ഒറ്റയടിക്ക് 15,000 രൂപ കൂട്ടാതെ നിവൃത്തിയില്ല! ഈ ബൈക്കുകൾ വാങ്ങാൻ ഇനി കൂടുതൽ കാശ് കരുതിക്കോളൂ

അങ്ങ് ഇറ്റലിയിൽ നിന്നും ഇന്ത്യയിലെത്തി അതിവേഗം യുവാക്കളുടെ മനസിൽ കയറിപ്പറ്റിയവരാണ് അപ്രീലിയ. നല്ല കുറഞ്ഞ വിലയിൽ രണ്ട് എൻട്രി ലെവൽ സൂപ്പർബൈക്കുകൾ പുറത്തിറക്കിയതോടെ ഷോറൂമിലേക്ക് ആളുകൾ കൂടുതലായി എത്തിത്തുടങ്ങുകയും ചെയ്‌തു. RS 457 സ്പോർട് മോട്ടോർസൈക്കിൾ ഇന്ത്യയിൽ വലിയ ഹിറ്റായതോടെ ഇതിനെ അടിസ്ഥാനമാക്കിയുള്ള ടുവോണോ 457 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലും നിർമിക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു. എന്തായാലും അപ്രീലിയയ്ക്ക് ഇതോടെ നല്ലകാലം തുടങ്ങുകയും ചെയ്‌തു. 2025 സെപ്റ്റംബറിൽ 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്ടി നിരക്കുകൾ വർധിപ്പിച്ചിരുന്നുവെങ്കിലും വില ഉപഭോക്താക്കളിലേക്ക് കൈമാറാതെ സ്വയം ഏറ്റെടുത്ത് അപ്രീലിയ മാതൃകയായതും ശ്രദ്ധേയമായിരുന്നു.

പോരാത്തതിന് ഈ സ്പോർട്‌സ് ബൈക്കുകൾ വാങ്ങാനെത്തുന്നവർക്ക് സൗജന്യ ആക്‌സസറീസ് ഓഫറും കമ്പനി വാഗ്‌ദാനം ചെയ്യുകയുണ്ടായി. എന്നാൽ ഈ ആനുകൂല്യങ്ങൾ 2025 ഡിസംബർ 31-ന് അവസാനിക്കുമെന്ന് അപ്രീലിയ ഇന്ത്യ പ്രഖ്യാപിച്ചു. തുടർന്ന് 2026 ജനുവരി ഒന്ന് മുതൽ RS 457, ടുവോണോ 457 എന്നിവയുടെ വിലയിൽ ഗണ്യമായ വർധനവ് നടപ്പിലാക്കുമെന്നും അറിയിച്ചിരിക്കുകയാണ് ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കൾ.

Aprilia RS 457 and Tuono 457 To Become More Expensive

ജിഎസ്ടി 2.0 പ്രഖ്യാപിച്ചപ്പോൾ വില ഉയർത്തേണ്ടതില്ലെന്ന് ബ്രാൻഡ് തീരുമാനിച്ചിരുന്നു. എന്നാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും നിർമാണ ചെലവിലുണ്ടായ വർധനവും കാരണവും വില ഉയർത്താൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു. 2025 ഡിസംബർ 25-ന് ശേഷം അപ്രീലിയ RS 457 സ്പോർട്‌സ് ബൈക്കിൻ്റെ എക്സ്ഷോറൂം വില 4.50 ലക്ഷം രൂപയായിരിക്കും. അതായത് രണ്ട് മോഡലിനും 15,000 രൂപയുടെ വർധനവുണ്ടാവുമെന്ന് സാരം.

വില വർധനവ് ചെറിയ നിരാശ സമ്മാനിക്കുമെങ്കിലും രണ്ട് ബൈക്കുകളും ഇപ്പോഴും സബ് 500 ലിലി സെഗ്‌മെൻ്റിൽ പരിഗണിക്കാവുന്ന നല്ല ഓപ്ഷനുകളാണ്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന എൻട്രി ലെവൽ ഇറ്റാലിയൻ ബൈക്കുകളായി വേറിട്ടുനിൽക്കുന്നതിനാൽ ഇവയ്ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. അപ്രീലിയ RS 457, ടുവോണോ 457 എന്നിവയ്ക്ക് നിലവിൽ 4 വർഷം അല്ലെങ്കിൽ 48,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് ബ്രാൻഡ് നൽകുന്നത്.

Aprilia RS 457 and Tuono 457 To Become More Expensive

വാഹനം വിൽക്കുകയാണെങ്കിൽ ആദ്യ ഉടമക്ക് എക്സ്റ്റൻഡഡ് വാറണ്ടി സെക്കൻഡ് ഓണർക്ക് കൈമാറാൻ കഴിയുമെന്നും അപ്രീലിയ പറയുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള അപ്രീലിയയുടെ പ്ലാൻ്റിലാണ് ഈ രണ്ട് ബേബി സൂപ്പർബൈക്കുകളും നിർമിക്കുന്നത്. ആഭ്യന്തര, കയറ്റുമതി വിപണികൾക്കായുള്ള ഈ ബൈക്കുകളുടെ പൂർണ നിർമാണ ചുമതലയും ഇന്ത്യയിലാണെന്നതും ശ്രദ്ധേയമായ വിഷയമാണ്.

ഈ രണ്ട് മോഡലുകൾക്കും വേണ്ടി പ്രത്യേകം വികസിപ്പിച്ച 457 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് 47.6 bhp പവറിൽ പരമാവധി 43.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോൾ ഫീച്ചറും രണ്ട് മോട്ടോർസൈക്കിളുകളിലും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Aprilia RS 457 and Tuono 457 To Become More Expensive

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, 5 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് കൺസോൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, മൂന്ന് റൈഡ് മോഡുകൾ, ടു-ഇൻ-വൺ അണ്ടർസ്ലംഗ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ആൻ്റി-റോൾ സിസ്റ്റം, റൈഡ്-ബൈ-വയർ ത്രോട്ടിൽ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയുൾപ്പെടെ നിരവധി ആധുനിക ഫീച്ചറുകളും അപ്രീലിയയുടെ എൻട്രി ലെവൽ സൂപ്പർബൈക്കുകളുടെ ഭാഗമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 25, 2025, 7:00 [IST]
English summary
Aprilia rs 457 and tuono 457 to become more expensive details inside
കൂടുതല്‍... #aprilia #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X