RTX വാങ്ങാൻ പ്ലാനുള്ളവർ ഇവിടെ കമോൺ, 500 സിസി അഡ്വഞ്ചർ ബൈക്കുമായി കവസാക്കിയും എത്തി

വൈവിധ്യമാർന്ന മോഡലുകൾക്കൊണ്ട് ഇന്ത്യക്കാരെ വിസ്‌മയിപ്പിക്കുന്നവരാണ് കവസാക്കി. പണ്ട് ബജാജിന്റെ കൈപിടിച്ചു കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് എത്തിയ കമ്പനി ഇപ്പോൾ സൂപ്പർബൈക്കുകളിലൂടെയാണ് ആളുകളുടെ മനസിൽ കുടികൊള്ളുന്നത്. നിലവിൽ ട്രെൻഡിംഗായി നിൽക്കുന്നത് അഡ്വഞ്ചർ മോഡലുകളാണ്. അടുത്തിടെ ടിവിഎസ് അപ്പാച്ചെ RTX 300 പുറത്തിറക്കി യുവാക്കളെയെല്ലാം ചാക്കിലാക്കിയിരുന്നു. ഇതിന്റെ ആരവം കെട്ടടങ്ങുന്നതിന് മുമ്പേ കവസാക്കി പുതുപുത്തനൊരു അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി എത്തിയിരിക്കുകയാണ്. KLE500 എന്ന മൊഞ്ചൻ എഡിവിയുമായാണ് ബ്രാൻഡ് രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.

അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ഭാരം കുറഞ്ഞ ട്രെല്ലിസ് ഫ്രെയിം ഷാസിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് സജ്ജീകരിച്ച പാരലൽ-ട്വിൻ, വാട്ടർ-കൂൾഡ് എഞ്ചിനാണ് കവസാക്കിയുടെ പുത്തൻ KLE500 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ മറ്റൊരു ഹൈലൈറ്റ്. കാഴ്ച്ചയിലും ആരേയും മോഹിപ്പിക്കുന്ന രൂപമാണ് എഡിവി ആവാഹിച്ചിരിക്കുന്നത്.

kawasaki kle500

ഉയരവും ക്രമീകരിക്കാവുന്ന വിൻഡ്‌ഷീൽഡ്, 16 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്ക്, KX മോട്ടോക്രോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട എലമെന്റുകൾ, സ്ലെൻഡർ സൈഡ് പാനലുകൾ, എൽഇഡി ലൈറ്റിംഗ് എന്നിവയെല്ലാമാണ് സ്റ്റൈലിംഗ് അടിപൊളിയാക്കുന്ന മറ്റ് കാര്യങ്ങൾ. ERGO-FIT ലോ ഫ്രണ്ട്, പില്യൺ സീറ്റ് ഓപ്ഷനുകളും KLE500 അഡ്വഞ്ചർ ബൈക്കിനെ അടിപൊളിയാക്കുന്ന കാര്യമാണ്.

സ്കൂപ്പ് ചെയ്ത സീറ്റ്ബാക്കുകളും എർഗണോമിക് ആയി സ്ഥാപിച്ചിരിക്കുന്ന ഫുട്പെഗുകളും ഹാൻഡിൽബാറുകളും വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കും. 2026 കവസാക്കി KLE500 എഡിവിയുടെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത് KYB കാട്രിഡ്ജ്-ടൈപ്പ് ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കും പുതിയ യൂണി-ട്രാക്ക് റിയർ സിസ്റ്റവുമാണ്. 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വീലുകളിൽ IRC GP-410 ടയറുകളാണ് ഒരുക്കിയിരിക്കുന്നത്.

kawasaki kle500

ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക് ബ്രേക്കുകളും അധിക സുരക്ഷക്കായി എബിഎസിന്റെ പിന്തുണയും പുതിയ 500 സിസി അഡ്വഞ്ചർ മോട്ടോർസൈക്കിളിലുണ്ട്. മോഡലിന്റെ SE വേരിയന്റിൽ TFT ഇൻസ്ട്രുമെന്റേഷൻ, എൽഇഡി ഇൻഡിക്കേറ്ററുകൾ, വലിയ വിൻഡ്‌ഷീൽഡ്, ഹാൻഡ് ഗാർഡുകൾ എന്നിവ ചേർത്ത് കൂടുതൽ കളറാക്കാനും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്.

സ്റ്റാൻഡേർഡ് മോഡലിൽ എൽസിഡി സ്‌ക്രീനാണ് സമ്മാനിച്ചിരിക്കുന്നത്. രണ്ട് മോഡലുകളും കവസാക്കിയുടെ റൈഡോളജി ആപ്പ് ഇന്റഗ്രേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ റൈഡർമാർക്ക് വോയ്‌സ് കമാൻഡുകൾ വഴി ട്രിപ്പുകൾ ലോഗ് ചെയ്യാനും നാവിഗേറ്റ് ചെയ്യാനും ചില പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും കഴിയും. ഇതോടൊപ്പം നിരവധി ആക്‌സസറികളും കവസാക്കി KLE500 മോഡലിനൊപ്പം നൽകിയിട്ടുണ്ട്.

kawasaki kle500

ടോപ്പ് കേസുകൾ, പാനിയറുകൾ, എഞ്ചിൻ ഗാർഡുകൾ, യുഎസ്ബി ടൈപ്പ്-സി ഔട്ട്‌ലെറ്റുകൾ, യൂറോപ്യൻ വിപണികൾക്കായുള്ള ഒരു അപ്‌സ്വെപ്റ്റ് അക്രപോവിക് സൈലൻസർ എന്നിവ ഓപ്ഷണൽ ഒറിജിനൽ ആക്‌സസറികളാണ് ആളുകൾക്ക് തെരഞ്ഞെടുക്കാനാവുക. മെറ്റാലിക് കാർബൺ ഗ്രേ / എബണി, പേൾ ബ്ലിസാർഡ് വൈറ്റ്, പേൾ സ്റ്റോം ഗ്രേ എന്നീ കളർ ഓപ്ഷനുകളാണ് ലഭ്യമാവുക. ഇതുവരെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാധാരണക്കാർക്ക് താങ്ങാനാവുന്ന വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 25, 2025, 19:25 [IST]
English summary
2026 kawasaki kle500 adventure bike revealed india launch next year
കൂടുതല്‍... #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X