ചെറിയ വിലയും ജാഡ ലുക്കും! എൻഫീൽഡിനെ വെള്ളംകുടിപ്പിക്കാൻ പുതിയ അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി യെസ്‌ഡി

റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം അഡ്വഞ്ചർ 390 പോലുള്ള എതിരാളികളെല്ലാം പുതുതലമുറയിലേക്ക് ചേക്കേറിയതിന് പിന്നാലെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രേമികളെ കൈയിലെടുക്കാനായി പുത്തൻ ലുക്കിൽ അവതരിച്ച് യെസ്‌ഡി അഡ്വഞ്ചർ. 2.15 ലക്ഷം രൂപ മുതൽ 2.27 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ക്ലാസിക് ലെജൻഡ്‌സിന്റെ ബൈക്ക് വിപണിയിൽ എത്തിയിരിക്കുന്നത്. നിരവധി മാറ്റങ്ങളാണ് കമ്പനി ബൈക്കിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് വേണം പറയാൻ. അതിൽ ഏറ്റവും ശ്രദ്ധേയമായത് പുതിയ ഡിസൈൻ ഭാഷയാണ്. മുൻഗാമിയേക്കാൾ കിടിലമായ മുൻവശം തന്നെയാണ് ഇക്കൂട്ടത്തിൽ ഏറ്റവും അടിപൊളിയായിട്ടുള്ളത്.

ഒപ്പം അധിക ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. പഴയ ബിഎംഡബ്ല്യു GS മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട എൽഇഡി ഹെഡ്‌ലാമ്പുകളാണ് 2025 യെസ്‌ഡി അഡ്വഞ്ചറിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. പുതിയ എൽഇഡി ഡിആർഎല്ലും വെറൈറ്റി ലുക്ക് സമ്മാനിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പുതുക്കിയ ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, ടെയിൽ സെക്ഷൻ എന്നിവ ഉപയോഗിച്ച് മൊത്തത്തിൽ അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ പ്രീമിയം ലുക്കിലേക്ക് മാറ്റിയെന്ന് പറയാം.

2025 Yezdi Adventure Launched In India

ഫ്യുവൽ ടാങ്കിന് ചുറ്റുമുള്ള ക്രാഷ് ഗാർഡുകൾ ഉൾപ്പെടെയുള്ള ചില ഘടകങ്ങളും ക്ലാസിക് ലെജൻഡ്‌സ് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, സ്വിച്ചബിൾ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയ്‌ക്കൊപ്പം പുതിയ യെസ്‌ഡ് അഡ്വഞ്ചറിന് ഇപ്പോൾ ഒരു അഡ്‌ജസ്റ്റബിൾ വൈസറും ഒരുക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഗ്രീൻ മാറ്റ് വേരിയന്റിന് 2.15 ലക്ഷം രൂപയും മാറ്റ് ഫിനിഷിലുള്ള ഓഷ്യൻ ബ്ലൂ, ഡെസേർട്ട് കാക്കി എന്നിവയ്ക്ക് 2.17 ലക്ഷം രൂപയാണ് വില.

2025 യെസ്‌ഡി ടൊർണാഡോ ബ്ലാക്ക് (മാറ്റ്) 2.21 ലക്ഷം രൂപക്കും ഏറ്റവും പ്രീമിയം വേരിയന്റുകളായ വുൾഫ് ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നിവ ഗ്ലോസ് ഫിനിഷിലും ലഭ്യമാണ്. ഇവയ്ക്കാണ് 2.27 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. പുതിയ ഡ്യുവൽ പർപ്പസ് അഡ്വഞ്ചറിന് തുടിപ്പേകുന്നത് പരിചിതമായ 334 സിസി ആൽഫ2 എഞ്ചിനാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 29.6 bhp കരുത്തിൽ പരമാവധി 29.9 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

2025 Yezdi Adventure Launched In India

മികച്ച ലോ-എൻഡ് ടോർക്കും നല്ല ത്രോട്ടിൽ റെസ്പോൺസും നൽകുന്നതിനായി എഞ്ചിനിൽ ചെറിയ ട്യൂണിംഗ് നടത്തിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഒപ്പം സിറ്റി റൈഡിലായാലും ഹൈവേയിലായാലും സുഗമമായ പവർ ഡെലിവറിക്കായി ഗിയർ റേഷ്യോയും കമ്പനി പുനർനിർമിച്ചിട്ടുണ്ട്. ട്രാക്ഷൻ കൺട്രോളും റെയിൻ, റോഡ്, ഓഫ്-റോഡ് എന്നിങ്ങനെ മൂന്ന് സ്വിച്ചബിൾ എബിഎസ് മോഡുകളും ഉൾപ്പെടുത്തിക്കൊണ്ട് 2025 യെസ്‌ഡി അഡ്വഞ്ചറിനെ കൂടുതൽ കിടിലമാക്കാനും ബ്രാൻഡിനായിട്ടുണ്ട്.

ഒപ്പം പുതുക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അഡ്വഞ്ചർ ബൈക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് തുടങ്ങിയ സവിശേഷതകളും സാങ്കേതികവിദ്യകളുമെല്ലാം കോർത്തിണക്കി ആള് കൂടുതൽ മോഡേണായിട്ടുണ്ടെന്ന് വേണം പറയാൻ. അണ്ടർബെല്ലിയെ സംരക്ഷിക്കുന്നതിനായി ഒരു പുതിയ ബാഷ് പ്ലേറ്റും സമ്മാനിച്ചിട്ടുണ്ട്.

2025 Yezdi Adventure Launched In India

2025 മോഡലിന്റെ സീറ്റ് ഹൈറ്റ് 815 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 220 മില്ലീമീറ്ററുമാണെന്ന് യെസ്‌ഡി പറയുന്നു. അതേസമയം ഫ്യുവൽ ടാങ്ക് ശേഷി 15.5 ലിറ്ററായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസിന്റെ സഹായത്തോടെ ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളും ലഭിക്കും.

4 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടി, 1 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 6 വർഷം വരെ കവറേജ് നീട്ടാനുള്ള ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന അഷ്വറൻസ് പ്രോഗ്രാമും കമ്പനി ബൈക്കിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ജൂൺ നാല് മുതൽ എല്ലാ അംഗീകൃത ജാവ യെസ്ഡി ഡീലർഷിപ്പുകളിലും 2025 അഡ്വഞ്ചർ മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗുകളും ടെസ്റ്റ് റൈഡുകളും ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, June 4, 2025, 18:19 [IST]
English summary
2025 yezdi adventure launched in india price features specs in detail
കൂടുതല്‍... #yezdi #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X