ഇൻ്റർസെപ്റ്ററിൻ്റെ വില്ലൻ, ആരേയും മോഹിപ്പിക്കുന്ന ലുക്കിൽ കവസാക്കിയുടെ നിയോ റെട്രോ ബൈക്ക്; വില പഴയതിലും കൂടി

പണ്ട് ബജാജിനൊപ്പം കമ്മ്യൂട്ടർ ബൈക്കുകൾ പുറത്തിറക്കി ഞെട്ടിച്ച കവസാക്കി പിന്നീട് സൂപ്പർബൈക്കുകളുടെ വലിയൊരു നിര തന്നെ ഇന്ത്യയിൽ അവതരിപ്പിച്ച് യൂത്തൻമാരുടെ ഒപ്പം കൂടി. നിഞ്ച സീരീസും വൾക്കാനും വെർസിസുമെല്ലാം വലിയ വിജയമായത് കമ്പനിയുടെ മൈലേജ് കൂട്ടി. നിലവിൽ കൂടുതൽ ബജറ്റ് ഫ്രണ്ട്ലി മോട്ടോർസൈക്കിളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ടീം ഗ്രീൻ 650 സിസി നിരയിലെ തങ്ങളുടെ നിയോ റെട്രോ ബൈക്കിൻ്റെ പുത്തൻ മോഡലുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ്. റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്ററിൻ്റെ വില്ലനായി പരിഗണിക്കാവുന്ന Z650RS ആണ് 2026 മോഡൽ ഇയർ പരിഷ്ക്കാരങ്ങളുമായി എത്തിയിരിക്കുന്നത്.

പുതിയ 2026 കവസാക്കി Z650RS നിയോ റെട്രോയ്ക്ക് 7.83 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതായത് മുൻഗാമിയേക്കാൾ 14,000 രൂപ അധികമായി മുടക്കേണ്ടി വരുമെന്ന് ചുരുക്കം. പുതിയ കലണ്ടർ വർഷത്തേക്കുള്ള ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ പുതുക്കിയ ഉൽപ്പന്ന നിരയുടെ ഭാഗമായാണ് മോട്ടോസൈക്കിളിന് നവീകരണങ്ങൾ ലഭിച്ചിരിക്കുന്നത്. ഇന്ത്യയോട് പ്രത്യേക താത്പര്യമുള്ള കമ്പനി അടിക്കടി മോഡൽ ലൈനപ്പ് പരിഷ്ക്കരിക്കാനും പ്രത്യേക താത്പര്യം കാണിക്കാറുണ്ട്.

2026 Kawasaki Z650RS Neo Retro Launched In India

2026 കാവസാക്കി Z650RS പുതിയ മെറ്റാലിക് ഓഷ്യൻ ബ്ലൂ കളർ ഓപ്ഷനിലാണ് വാഗ്ദാനം ചെയ്യുന്നത്. മുമ്പുണ്ടായിരുന്ന ബ്ലാക്ക്, ഗോൾഡൻ നിറഭേദങ്ങൾ മാറ്റിയാണ് പുതിയ നിറം പരീക്ഷിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ക്ലാസിക് Z-സീരീസ് സ്റ്റൈൽ എന്നിവയുൾപ്പെടെ മോട്ടോർസൈക്കിളിൻ്റെ നിയോ റെട്രോ സ്റ്റൈലിംഗ് ഘടകങ്ങൾ നിലനിർത്തിയിരിക്കുന്നത് ആരേയും ആകർഷിക്കും.

