3 ക്രെറ്റ വാങ്ങുന്ന പൈസ വേണം ഈ ബൈക്ക് സ്വന്തമാക്കാൻ! പുതിയ XDiavel V4 ക്രൂയിസറുമായി ഡ്യുക്കാട്ടി

സൂപ്പർബൈക്കുകൾ മാത്രം നിർമിക്കുന്ന ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളാണ് ഡ്യുക്കാട്ടി. ഇന്ത്യയിലും സജീവമായ കമ്പനി ഓരോ വർഷവും പുതുമോഡലുകൾക്കൊണ്ട് നമ്മുടെ വിപണിയെ സമ്പന്നമാക്കുന്നതിൽ യാതൊരു വിധത്തിലും പിശുക്ക് കാണിക്കാറില്ലെന്നതാണ് സത്യം. 2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കമ്പനിയിതാ 2026 മോഡൽ X ഡയാവൽ V4 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വാങ്ങാൻ കൊടുക്കേണ്ട പൈസ കേട്ടാൽ പലരുടേയും കണ്ണുതള്ളിപ്പോവുന്ന വിലയാണ് ബൈക്കിന് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഡയവൽ V4 ബേണിംഗ് റെഡ് നിറത്തിന് 30.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

അതേസമയം 2026 മോഡൽ X ഡയാവൽ V4 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളിൻ്റെ ബ്ലാക്ക് ലാവ കളർ ഓപ്ഷൻ വേണ്ടവർ 31.20 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടി വരും. ഡിസൈനിലും സീറ്റിംഗ് എർഗണോമിക്സിലും ഡയവൽ V4 ബൈക്കിൻ്റെ കൂടുതൽ ലളിതമായ പതിപ്പാണ് X ഡയാവൽ.

2026 Ducati XDiavel V4 Sport Cruiser Launched In India

ക്രൂസിയർ ശൈലി പിന്തുടരുന്നതിനായി ലോവർ സ്ലങ്ങും കൂടുതൽ സ്ലീക്കറുമായ രൂപകൽപ്പനയാണ് മോഡൽ പിന്തുടർന്നിരിക്കുന്നത്. ഹെഡ്‌ലാമ്പ്, ഫ്യുവൽ ടാങ്ക് സെക്ഷൻ, റേഡിയേറ്റർ കൗൾ, ടെയിൽ ലാമ്പ് എന്നിവ X ഡയാവൽ കൂടുതൽ തടസമില്ലാതെ ഒഴുകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വൈഡർ പുൾഡ്-ബാക്ക് ഹാൻഡിൽബാർ, ഫോർവേഡ്-സെറ്റ് ഫുട്‌പെഗുകൾ, വിശാലമായ സീറ്റ് തുടങ്ങിയ കാര്യങ്ങളും കൂടിയാവുമ്പോൾ പവർ ക്രൂയിസർ ബൈക്ക് വേറെ ലെവലാവുന്നുണ്ട്.

പില്യൺ സീറ്റ് പോലും മികച്ച സുഖസൗകര്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ കണ്ടാൽ ആർക്കായാലും ഒന്ന് കയറിയിരുന്ന് എക്‌സ്പീരിയൻസ് ചെയ്യാൻ തോന്നും. ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടിയുടെ ഔദ്യോഗിക ആക്‌സസറി കാറ്റലോഗിൽ നിന്ന് സെൻ്റർ-സെറ്റ് ഫുട്‌പെഗുകളും വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാൻ ആവസരമുണ്ട്. ഡയാവൽ V4 പതിപ്പിൻ്റെ അതേ സ്പോർട്ടിയർ എഞ്ചിൻ തന്നെയാണ് 2026 ഡ്യുക്കാട്ടി X ഡയാവൽ V4 സൂപ്പർ ക്രൂയിസറിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

2026 Ducati XDiavel V4 Sport Cruiser Launched In India

6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന് 1,158 സിസി V4 ഗ്രാൻടൂറിസ്മോ യൂണിറ്റിന് 166.28 bhp പവറിൽ പരമാവധി 126 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ/മണിക്കൂർ വരെ വേഗത പുറത്തെടുക്കാനും 30 ലക്ഷത്തിൻ്റെ ഈ ബൈക്കിനാവും. ബ്രെംബോ ബ്രേക്കുകൾക്കൊപ്പം പൂർണമായും ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ സജ്ജീകരണവും ഇതിലുണ്ട്.

രണ്ട് ഡയാവലുകളിലും ഇലക്ട്രോണിക്സ് പാക്കേജും ഒരുപോലെയാണെങ്കിലും പുതിയ X മോഡലിന് 6.9 ഇഞ്ച് TFT സ്‌ക്രീൻ ലഭിക്കുന്നുണ്ട്. ഇത് പാനിഗാലെ, സ്ട്രീറ്റ്‌ഫൈറ്റർ V4 മോഡലുകളിൽ കാണുന്ന അതേ സിസ്റ്റമാണ്. 1260 മുൻഗാമിയെ അപേക്ഷിച്ച് പുതിയ X ഡയാവൽ V4-ന് നിരവധി മെച്ചപ്പെടുത്തലുകൾ ഡ്യുക്കാട്ടി നൽകിയിട്ടുണ്ട്. 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റ് പൊക്കം കുറഞ്ഞവർക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്.

2026 Ducati XDiavel V4 Sport Cruiser Launched In India

റിയർ സസ്‌പെൻഷനിൽ 25 mm കൂടുതൽ ട്രാവലുള്ളതിനാൽ ഹമ്പ് ഒന്നും പ്രശ്‌നമാവുകയേയില്ല. അതുപോലെ റൈഡർ സീറ്റ് വീതിയുള്ളതും നീളമുള്ളതും മുമ്പത്തേക്കാൾ മികച്ച കുഷ്യനിംഗ് നൽകുന്നതുമാണ്. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ബൈക്കിൻ്റെ ഉടമകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് X ഡയാവൽ കസ്റ്റമൈസ് ചെയ്യാൻ നിരവധി ഓപ്ഷണൽ ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നുണ്ട്. 2026 മോഡൽ X ഡയാവൽ V4 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളിൻ്റെ അവതരണത്തിന് അടുത്തതായി ഡെസ്മോ 450 MX മോട്ടോക്രോസ് ബൈക്കിനെയായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 29, 2025, 14:58 [IST]
English summary
2026 ducati xdiavel v4 sport cruiser launched in india price features engine details
കൂടുതല്‍... #ducati #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X