മൈലേജ് വേണ്ടവർ പ്ലീസ് സ്റ്റെപ്പ് ബാക്ക്, പിള്ളേര് സെറ്റിന് അടിപ്പൻ 175 സിസി സ്പോർട്ടി സ്‌കൂട്ടറുമായി അപ്രീലിയ

ജനങ്ങൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള വാഹനങ്ങളായി സ്‌കൂട്ടറുകൾ മാറിയിട്ട് കാലംകുറേയായി. കൈനറ്റിക് ഹോണ്ട, ഹോണ്ട ആക്‌ടിവ എന്നീ മോഡലുകൾ തീർത്ത വിപ്ലവത്തിന് പിന്നാലെ ധാരാളം ഗിയർലെസ് സ്‌കൂട്ടറുകളാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തിയത്. ഇന്ന് വൈവിധ്യമാർന്ന മോഡലുകളാൽ സെഗ്മെന്റ് സമ്പന്നമാണെന്ന് വേണം പറയാൻ. ഏത് വില നിലവാരത്തിലും ഏത് തരത്തിലുള്ള സ്‌കൂട്ടറുകളും വിപണിയിൽ സുലഭമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ രാജ്യത്തെ യൂത്തൻമാരെ ചാക്കിലാക്കാൻ പുതിയ 175 സിസി സ്‌കൂട്ടറുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ.

അപ്രീലിയ ഇന്ത്യയിൽ SR 175 സ്പോർട്‌സ് സ്‌കൂട്ടറാണ് അവതരിപ്പിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന SR 160 മോഡലിന്റെ പകരക്കാരനായാണ് ആശാൻ എത്തുന്നത്. ഡിസൈനിലൂടെ അക്കാര്യം വ്യക്തമാവുന്നുമുണ്ട്. ബോഡി വർക്കിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും വലിയ ശേഷിയുള്ള എഞ്ചിനും ഒപ്പം പുതിയ ചില ഫീച്ചറുകളുമായാണ് 175 സിസി ഗിയർലെസ് സ്‌കൂട്ടർ വിപണിയിലെത്തിയിരിക്കുന്നത്.

Aprilia SR 175 Sporty Scooter Launched At Rs 1 26 Lakh

175 സിസി സ്‌കൂട്ടറായതിനാൽ ഒടുക്കത്തെ വിലയായിരിക്കുമെന്ന് കരുതിയിരിക്കുന്നവർക്കും തെറ്റി. വെറും 1.26 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ കിടിലൻ ഗിയർലെസ് സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിച്ചിരിക്കുന്നത്. അൽപം സ്പോർട്ടിയറായ മോഡൽ തേടുന്നവരെയെല്ലാം ആശാൻ തൃപ്ത്തിപ്പെടുത്തുമെന്നതിൽ സംശയമൊന്നും വേണ്ട. മാറ്റ് പ്രിസ്മാറ്റിക് ഡാർക്ക്, ഗ്ലോസി ടെക് വൈറ്റ് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്.

ഡിസൈൻ ഇപ്പോൾ പരിചിതമായി തോന്നാമെങ്കിലും അതിന്റെ സ്പോർട്ടിയർ ലൈനുകളും സ്റ്റാൻസും ഇപ്പോഴും ബ്രാൻഡിന്റെ സ്പോർട്ടിംഗ് ഉദ്ദേശ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ആദ്യ കാഴ്ച്ചയിൽ ആർക്കും ഇഷ്ടമാവുന്ന ഡിസൈനിൽ കൈകടത്താത്തത് ഒരുകണക്കിന് നന്നായി. എങ്കിലും പുതുക്കിയ വൈബ് നൽകുന്നതിനായി അപ്രീലിയ പുതിയ ഡീക്കലുകളും കളർ ഓപ്ഷനുകളും ചേർത്തിട്ടുമുണ്ട്.

Aprilia SR 175 Sporty Scooter Launched At Rs 1 26 Lakh

പഴയ എൽസിഡി യൂണിറ്റിന് പകരം 5.5 ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ തങ്ങളുടെ ഏറ്റവും പുതിയ 175 സിസി സ്‌കൂട്ടറിൽ ഒരുക്കിയിരിക്കുന്നത്. അപ്രീലിയയുടെ ഇന്ത്യൻ മെയ്‌ഡ് 457 സിസി എൻട്രി ലെവൽ സൂപ്പർബൈക്കുകളായ RS 457, ടുവോണോ 457 എന്നിവയിൽ കാണുന്ന സ്ക്രീനിനോട് വളരെ സാമ്യമുള്ളതാണിത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള പുതിയ ഫീച്ചറുകളേയും ഇത് പിന്തുണയ്ക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. അതേസമയം യുഎസ്ബി ചാർജിംഗ് പോർട്ട്, എൽഇഡി ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും അപ്രീലിയ SR 175 സ്‌കൂട്ടറിൽ ലഭ്യമാണ്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബ്രേക്കിംഗിനായി മുൻവശത്ത് 220 mm ഡിസ്ക് സജ്ജീകരണവും പിന്നിൽ ഡ്രം ബ്രേക്കുമായാണ് മോഡൽ വരുന്നത്.

എന്നാൽ അധിക സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ പിന്തുണയും SR 175 സ്‌കൂട്ടറിൽ ലഭ്യമാണ്. SR 175 14 ഇഞ്ച് അലോയ് വീലുകളിൽ വരുന്ന ഗിയർലെസ് സ്‌കൂട്ടറിന്റെ സസ്‌പെൻഷൻ ഡ്യൂട്ടികൾക്കായി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റിയർ മോണോഷോക്കുാണ് പണികഴിപ്പിച്ചിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ കളറാവാൻ മോഡലിന് സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം.

ഇന്ത്യൻ വിപണിയിൽ ഹീറോ സൂം 160, യമഹ എയറോക്സ് 155 തുടങ്ങിയ വമ്പൻമാരോടാവും അപ്രീലിയയുടെ പുത്തൻ SR 175 മത്സരിക്കാൻ ഇറങ്ങുന്നത്. പെട്രോൾ കുടിയൻ എന്നൊരു പേരുള്ളതിനാൽ പലരും ഇതുവരെ അപ്രീലിയയോട് മുഖംതിരിച്ചിരുന്നവരാണ്. എന്നാൽ പുതിയ ഭാവത്തിൽ എത്തുമ്പോൾ ആളുകളെ കൈയിലെടുക്കാനാവുമെന്നാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളുടെ വിശ്വാസം.

More from DriveSpark

Article Published On: Wednesday, July 16, 2025, 13:48 [IST]
English summary
Aprilia sr 175 sporty scooter launched at rs 1 26 lakh details inside
കൂടുതല്‍... #aprilia #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X