ഒപ്പം പ്രീമിയം ബൈക്കിൽ വ്യത്യസ്ത ഗോൾഡൻ ആക്സൻ്റുകൾ കൊടുത്തിരിക്കുന്നതും ശ്രദ്ധേയമാണ്. 800 mm സീറ്റ് ഹൈറ്റ്, 125 mm ഗ്രൗണ്ട് ക്ലിയറൻസ്, 192 കിലോഗ്രാം ഭാരം, 12 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയാണ് കവസാക്കി Z650RS നിയോ റെട്രോ മോട്ടോർസൈക്കിളിലെ മറ്റ് പ്രധാന സവിശേഷതകൾ. അതായത് ഇക്കാര്യത്തിലെല്ലാം ആശാൻ മുൻഗാമിക്ക് സമാനമാണെന്ന് സാരം. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനായ സെൻട്രൽ എൽസിഡി മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയുള്ള അതേ ഡ്യുവൽ-പോഡ് അനലോഗ് ലേഔട്ടാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

2026 Kawasaki Z650RS Neo Retro Launched In India

ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം എൽഇഡി യൂണിറ്റുകളാണ്. 2026 മോഡൽ Z650RS ബൈക്കിന് കരുത്ത് പകരുന്നത് 649 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എഞ്ചിനാണ്. 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 68 bhp പവറും 62.1 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും മോഡലിൻ്റെ ഭാഗമാണ്. E20 എഥനോൾ ബ്ലെൻഡഡ് ഇന്ധന നിയന്ത്രണങ്ങൾക്ക് അനുസൃതമായി എഞ്ചിൻ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്.

ഇതിൻ്റെ ഭാഗമായി മോട്ടോർസൈക്കിളിൻ്റെ ടോർക്കിൽ 1.9 Nm കുറവ് സംഭവിച്ചിട്ടുണ്ട്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻഗാമിക്ക് സമാനമായി തന്നെയാണ് പുതിയ 2026 കവസാക്കി Z650RS നിയോ റെട്രോ പണികഴിപ്പിച്ചിരിക്കുന്നത്. സസ്പെൻഷനായി മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു ഹൊറിസോണ്ടൽ ലിങ്ക് സസ്‌പെൻഷനും ഉപയോഗിച്ചിരിക്കുന്നത് കാണാം. ഇത് പ്രീ-ലോഡിനായി ക്രമീകരിക്കാവുന്നതാണെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ പറയുന്നു.

2026 Kawasaki Z650RS Neo Retro Launched In India

Z650 യുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം പോലുള്ള ചില മാറ്റങ്ങൾ കവസാക്കി വരുത്തിയിട്ടുണ്ട്. ഡ്യുവൽ-പെറ്റൽ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണത്തിന് പകരം കമ്പനി തങ്ങളുടെ നിയോ റെട്രോ മിഡിൽവെയ്റ്റ് ബൈക്കിൽ സാധാരണ റോട്ടറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ട്രെല്ലിസ് ഫ്രെയിം ഷാസിയിലാണ് ഈ പ്രീമിയം നിയോ റെട്രോ ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്. വില നോക്കിയാൽ ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ലെങ്കിലും കവസാക്കി Z650RS റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്ററുമായാണ് മാറ്റുരയ്ക്കുന്നത്.

1970-കളിൽ നിന്നുള്ള ഒറിജിനൽ കവസാക്കി Z650-B1 ഐക്കണിക് മോഡലിൽ നിന്നും ധാരാളം ഡിസൈൻ സൂചകങ്ങൾ കടമെടുത്താണ് ഈ നിയോ റെട്രോ മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത് എന്നതിനാൽ പഴയകാല സൂപ്പർബൈക്കുകളെ ഇഷ്‌ടപ്പെടുന്നവർക്ക് കവസാക്കി Z650RS വളരെയധികം ഇഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. വില പ്രശ്‌നമായി തോന്നുന്നവർക്ക് എൻഫീൽഡ് നിരയിലേക്ക് തന്നെ ഒതുങ്ങേണ്ടി വരുമെന്ന് മാത്രം.

More from DriveSpark

Article Published On: Tuesday, December 30, 2025, 14:18 [IST]
English summary
2026 kawasaki z650rs neo retro launched in india priced at rs 7 83 lakh details inside
കൂടുതല്‍... #kawasaki #india #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X