ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റിനൊപ്പം ഈ സേഫ്റ്റി ഫീച്ചറും നിർബന്ധമാക്കുന്നു, ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരെല്ലാം ഹെൽമറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കിയ കാര്യമാണ്. കേരളത്തിൽ ഇക്കാര്യമെല്ലാം പണ്ടേ നടപ്പിലാക്കുകയും ആളുകൾ നിയമം പാലിക്കുന്നുമുണ്ട്. ഇപ്പോഴിതാ രാജ്യത്ത് വിൽക്കുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗതവകുപ്പ്. 2026 ജനുവരി ഒന്ന് മുതലാവും ഇക്കാര്യം നടപ്പിലാവുകയെന്ന് കേന്ദ്രം അറിയിച്ചു. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമാക്കുന്നത് എന്തായാലും ഏറെ സ്വാഗതാർഹമായ കാര്യമാണ്. റോഡപകടങ്ങളും മരണങ്ങളും കുറച്ച് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഈ നീക്കം.

പുതിയ ചട്ടങ്ങൾ പ്രകാരം അടുത്ത വർഷം മുതൽ എല്ലാ പുതിയ സ്‍കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും എഞ്ചിൻ ശേഷി പരിഗണിക്കാതെ തന്നെ എബിഎസ് നിർബന്ധമാക്കുമെന്നാണ് റോഡ്ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ 125 സിസിയിൽ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള ടൂവീലറുകൾക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധമായുള്ളത്.

ABS Mandatory For All Two Wheelers In India From January 2026

അതിനാൽ ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഇപ്പോഴും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം സംവിധാനമില്ലെന്നതാണ് സത്യം. യാത്രക്കാരന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ബലമായി ബ്രേക്ക് ഇടുമ്പോഴോ ടയറുകള്‍ ലോക്ക് ചെയ്യപ്പെടുന്നത് തടയാന്‍ എബിഎസ് സഹായിക്കും. ടയറിന്റെ പ്രവര്‍ത്തനം മനസിലാക്കാനുള്ള സെന്‍സറുകള്‍, ഇലക്ട്രോണിക്ക് കണ്‍ട്രോള്‍ യൂണിറ്റ്, ഹൈഡ്രോളിക്ക് വാല്‍വുകള്‍, പമ്പ് എന്നിവ അടങ്ങിയതാണ് എബിഎസ്.

ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമെല്ലാം ഇപ്പോഴിതൊരു സ്റ്റാൻഡേർഡ് ഫീച്ചറായി മാറിയിട്ടുമുണ്ടെന്ന് വേണം പറയാൻ. പ്രത്യേകിച്ച് ബൈക്ക് വാങ്ങുമ്പോൾ ഇതെല്ലാം നോക്കി വാങ്ങിയാൽ കൂടുതൽ സുരക്ഷിതമായി സഞ്ചരിക്കാം. എബിഎസ് നിലവിൽ സിംഗിൾ ചാനൽ, ഡ്യുവൽ ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്ന നിലയിൽ ലഭ്യമാണ്. എങ്കിലും ഇതിൽ ഏതാവും നടപ്പിലാക്കാൻ ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ABS Mandatory For All Two Wheelers In India From January 2026

ടൂവീലറുകളിൽ ഇതൊരു നിർണായക സേഫ്റ്റി ഫീച്ചറായതിനാൽ തന്നെ ജനങ്ങൾക്കിടയിലും ഈ തീരുമാനത്തിന് വലിയ സ്വീകാര്യത ലഭിച്ചേക്കും. അടിയന്തര സാഹചര്യങ്ങളിൽ ബ്രേക്ക് ചെയ്യുമ്പോഴോ മറ്റും ടയറുകള്‍ ലോക്കായി തെന്നിപ്പോവാതിരിക്കാൻ എബിഎസ് സഹായിക്കും. അങ്ങനെ അപകടം സംഭവിക്കാനുള്ള സാധ്യതകൾ എബിഎസ് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനത്തിന്റെ വേഗതമൂലം വാഹനം നിൽക്കണമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കുകയോ വീഴുകയോ ചെയ്യാം. ഈ സാഹചര്യമാണ് എബിഎസ് ഇല്ലാതാക്കുന്നതും അപകടങ്ങളിൽ നിന്നും പരമാവധി സുരക്ഷ നൽകുകയും ചെയ്യുന്നത്.

ABS Mandatory For All Two Wheelers In India From January 2026

ഇന്നത്തെ മിക്ക ആധുനിക കാറുകളിലും ട്രക്കുകളിലും എബിഎസ് ഒരു പ്രധാന സുരക്ഷാ സവിശേഷതയായതിനാൽ ആളുകൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നും വേണ്ടിവരില്ല. എബിഎസിന് പുറമെ പുതിയ ബൈക്കുകളും സ്കൂട്ടറുകളുമെല്ലാം വാങ്ങുമ്പോള്‍ BIS സര്‍ട്ടിഫൈഡ് ചെയ്ത രണ്ട് ഹെല്‍മറ്റുകളും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ ഒരു ഹെല്‍മറ്റ് മാത്രമാണ് നൽകി വന്നിരുന്നത്. രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിലൂടെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ടുപേരുടെ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക്

More from DriveSpark

Article Published On: Friday, June 20, 2025, 16:20 [IST]
English summary
Abs mandatory for all two wheelers in india from january 2026 details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X