പുത്തൻ ഫീച്ചറുകൾ, ലുക്കിന് കിടലൻ നിറങ്ങൾ; പാവങ്ങളുടെ സൂപ്പർബൈക്കിൽ ഗംഭീര മാറ്റങ്ങളുമായി യമഹ

യൂത്തൻമാരുടെ സൂപ്പർബൈക്ക് മോഹത്തിന് ചിറകുകൾ നൽകിയവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. ചെറിയ പൈസയ്ക്ക് R-15 കൊണ്ടുവന്ന് ചെറുപ്പക്കാരെയെല്ലാം ചാക്കിലാക്കിയ കമ്പനി പിന്നാലെ ഇതേ എഞ്ചിനും മെക്കാനിക്കലുകളുമെല്ലാം ഉപയോഗിച്ച് MT-15 എന്ന ഗംഭീര നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ പുറത്തിറക്കി. വിശ്വാസ യോഗ്യമായ എഞ്ചിന് പുറമെ ഒന്നാന്തരം പെർഫോമൻസും 40+ പ്ലസ് മൈലേജും കൂടിയായപ്പോൾ സംഗതി ഉഷാറായി. പിൻസീറ്റിന് നീളം പോരെന്നത് ഒഴിച്ചാൽ എല്ലാം ഒത്തിണങ്ങിയ മോഡലാണ് യമഹ MT. ഇപ്പോഴിതാ ബൈക്കിലേക്ക് ചെറിയൊരു നവീകരണം കൊണ്ടുവന്നിരിക്കുകയാണ് ബ്രാൻഡ്.

2025 മോഡൽ ഇയർ പരിഷ്ക്കാരത്തോടെയാണ് MT-15 വേർഷൻ 2.0 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. പുതിയ സാങ്കേതിക സവിശേഷതകളും ബോൾഡ് കളർ ഓപ്ഷനുകളും ഉൾപ്പെടുത്തിക്കൊണ്ട് വരുന്ന മോഡലിൽ കണ്ടാൽ ആരായാലും ഒന്ന് മോഹിച്ച് പോവും. നേക്കഡ് ബൈക്കിന്റെ പുതിയ സ്റ്റാൻഡേർഡ് വേരിയന്റിന് 1,69,550 രൂപയും DLX വേരിയന്റിന് 1,80,500 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

2025 Yamaha MT-15 Version 2 0 Launched In India With New Features And Colours

പെർഫോമൻസിന്റേയും പ്രാക്റ്റിക്കാലിറ്റിയുടേയും സന്തുലിതാവസ്ഥ തേടുന്ന ചെറുപ്പക്കാരായ റൈഡർമാരെ ആകർഷിക്കുക എന്നതാണ് ഏറ്റവും പുതിയ 2025 യമഹ MT-15 വേർഷൻ 2.0 പതിപ്പിന്റെ ലക്ഷ്യം. ഇപ്പോൾ ടേൺ-ബൈ-ടേൺ നാവിഗേഷനെ പിന്തുണയ്ക്കുന്ന ഒരു കളർ TFT സ്‌ക്രീൻ കൂടിയാണ് മോട്ടോർസൈക്കിളിന്റെ DLX വേരിയന്റ് വിപണിയിലെത്തുന്നത്. മുമ്പത്തെ എൽസിഡി സ്ക്രീൻ ഒഴിവാക്കാൻ യമഹ കാണിച്ച മനസിനെ അഭിനന്ദിച്ചേ മതിയാവൂ.

