80 കി.മീ. റേഞ്ചുള്ള ഈ ഇലക്‌ട്രിക് സ്‌കൂട്ടർ ഓടിക്കാൻ ലൈസൻസ് പോലും വേണ്ട, വാങ്ങും മുമ്പ് ഇതൊക്കെ അറിഞ്ഞിരിക്കണം

ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് അവരുടെ ഏറ്റവും പുതിയ ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറായ ആംപിയർ റിയോ 80 പുറത്തിറക്കി. രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റി വളർത്തുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന മോഡൽ വിലയുടെ കാര്യത്തിൽ തന്നെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ആദ്യമായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, എളുപ്പവും ലൈസൻസ് രഹിതവുമായ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കായി പ്രത്യേകം ഡിസൈൻ ചെയ്‌തിരിക്കുന്ന മോഡൽ ഓല, ഏഥർ പോലുള്ള സ്റ്റാർട്ടപ്പ് കമ്പനികൾക്ക് വലിയ ഭീഷണിയായിട്ടാണ് കടന്നുവന്നിരിക്കുന്നത്.

എൻട്രി ലെവൽ ഇ-സ്കൂട്ടർ വിഭാഗത്തിൽ റിയോ 80 ഇവി എന്തുകൊണ്ടും ചർച്ച ചെയ്യപ്പെടേണ്ട മോഡലുകളിൽ ഒന്നാണെന്ന് നിസംശയം പറയാം. നെക്‌സസ് പോലെയുള്ള ഫാമിലി ഇലക്ട്രിക് സ്‌കൂച്ചറുകളിലൂടെ തരംഗമായി മാറിയ ആംപിയറിന് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യവുമില്ലല്ലോ. 2025 ഏപ്രിലിൽ മാസത്തിൽ തന്നെ ആംപിയർ റിയോ 80 ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറിയും കമ്പനി ആരംഭിക്കുമെന്നാണ് വിവരം. റിയോ 80 വാങ്ങാൻ ചില കാരണങ്ങളുണ്ട് കേട്ടോ, അതെന്തെല്ലാമെന്ന് നോക്കിയാലോ?

Ampere Reo 80 Electric Scooter Top Things To Know Before You Buy

ആംപിയർ റിയോ 80 ഇലക്‌ട്രിക് സ്‌കൂട്ടർ രാജ്യത്ത് ഉപയോഗിക്കാൻ രജിസ്ട്രേഷനോ ലൈസെൻസോ ആവശ്യമില്ലെന്നതാണ് ഇതിൽ ആദ്യത്തെ കാരണം. 25 കിലോമീറ്ററിൽ താഴെ വേഗതയുള്ള ഒരു വാഹനത്തിനും ഈ രണ്ട് കാര്യങ്ങളും ആവശ്യമില്ലാതെ തന്നെ ഉപയോഗിക്കാൻ ഇന്ത്യയിൽ നിയമമുണ്ട്. ഈയൊരു ഉദ്ദേശം നിറവേറ്റാനായി മോഡൽ ഒരു ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറായാണ് പണികഴിപ്പിച്ചിരിക്കുന്നത്. അതിനാൽ ഡ്രൈവിംഗ് ലൈസൻസോ ആർ‌ടി‌ഒ രജിസ്ട്രേഷനോ ഇല്ലാതെ ധൈര്യമായി റിയോ കൊണ്ടുനടക്കാം.

ഈ സവിശേഷത ഉടമസ്ഥാവകാശ പ്രക്രിയ ലളിതമാക്കുന്നതിനോടൊപ്പം തന്നെ 16 വയസിന് മുകളിലുള്ള കൗമാരക്കാർ, പ്രായമായ ഉപയോക്താക്കൾ, ലൈസൻസ് പേപ്പർവർക്കുകളുടെ ബുദ്ധിമുട്ട് ആവശ്യമില്ലാത്തവർ എന്നിവരുൾപ്പെടെ കൂടുതൽ വിശാലമായ ആളുകളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടർ ഇറങ്ങിച്ചെല്ലുകയും ചെയ്യും. അമിത വേഗത പുറത്തെടുക്കാനാവാത്തതിനാൽ സംഗതി സേഫാണ് താനും.

Ampere Reo 80 Electric Scooter Top Things To Know Before You Buy

ആംപിയർ റിയോ 80 ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പറയുന്നതിന്റെ രണ്ടാമത്തെ കാരണം അതിന്റെ വില തന്നെയാണ്. വെറും 59,900 രൂപയുടെ എക്സ്ഷോറൂം വിലയിൽ എത്തുന്ന ഇവി രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വൈദ്യുത സ്കൂട്ടറുകളിൽ ഒന്നാണ്. അധികം പൈസയൊന്നും മുടക്കാതെ ഒരു ഇലക്ട്രിക് വണ്ടി വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് റിയോ ശരിക്കും അനുഗ്രഹമാണ്. ഇതിന്റെ കുറഞ്ഞ പ്രവർത്തനച്ചെലവും ദീർഘകാലാടിസ്ഥാനത്തിൽ ലാഭം ഉറപ്പാക്കുന്നു.

അടുത്തതായി എടുത്തു പറയേണ്ടത് റേഞ്ചിന്റെ കാര്യമാണ്. ആംപിയർ റിയോ 80 സിംഗിൾ ചാർജി 80 കിലോമീറ്റർ വരെ ട്രൂ റേഞ്ച് നൽകുമെന്നാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് അവകാശപ്പെടുന്നത്. അതായത് ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലാണ് വാഹനം വരുന്നതെന്ന് സാരം. ഇതിന്റെ കാര്യക്ഷമമായ ബാറ്ററി സിസ്റ്റം രാത്രി മുഴുവൻ ചാർജ് ചെയ്യാനിട്ടാലും പ്രശ്നങ്ങളുണ്ടാക്കില്ല.

Ampere Reo 80 Electric Scooter Top Things To Know Before You Buy

ആംപിയർ റിയോ 80 ഇവിയുടെ കൃത്യമായ ചാർജിംഗ് സമയം കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ സെഗ്‌മെന്റിലെ മിക്ക സ്‌കൂട്ടറുകളും പൂർണമായി ചാർജ് ചെയ്യാൻ സാധാരണയായി 6 മുതൽ 8 മണിക്കൂർ വരെ എടുക്കുന്നുണ്ട്. ഇതിന് സമാനമായിരിക്കും ഈ പുത്തൻ ഇലക്ട്രിക് സ്കൂട്ടറിനും ഉണ്ടാവുക. കൂടാതെ ഒരു സ്റ്റാൻഡേർഡ് ഹോം ചാർജിംഗ് സജ്ജീകരണവുമായാണ് റിയോ വരുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലായാലും സമ്പന്നമാണ് പുതിയ ആംപിയർ റിയോ 80 ഇവി. താങ്ങാനാവുന്ന വിലയാണുള്ളതെങ്കിലും കളർ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, കീലെസ് സ്റ്റാർട്ട്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, അലോയ് വീലുകൾ തുടങ്ങിയ ആധുനിക ഫീച്ചറുകളാൽ കക്ഷി സമ്പന്നമാണ്. കൂടാതെ ബ്ലാക്ക്, റെഡ്, ബ്ലൂ, വൈറ്റ് തുടങ്ങിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും അണിഞ്ഞൊരുങ്ങി വരുന്നതിനാൽ ആരുകണ്ടാലും ഒന്ന് നോക്കുകയും ചെയ്യും.

More from DriveSpark

Article Published On: Sunday, April 13, 2025, 14:00 [IST]
English summary
Ampere reo 80 electric scooter top things to know before you buy
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X