RTX ഇഫക്റ്റിൽ ഒറ്റയടിക്ക് 31,000 രൂപ വെട്ടിക്കുറച്ചു! പുത്തൻ വെർസിസ് 300 അഡ്വഞ്ചറുമായി കവസാക്കി

ഇന്ത്യയിക്കാർക്ക് അഡ്വഞ്ചർ മോട്ടോർസൈക്കിളുകളോടുള്ള പ്രണയം ഏറിവരികയാണ്. പണ്ട് റോയൽ എൻഫീൽഡ് ഹിമാലയൻ അല്ലെങ്കിൽ ഹീറോ എക്‌സ്‌പൾസ് എന്നീ രണ്ട് മോഡലുകൾ മാത്രമാണ് വിപണിയിലുണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ പ്രമുഖ ബ്രാൻഡുകളെല്ലാം ഈ നിരയിലേക്ക് എത്തിക്കഴിഞ്ഞു. അടുത്തിടെ കിടിലൻ പ്രൈസിംഗിലൂടെ ടിവിഎസ് അപ്പാച്ചെ RTX 300 എന്ന പുത്തൻ എഡിവി ബൈക്ക് പുറത്തിറക്കിയിരുന്നു. വലിയ തരംഗമാണ് ഇതിനോടകം മോഡൽ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. എന്നാൽ ടിവിഎസിനെ മുളയിലെ നുള്ളാനായി തങ്ങളുടെ നിരയിലെ 300 സിസി അഡ്വഞ്ചറിനെ പുതുക്കിപ്പണിത് വിപണിയിലെത്തിച്ചിരിക്കുകയാണ് ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി.

2026 മോഡൽ ഇയർ പരിഷ്ക്കാരത്തോടെ വെർസിസ് കുടുംബത്തിലെ ഏറ്റവും ചെറിയ മോഡലായ വെർസിസ് X 300 ആണ് വിപണയിലെത്തിയിരിക്കുന്നത്. 3.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഈ വർഷം മെയ് മാസത്തിലെത്തിയ ബൈക്കിന് മുമ്പത്തേതിനേക്കാൾ വില കുറവാണിപ്പോൾ. അതായത് പുതിയ നവീകരണങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും 31,000 രൂപ വിലക്കുറവിൽ മോഡൽ ഇപ്പോൾ സ്വന്തമാക്കാനാവുമെന്ന് സാരം.

2026 Kawasaki Versys-X 300 Launched In India And Gets Price Cut By Rs 31 000

അങ്ങനെ 2026 കവസാക്കി വെർസിസ് X 300 അഡ്വഞ്ചർ ടൂററിന് ഇപ്പോൾ 3.49 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ട്വിൻ സിലിണ്ടർ എഞ്ചിൻ ലഭിക്കുന്ന ഈ സെഗ്മെന്റിലെ ആദ്യത്തെ മോഡലാണിത്. അതിനാൽ ടിവിഎസ് അപ്പാച്ചെ RTX 300 ബുക്ക് ചെയ്‌തവരെല്ലാം ഇതൊന്ന് നോക്കിയിട്ട് തീരുമാനമെടുത്താൽ മതിയാവും കേട്ടോ. വലിയ ഫാൻസി ഫീച്ചറുകളൊന്നുമില്ലെങ്കിലും കവസാക്കിയുടെ ഈ മിടുക്കൻ ആളൊരു പുലി തന്നെയാണ്.

വലിയ വെർസിസ് 650 അല്ലെങ്കിൽ ഫ്ലാഗ്ഷിപ്പ് വെർസിസ് 1100 എന്നിവയിൽ നിന്ന് വ്യത്യസ്തമായി പുതിയ വെർസിസ് X 300 മിനിമലിസ്റ്റ് രൂപഭാവമാണ് ആവാഹിച്ചിരിക്കുന്നത്. മാത്രമല്ല ഭാരം കുറഞ്ഞതുമാണെന്നത് ഹാൻഡിലിംഗിനെ സഹായിക്കും. കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് 2026 മോഡൽ വിപണിയിലെത്തിയിരിക്കുന്നത്. നവംബർ മാസത്തിൽ പുത്തൻ പതിപ്പിനായുള്ള ഡെലിവറി ആരംഭിക്കും.

2026 Kawasaki Versys-X 300 Launched In India And Gets Price Cut By Rs 31 000

ബുക്കിംഗും ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ടോൾ വിൻഡ്‌സ്ക്രീൻ, സിംഗിൾ പോഡ് ഹാലൊജൻ ഹെഡ്‌ലാമ്പ്, ടാങ്ക് എക്സ്റ്റൻഷനുകളുള്ള വലിയ ഫ്യുവൽ ടാങ്ക്, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബേബി വെർസിസിലെ പ്രധാന ഡിസൈൻ എലമെന്റുകൾ. മൊത്തത്തിൽ 2,170 മില്ലീമീറ്റർ നീളവും 860 മില്ലീമീറ്റർ വീതിയും 1,390 മില്ലീമീറ്റർ ഉയരവും 185 കിലോഗ്രാം ഭാരവുമാണ് കവസാക്കി വെർസിസ് X 300 അഡ്വഞ്ചർ ബൈക്കിനുള്ളത്.

അപ്പ്-റൈറ്റ് റൈഡിംഗ് പോസ്ച്ചർ, സ്ലിം ടാങ്ക് ഡിസൈൻ, വീതിയേറിയ ഹാൻഡിൽബാറുകൾ, 17 ലിറ്റർ ഫ്യുവൽ ടാങ്കും അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഹൈലൈറ്റുകളാണ്. ഗിയർ പൊസിഷൻ, ഫ്യുവൽ ഗേജ് ശ്രേണ ട്രിപ്പ് ഡാറ്റ എന്നിവ കാണിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേയും അനലോഗ് ടാക്കോമീറ്ററുമാണ് ബൈക്കിൽ ഒരുക്കിയിരിക്കുന്നത്. കാറ്റിൽ നിന്നുമുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കുന്ന സെമി-ഫെയറിംഗാണ് കവസാക്കി വെർസിസ് X 300 മോട്ടോർസൈക്കിളിലെ മറ്റൊരു പ്രത്യേകത.

2026 Kawasaki Versys-X 300 Launched In India And Gets Price Cut By Rs 31 000

കരുത്തുറ്റ ലഗേജ് റാക്കോടുകൂടിയ ചങ്കി ഗ്രാബ് റെയിൽ മോട്ടോർസൈക്കിളിന്റെ ടൂറിംഗ് മികവിനെയാണ് കാണിക്കുന്നത്. ബ്രാൻഡിന്റെ പരീക്ഷിച്ചു വിജയിച്ച 296 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് ബേസി വെർസിസിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 11,500 ആർ‌പി‌എമ്മിൽ പരമാവധി 40 bhp പവറും 10,000 ആർ‌പി‌എമ്മിൽ 25.7 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും.

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുന്നിൽ RSU ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണുള്ളത്. അതേസമയം ബ്രേക്കിംഗിനായി മുന്നിലും പിന്നിലും പെറ്റൽ ഡിസ്ക് ബ്രേക്കുകളാണ് സമ്മാനിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും ബേബി വെർസിസിലുണ്ട്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്പോക്ക്ഡ് വീലുകളിലാണ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരത്തിലെത്തുന്നത്. ഒപ്പം 180 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കും.

More from DriveSpark

Article Published On: Wednesday, October 29, 2025, 17:12 [IST]
English summary
2026 kawasaki versys x 300 launched in india and gets price cut by rs 31000
കൂടുതല്‍... #kawasaki #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X