യമഹ Y-കണക്റ്റ് ആപ്പ് വഴി സ്‌ക്രീൻ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി ജോടിയാക്കാനും കഴിയും. മെയിന്റനെൻസ് റെക്കമെന്റേഷനുകൾ, പാർക്കിംഗ് ലൊക്കേഷൻ, റിയൽ ടൈം ഫ്യുവൽ ഉപകൺസെംഷൻ, മാൽഫങ്ഷൻ നോട്ടിഫിക്കേഷനുകൾ, റെവ്സ് ഡാഷ്ബോർഡ്, റൈഡർ റാങ്കിംഗ് സിസ്റ്റം തുടങ്ങിയ കാര്യങ്ങളാണ് ഇതുവഴി റൈഡർമാർക്ക് കാണാനാവുക. ഈ പറഞ്ഞ ഫീച്ചറുകൾക്ക് പുറമെ പുതിയ നിറങ്ങളും ബൈക്കിലെത്തിയിട്ടുണ്ട്.

യമഹ മൂന്ന് പുതിയ കളർ ഓപ്ഷനുകളാണ് 2025 മോഡൽ MT-15 വേർഷൻ 2.0 പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐസ് സ്റ്റോം, വിവിഡ് വയലറ്റ് മെറ്റാലിക് എന്നിവയാണ് DLX വേരിയന്റിൽ പുതുതായി തെരഞ്ഞെടുക്കാനാവുന്ന നിറങ്ങൾ. അതേസമയം സ്ട്രീറ്റ് ഫൈറ്ററിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് മെറ്റാലിക് സിൽവർ സിയാൻ എന്ന കളർ ഓപ്ഷനും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ സമ്മാനിച്ചിട്ടുണ്ട്.

നിലവിലുള്ള മെറ്റാലിക് ബ്ലാക്ക് നിറം തുടർന്നും മോട്ടോർസൈക്കിളിനൊപ്പം വാഗ്ദാനം ചെയ്യുമെന്നും യമഹ അറിയിച്ചിട്ടുണ്ട്. ഇത്തരം ഫീച്ചർ, കോസ്മെറ്റിക് നവീകരണങ്ങൾ മാറ്റി നിർത്തിയാൽ MT-15 വേർഷൻ 2.0 മോഡലിന് മെക്കാനിക്കലായി പരിഷ്ക്കാരങ്ങളൊന്നും കമ്പനി ഒരുക്കിയിട്ടില്ല. വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) ടെക്നോളജിയുള്ള 155 സിസി, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ-ഇൻജെക്റ്റഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

സുഗമമായ ഗിയർ ഷിഫ്റ്റുകളും ഡൗൺഷിഫ്റ്റുകളിൽ അധിക നിയന്ത്രണവും ഉറപ്പാക്കുന്ന സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 10,000 ആർപിഎമ്മിൽ 18.4 bhp കരുത്തും 7,500 ആർപിഎമ്മിൽ പരമാവധി 14.1 Nm ടോർക്കും വര ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും (TCS) ബൈക്കിനൊപ്പം വാഗ്‌ദാനം ചെയ്യുന്നത് റൈഡർമാരുടെ ആത്മവിശ്വാസം കൂടുതൽ വർധിപ്പിക്കും.

ഈ സെഗ്മെന്റിൽ അങ്ങനെ കാണാൻ കിട്ടാത്ത ഫീച്ചറുകളിൽ ഒന്നാണിത്. യമഹയുടെ സിഗ്നേച്ചർ ഡെൽറ്റ ബോക്സ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന MT-15 മികച്ച ഹാൻഡ്‌ലിംഗിനും കോർണറിംഗ് സ്റ്റെബിലിറ്റിക്കുമായി മോട്ടോജിപി-പ്രചോദിത അലുമിനിയം സ്വിംഗാർം നിലനിർത്തിയിട്ടുമുണ്ട്. 141 കിലോഗ്രാം കെർബ് വെയ്റ്റ്, യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, കോം‌പാക്റ്റ് ജോമെട്രി എന്നിവ സിറ്റി യാത്രകൾക്കും ഹൈവേ ടൂറിംഗിനും ഒരുപോലെ സഹായിക്കുകയും ചെയ്യും.

More from DriveSpark

Article Published On: Friday, August 1, 2025, 15:32 [IST]
English summary
2025 yamaha mt 15 version 2 0 launched in india with new features and colours
കൂടുതല്‍... #yamaha #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X