പെട്രോൾ പമ്പിന് ടാറ്റ കൊടുത്ത് പോവാം, 79,999 രൂപയ്ക്ക് 80 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി ആംപിയർ

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് കാര്യമായ സ്വീകാര്യത ലഭിക്കുന്ന സമയമാണ് ഇപ്പോൾ. പെട്രോൾ സ്‌കൂട്ടറുകളേക്കാൾ താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവുമെന്നതും ചെലവ് കുറവാണെന്നതും വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ്. ഓലയും ഏഥറുമെല്ലാം വരുന്നതിന് മുമ്പേ ഇവി രംഗത്ത് സജീവമായ നിരവധി സ്റ്റാർട്ടപ്പ് ബ്രാൻഡുകളുമുണ്ട് നമുക്ക്. അത്തരത്തിലൊരു ബ്രാൻഡാണ് ആംപിയർ. അങ്ങേയറ്റം ഫാഷനുള്ള മോഡലുകൾ ഒന്നുമല്ല കമ്പനി ഇറക്കുന്നതെങ്കിലും ദൈനംദിന യാത്രകൾ കുറഞ്ഞ ചെലവിൽ സാധ്യമാക്കാൻ പറ്റും. പക്ഷേ ഡിസൈനിന് പ്രാധാന്യം കൊടുക്കാൻ ആംപിയറും തയാറായതിന്റെ ഫലമായിരുന്നു നെക്‌സസ് എന്ന പുതുപുത്തൻ മോഡൽ.

ഇതുവഴി എല്ലാത്തരം ഉപഭോക്താക്കളെയും ഇവി സ്റ്റാർട്ടപ്പ് ബ്രാൻഡിന് ചാക്കിലാക്കാൻ കഴിയുകയും ചെയ്‌തു. ഇതിന് പിന്നാലെയിതാ മറ്റൊരു അടിപൊളി ഇലക്‌ട്രിക് സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് ആംപിയർ. മറ്റേതുമല്ല ബ്രാൻഡ് നിരയിലെ ജനപ്രിയനായ മാഗ്നസ് ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ നിയോ വേരിയന്റാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Ampere Magnus Neo Electric Scooter Launched

അതും 79,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവിയെ വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ആംപിയർ നിരയിലെ നിലവിലുള്ള സ്കൂട്ടറിന്റെ EX വേരിയന്റിന് പകരമായാണ് മാഗ്നസ് നിയോ എത്തുന്നത്. ഡ്യുവൽ-ടോൺ കളർ ഓപ്ഷൻ ഒഴികെ പുതിയ നിയോ പതിപ്പിന്റെ ഡിസൈൻ മാഗ്നസ് നിരയിലെ മറ്റ് വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പക്ഷേ പുതുമൾക്കായി ചില പരിഷ്ക്കാരങ്ങളും സമ്മാനിക്കാൻ കമ്പനി മറന്നില്ല.

ചെറിയ ചില കോസ്മെറ്റിക് നവീകരണങ്ങൾ ആരുടേയും കണ്ണുടക്കാൻ പ്രാപ്തമാണ്. പുതുക്കിയ ഹെഡ്‌ലാമ്പ്, റീഡിസൈൻ ചെയ്ത ഫ്രണ്ട് ആപ്രോൺ, പുതിയ ഇൻഡിക്കേറ്റർ യൂണിറ്റുകൾ എന്നിവയോടെയാണ് മാഗ്നസ് നിയോ വിപണിയിൽ എത്തിയിരിക്കുന്നത്. ഗാലക്‌റ്റിക് ഗ്രേ, ഗ്ലോസി ബ്ലാക്ക്, ഗ്ലേഷ്യൽ വൈറ്റ്, മെറ്റാലിക് റെഡ്, ഓഷ്യൻ ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനാവുന്നത്.

Ampere Magnus Neo Electric Scooter Launched

2.3kWh LFP ബാറ്ററി പായ്ക്കാണ് ഇതിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 70 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ ട്രൂ റേഞ്ചും ആംപിയർ മാഗ്നസ് നിയോയിൽ അവകാശപ്പെടുന്നുണ്ട്. നിയോ ഒരു ലിഥിയം-ഫെറോ-ഫോസ്ഫേറ്റ് (LFP) ബാറ്ററി ഉപയോഗിക്കുന്നതിനാൽ നിർത്തലാക്കിയ EX വേരിയന്റിനേക്കാൾ റേഞ്ച് കുറവാണെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. ഇതേ ശേഷിയുള്ള NMC ബാറ്ററിയുടെ അത്രയും ഊർജ സാന്ദ്രതയുള്ളതല്ലാത്തതിനാൽ ഇവിയിലെ പുതിയ LFP ബാറ്ററി പായ്ക്ക് കൂടുതൽ കാര്യക്ഷമമാണെന്ന് വേണം പറയാൻ.

മാഗ്നസ് നിയോയ്ക്ക് മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. ഇതുവരെയുള്ള ഏതൊരു മാഗ്നസ് വേരിയന്റിനേക്കാളും ഏറ്റവും ടോപ്പ് സ്പീഡാണിത്. മറ്റൊരു വ്യത്യാസം മറ്റ് മോഡലുകളിലെ 10 ഇഞ്ച് വീലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മാഗ്നസ് നിയോയുടെ ഇരുവശത്തും 12 ഇഞ്ച് വീലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മറ്റ് വേരിയന്റുകളിലെ അതേ ഫീച്ചർ സെറ്റ് മാഗ്നസ് നിയോയിലും തുടരുന്നതിനാൽ അക്കാര്യത്തിലും ആശങ്കയൊന്നും വേണ്ട.

ചെറിയ ഡിജിറ്റൽ ഡാഷ്‌ബോർഡുള്ള ഒരു ലളിതമായ ഇലക്ട്രിക് സ്കൂട്ടറാണിതെന്നും ചേർത്ത് വായിക്കാം. മാഗ്നസ് നിയോയ്ക്ക് 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. EX പതിപ്പിനെക്കാൾ 18 mm കൂടുതലാണിത് എന്നതിനാൽ അടിതട്ടുമോയെന്ന പേടിയും വേണ്ട. 150 കിലോഗ്രാം ലോഡിംഗ് ശേഷിയുള്ള നിയോ ഇലക്ട്രിക് സ്കൂട്ടറിന് റിവേഴ്‌സ് മോഡ് ഉൾപ്പെടെ മൂന്ന് റൈഡ് മോഡുകളും യുഎസ്ബി ചാർജറും ലഭിക്കുന്നു.

ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 5-6 മണിക്കൂർ എടുക്കുമെന്ന് കമ്പനി പറയുന്നു. മാഗ്നസ് നിയോയ്ക്ക് 5 വർഷത്തെ അല്ലെങ്കിൽ 75,000 കിലോമീറ്റർ ബാറ്ററി വാറണ്ടിയാണ് ആംപിയർ നൽകുന്നത്. 79,999 രൂപ വിലയുള്ള മാഗ്നസ് നിയോ ഇന്ന് വിപണിയിലുള്ള ഏറ്റവും താങ്ങാനാവുന്ന മികച്ച ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണെന്ന് നിസംശയം പറയാം. ഒപ്പം ബ്രാൻഡിന്റെ മികച്ച പിന്തുണയും ലഭിക്കുന്നതിനാൽ ആശങ്കകളൊന്നും വേണ്ട വേണ്ട.

More from DriveSpark

Article Published On: Tuesday, January 14, 2025, 16:31 [IST]
English summary
Ampere magnus neo electric scooter launched price range battery details
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X