊരു അസിസ്റ്റ് സെറ്റപ്പ് മാത്രമാണ് അതിനാൽ ആക്സിലറേഷനിൽ വലിയ വ്യത്യാസം കാണുമെന്ന് പ്രതീക്ഷിക്കരുത്. പവർ, ടോർക്ക് കണക്കുകൾ സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും ബാറ്ററി അസിസ്റ്റഡ് ആക്സിലറേഷൻ സംവിധാനം ഉപയോഗിച്ച് പെർഫോമൻസിലെ വ്യത്യാസം നികത്താനാവുമെന്നാണ് കമ്പനി പ്രതീക്കുന്നത്.

സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം: ഏറ്റവും പുതിയ യമഹ FZ ഹൈബ്രിഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റവും കൊടുത്തിട്ടുണ്ട്. ട്രാഫിക്കിലും മറ്റ് സിഗ്നലുകളിലുമെല്ലാം ബൈക്ക് ഐഡിൾ മോഡിലേക്ക് മാറുമ്പോൾ എഞ്ചിൻ തനിയെ ഓഫ് ചെയ്യുന്ന രീതിയാണിത്. എന്നാൽ പെട്ടെന്ന് മുമ്പോട്ട് എടുക്കേണ്ടി വന്നാൽ ക്ലച്ച് പിടിക്കുമ്പോഴേക്കും എഞ്ചിൻ ഓട്ടോമാറ്റിക്കായി ഓണാവുകയും ചെയ്യും. ഇന്ധനക്ഷമത പരമാവധിയാക്കുന്നതിനാണ് ഈ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുവഴി ലിറ്ററിന് പരമാവധി 60 കിലോമീറ്റർ മൈലേജ് വരെ നൽകാൻ ബൈക്കിനാവും.

FAQs
യമഹയുടെ ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ

46,095 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് യമഹ 2025 ഫെബ്രുവരിയിൽ വിറ്റഴിച്ചിരിക്കുന്നത്.

യമഹ FZ ഹൈബ്രിഡിന്റെ മൈലേജ്

60 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

യമഹ FZ മോട്ടോർസൈക്കിളിൻ്റെ പ്രാരംഭ വില

1.16 ലക്ഷം മുതലാണ് യമഹ FZ സീരീസിന്റെ വില തുടങ്ങുന്നത്.

DriveSpark Automotive

Article Published On: Sunday, March 16, 2025, 13:00 [IST]
English summary
2025 yamaha fz s fi hybrid top things to know before you buy
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X