നല്ല മൈലേജുള്ള യമഹയുടെ ചെത്ത് ബൈക്ക്, ട്രാക്ഷൻ കൺട്രോൾ വരെ ഇനി കിട്ടും! അതും 1.35 ലക്ഷത്തിന്

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ബൈക്ക് ഏതാണെന്ന് ചോദിച്ചാൽ പലരും ചൂണ്ടിക്കാണിക്കുന്നത് സ്പ്ലെൻഡർ പോലുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കളുകളെയാവും. ചെറുപ്പക്കാർക്ക് ഇതിനോടൊന്നും വലിയ താത്പര്യമുണ്ടാവില്ല. ജാഡയിട്ട് കറങ്ങിനടക്കാനും പത്ത് പേര് നോക്കുന്ന സ്റ്റൈലുള്ള മോഡലുകളാവും ഇത്തരക്കാർക്കെല്ലാം ഇഷ്‌ടം. താങ്ങാനാവുന്ന വിലയും നല്ല മൈലേജും ആവശ്യത്തിന് പെർഫോമൻസും കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റും ഒന്നിച്ച് ചേരുന്ന ബൈക്കുകൾ പൊതുവേ കുറവാണെന്ന് വേണം പറയാം. പക്ഷേ ഇതെല്ലാം ഒന്നിച്ച് നോക്കുന്നവർക്ക് കണ്ണുംപൂട്ടി യമഹയുടെ ഷോറൂമിലേക്ക് കയറിച്ചെല്ലാം കേട്ടോ. അവിടെ FZ, MT-15, R-15 തുടങ്ങിയ യൂത്തൻമാരുടെ ഇഷ്‌ടവാഹനങ്ങളെല്ലാം നിരന്നിരിക്കുന്നത് കാണാം.

മുകളിൽ പറഞ്ഞ എല്ലാക്കാര്യങ്ങളും ഒന്നിച്ച് കിട്ടണമെങ്കിൽ FZ 150 സീരീസ് കണ്ണുംപൂട്ടി വാങ്ങിക്കോ. പണ്ടത്തെ കിടിലൻ ലുക്ക് ഒന്നുമില്ലെങ്കിലും ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെല്ലാം തീർക്കാൻ ആശാന് കഴിയുമെന്നത് ഗ്യാരണ്ടിയാണ്. അടുത്തിടെ ഹൈബ്രിഡ് എഞ്ചിനുമായാണ് FZ എത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ FZ-S ശ്രേണിയെ 2025 മോഡൽ ഇയറിലേക്ക് പുതുക്കിപണിതിരിക്കുകയാണ് കമ്പനി.

2025 Yamaha FZ-S FI Launched With New Colour Options And Features

പുതിയ ഫീച്ചറുകളും പുത്തൻ നിറങ്ങളുമെല്ലാമായി 2025 യമഹ FZ-S ഫ്യുവൽ ഇഞ്ചക്ഷൻ മോഡലുകൾ ആകെ മൊത്തത്തിൽ കളറായിട്ടുണ്ടെന്ന് വേണം പറയാൻ. മാറ്റ് ബ്ലാക്ക്, ഐസ് ഫ്ലൂ-വെർമില്യൺ, മെറ്റാലിക് ഗ്രേ, സൈബർ ഗ്രീൻ എന്നിങ്ങനെ പുത്തൻ പുതിയ 4 കളർ ഓപ്ഷനുകളിലാണ് 150 സിസി മോട്ടോർസൈക്കിൾ ഇപ്പോൾ വാങ്ങാനാവുക. ഈ പുതിയ നിറങ്ങൾ ഉപയോഗിച്ച് അൽപം ഗ്ലാമറാവാനും FZ-S സീരീസിനായിട്ടുണ്ട്.

2025 യമഹ FZ-S മോഡലുകൾക്ക് 1,34,800 രൂപയിൽ നിന്നാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഏത് നിറം തെരഞ്ഞെടുത്താലും പ്രത്യേകം വിലയൊന്നും നൽകുകയും വേണ്ടെന്ന് യമഹ അറിയിച്ചിട്ടുണ്ട്. വേർഷൻ 4.0 പതിപ്പിനേക്കാൾ 3,600 രൂപ കൂടുതലാണ് 2025 മോഡലുകൾക്ക് എന്നതും പ്രത്യേകം ശ്രദ്ധിക്കണേ. FZ-യുടെ പേരിൽ നിന്ന് വേർഷൻ 4.0 എന്ന വാക്കും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

2025 Yamaha FZ-S FI Launched With New Colour Options And Features

ഏറ്റവും പുതിയതും കർശനവുമായ ബിഎസ്-VI OBD2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു നവീകരിച്ച എഞ്ചിനും 2025 യമഹ FZ-S മോട്ടോർസൈക്കിളുകൾക്ക് ഇപ്പോൾ ലഭിക്കുന്നു. 149 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് SOHC 2-വാൽവ് യൂണിറ്റിന് 12 bhp പവറിൽ പരമാവധി 13.3 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ പറയുന്നത്. 5-സ്പീഡാണ് ഗിയർബോക്‌സ്.

മൊത്തത്തിൽ 137 കിലോഗ്രാം ഭാരമുള്ള FZ-S മോട്ടോർസൈക്കിളിന് ഫാറ്റ് 140-സെക്ഷൻ റിയർ ടയർ, സിംഗിൾ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, വൈ-കണക്ടോടുകൂടിയ പൂർണ ഡിജിറ്റൽ ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും ഇത്തവണ ലഭിക്കും. പുതിയ നിറങ്ങൾ കൂടാതെ വേറെ ചില പരിഷ്ക്കാരങ്ങളും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.

2025 Yamaha FZ-S FI Launched With New Colour Options And Features

ബൈക്കിലെ ഫ്രണ്ട് ടേൺ ഇൻഡിക്കേറ്ററുകൾ ഹെഡ്‌ലൈറ്റ് അസംബ്ലിയിൽ നിന്ന് ടാങ്ക് ആവരണങ്ങളിലേക്ക് മാറ്റിയതാണ് ഇതിലെ ഏറ്റവും വലിയ പരിഷ്ക്കാരം. കൂടാതെ ടാങ്ക് കവറുകൾക്ക് ചുറ്റുമുള്ള ക്രോം ഇപ്പോൾ ഗ്ലോസി ബ്ലാക്കിലാണ് തീർത്തിരിക്കുന്നത്. ഇതൊക്കെയാണ് 2025 യമഹ FZ-S മോഡലുകൾക്ക് ഇത്തവണ ലഭിച്ചിരിക്കുന്ന നവീകരണങ്ങൾ. അതേസമയം മറ്റ് മെക്കാനിക്കൽ വശങ്ങളെല്ലാം സമാനമായി തുടരുകയാണ്.

ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, രണ്ട് വീലുകളിലും സിംഗിൾ ഡിസ്‌ക്കുകൾ എന്നിവയാണ് യമഹ FZ സീരീസിൽ ഉൾപ്പെടുന്നത്. ഇന്ത്യയിലെ 150 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ സുസുക്കി ജിക്‌സർ, ബജാജ് പൾസർ N150, ടിവിഎസ് അപ്പാച്ചെ RTR 160, ഹീറോ എക്‌സ്ട്രീം 160R തുടങ്ങിയ ശക്തരായ എതിരാളികളോടാണ് യമഹയുടെ പുലിക്കുട്ടൻ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, April 8, 2025, 12:18 [IST]
English summary
2025 yamaha fz s fi launched with new colour options and features
കൂടുതല്‍... #yamaha #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X