കുറഞ്ഞ വിലയുള്ള ബൈക്കുകളുടെ വാറണ്ടി പിരീഡ് കൂട്ടി, ആശങ്കകളെല്ലാം കാറ്റിൽ പറത്തി അപ്രീലിയയുടെ പ്രഖ്യാപനം

നല്ല കുറഞ്ഞ വിലയിൽ രണ്ട് എൻട്രി ലെവൽ സൂപ്പർബൈക്കുകൾ പുറത്തിറക്കി യുവാക്കളുടെ ഇടയിൽ ഹിറ്റായ ഇരുചക്ര വാഹന നിർമാതാക്കളായിരുന്നു അപ്രീലിയ. RS 457 സ്പോർട് മോട്ടോർസൈക്കിൾ ഇന്ത്യയിൽ വലിയ ഹിറ്റായതോടെ ഇതിനെ അടിസ്ഥാനമാക്കിയുള്ള ടുവോണോ 457 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലും രാജ്യത്ത് തരംഗം സൃഷ്‌ടിക്കാനായി എത്തുകയുണ്ടായി. പക്ഷേ അടുത്തിടെ എഞ്ചിനുമായി ബന്ധപ്പെട്ട ചില തകരാറുകൾ ഇറ്റാലിയൻ ബ്രാൻഡിന് ചീത്തപ്പേര് നേടിക്കൊടുത്തിരുന്നു. എന്നാൽ ഇതിന് ഉടൻ പരിഹാരം കണ്ടെത്തിയ അപ്രീലിയ ഇപ്പോഴിതാ ഉപഭോക്താക്കളുടെ ആശങ്കകളെല്ലാം അകറ്റുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

പൂർണമായും ഇന്ത്യയിൽ പണികഴിപ്പിച്ചിരിക്കുന്ന RS 457, ടുവോണോ 457 മോട്ടോർസൈക്കിളുകളുടെ സ്റ്റാൻഡേർഡ് വാറണ്ടി പിരീഡ് പുതുക്കി നൽകിയിരിക്കുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ. ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതിനായി കമ്പനി ഇപ്പോൾ രണ്ട് ബൈക്കുകൾക്കും 4 വർഷം അല്ലെങ്കിൽ 48,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Aprilia RS 457 And Tuono 457 Made In India Superbikes Get 4 Years Standard Warranty

മുമ്പ് സ്റ്റാൻഡേർഡ് വാറണ്ടി 3 വർഷം അല്ലെങ്കിൽ 36,000 കിലോമീറ്റർ ആയിരുന്നു. എന്തായാലും പുതുക്കിയ വാറണ്ടി പിരീഡ് നിലവിൽ വന്നിട്ടുണ്ടെന്ന കാര്യവും കമ്പനി അറിയിച്ചിട്ടുണ്ട്. വാഹനം വിൽക്കുകയാണെങ്കിൽ ആദ്യ ഉടമക്ക് എക്സ്റ്റൻഡഡ് വാറണ്ടി സെക്കൻഡ് ഓണർക്ക് കൈമാറാൻ കഴിയുമെന്നും അപ്രീലിയ പറയുന്നു. ഇക്കാര്യങ്ങളെല്ലാം അപ്രീലിയയുടെ മെയ്‌ഡ് ഇൻ ഇന്ത്യ സൂപ്പർബൈക്കുകളുടെ റീസെയിൽ വാല്യു വർധിപ്പിക്കാനും സഹായിക്കുന്ന കാര്യമാണ്.

നിർമാണത്തിലോ അസംബ്ലി തകരാറുകളിലോ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന മെയിന്റനെൻസ് ചെലവുകൾ സ്റ്റാൻഡേർഡ് വാറണ്ടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നതും ആശ്വാസകരമാണ്. ഭാവിയിൽ ഇത്തരത്തിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ തകരാറുള്ള ഘടകങ്ങൾ അപ്രീലിയ ഫ്രീയായി തന്നെ മാറ്റിസ്ഥാപിക്കും. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള അപ്രീലിയയുടെ പ്ലാന്റിലാണ് RS 457, ടുവോണോ 457 മോഡലുകൾ നിർമിക്കുന്നത്.

Aprilia RS 457 And Tuono 457 Made In India Superbikes Get 4 Years Standard Warranty

ആഭ്യന്തര, കയറ്റുമതി വിപണികൾക്കായുള്ള ഈ ബൈക്കുകളുടെ പൂർണ നിർമാണ ചുമതലയും ഇന്ത്യയിലെ ഈ പ്ലാന്റിനാണ്. ഇറ്റലിയിലെ നോലെയിലും ഇന്ത്യയിലുമുള്ള അപ്രീലിയയുടെ ആസ്ഥാനത്താണ് മോട്ടോർസൈക്കിൾ വികസിപ്പിച്ചെടുത്തത്. രണ്ട് എൻട്രി ലെവൽ സൂപ്പർബൈക്കുകൾക്കും കരുത്ത് പകരുന്നത് 457 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് 47.6 bhp പവറിൽ പരമാവധി 43.5 Nm ടോർക്ക് വരെ സൃഷ്ടിക്കാനാവും.

അപ്രീലിയ RS 457 ഫെയർ‌ഡ് മോഡലിന് നിലവിൽ 4.20 ലക്ഷം രൂപയും നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായ ടുവോണോ 457 മോട്ടോർസൈക്കിളിന് 3.95 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് അപ്രീലിയ RS 457 വരുന്നത്. കൂടാതെ ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോൾ ഫീച്ചറും വാഹനത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ടെന്നതും ഹൈലൈറ്റാവുന്നുണ്ട്.

Aprilia RS 457 And Tuono 457 Made In India Superbikes Get 4 Years Standard Warranty

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, 5 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് കൺസോൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, മൂന്ന് റൈഡ് മോഡുകൾ, ടു-ഇൻ-വൺ അണ്ടർസ്ലംഗ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ആൻ്റി-റോൾ സിസ്റ്റം, റൈഡ്-ബൈ-വയർ ത്രോട്ടിൽ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയുൾപ്പെടെ നിരവധി ആധുനിക ഫീച്ചറുകളോടെയാണ് ബൈക്ക് വിപണനത്തിന് എത്തിയിരിക്കുന്നത്.

മറുവശത്ത് എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലൈറ്റ്, ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ, സ്വിച്ചബിൾ എബിഎസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ ടിഎഫ്ടി ഡിസ്പ്ലേ എന്നിവയുമായാണ് അപ്രീലിയ ടുവോണോ 457 വരുന്നത്. ഇത്രയും വില കൊടുക്കുന്ന സൂപ്പർബൈക്കിന് വെറും 48,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി ലഭിക്കുന്നത് തീർത്തും കുറവാണെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. ഇരുചക്ര വാഹനങ്ങളുടെ കാര്യമെടുത്താൽ അപ്രീലിയയ്ക്ക് തരക്കേടില്ലാത്ത രീതിയിൽ വാറണ്ടി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വേണം പറയാൻ.

More from DriveSpark

Article Published On: Tuesday, June 3, 2025, 18:40 [IST]
English summary
Aprilia rs 457 and tuono 457 made in india superbikes get 4 years standard warranty
കൂടുതല്‍... #aprilia #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X