ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വില കുറയും, ചേതക് ഇവിയെ ഒതുക്കാൻ കണ്ടെത്തിയ കമ്പനിയുടെ ഐഡിയ കൊള്ളാം

ഇന്ത്യയിൽ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളെ ജനകീയരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ് ബെംഗളൂരു ആസ്ഥനമായി പ്രവർത്തിക്കുന്ന ഏഥർ എനർജി. ഇവി വിപ്ലവത്തിന്റെ തുടക്കകാലത്ത് തന്നെ പ്രവർത്തനമാരംഭിച്ച ബ്രാൻഡ് വിപണിയിലെ കരുത്തരായ ഓല പോലുള്ള സ്റ്റാർട്ടപ്പ് കമ്പനികളുമായി പോരടിച്ചാണ് ഇന്നുകാണുന്ന വലിയ നിലയിലേക്ക് ഉയർന്നുവന്നത്. ഇടയ്ക്ക് വെച്ച് മെചീത്തപ്പേരുകൾ കേൾപ്പിച്ച് ഓല പിന്നാക്കം പോയെങ്കിലും സെഗ്മെന്റിലെ മല്ലൻമാരുമായി പോരടിച്ച് ഏഥർ മുൻപന്തിയിൽ തന്നെയുണ്ട്. നിലവിൽ രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളെല്ലാം ഇവി രംഗത്തേക്ക് ഇറങ്ങിയതോടെ ഏതുവിധേനയും മത്സരം കടുപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഏഥർ എനർജി.

അതിന്റെ ഭാഗമായുള്ള പുതിയ തീരുമാനങ്ങളും പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് ഏഥർ. അതിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില കുറയ്ക്കുന്നൊരു സുപ്രധാന നീക്കവും ഉണ്ടെന്നതാണ് ശ്രദ്ധേയം. എങ്ങനെയാണന്നല്ലേ, ഉടൻ തന്നെ ബാറ്ററി ആസ് എ സർവീസ് ഓപ്ഷൻ (BaaS) അവതരിപ്പിച്ചുകൊണ്ടാവും വില കുറയ്ക്കാൻ കമ്പനിക്കാവുക. ഇക്കാര്യം ഏഥർ എനർജിയുടെ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് ഫോകെലയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Ather Electric Scooters To Become More Affordable With BaaS Prices

സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള BaaS പ്രോഗ്രാം വഴി ഹീറോയുടെ വിഡ V2X പോലുള്ള മോഡലുകളോട് മത്സരിക്കാനും കമ്പനിക്ക് സാധിക്കും. ബാറ്ററി ആസ് എ സർവീസ് ഓപ്ഷൻ അവതരിപ്പിക്കുന്നതിനുള്ള സമയപരിധി നൽകിയിട്ടില്ലെങ്കിലും ഒരു ആഴ്ചയ്ക്കുള്ളിൽ സംഭവം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഥറിന്റെ BaaS പ്രോഗ്രാമിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഏഥറിന് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഈടാക്കാനോ അല്ലെങ്കിൽ കിലോമീറ്റർ ഉപയോഗത്തെ അടിസ്ഥാനമാക്കി ഒരു പ്രത്യേക പ്ലാൻ നൽകാനോ ആണ് സാധ്യത. വാഹനത്തിന്റെ മുഴുവൻ വിലയും നൽകുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ആളുകൾക്ക് സഹായകരമാവും. ഏകദേശം 40 ശതമാനത്തോളം പ്രാരംഭ ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

Ather Electric Scooters To Become More Affordable With BaaS Prices

ബ്രാൻഡിനും ഇത് ഗുണം ചെയ്യും. കാരണം ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില കുറയുന്നതോടെ ഷോറൂമിലെത്തുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടാവാൻ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പട്ടികയിൽ ഏഥർ നാലാം സ്ഥാനത്താണ്. BaaS പ്രോഗ്രാം വഴി വിൽപ്പന വർധിപ്പിക്കാനും വിപണി വിഹിതം ഉയർത്താനും ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിനാവും എന്നതിൽ സംശയമൊന്നും വേണ്ട.

നിലവിൽ ഇന്ത്യയിൽ ഒരു ഡസനിലധികം ഇരുചക്ര വാഹന ബ്രാൻഡുകൾ ഉണ്ടെങ്കിലും BaaS ഓപ്ഷൻ ചുരുക്കം ചിലർ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂവെന്നതും ഏഥറിന് നേട്ടമാവും. BaaS വാഗ്ദാനം ചെയ്യുന്ന പ്രധാന കമ്പനികളിൽ ഒന്ന് ഹോണ്ടയാണ്. ആക്ടിവ ഇവി വഴി ഇത്തരമൊരു സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഉടമസ്ഥാവകാശ ചെലവിൽ ഇവിടെ ഇളവുകളൊന്നും കമ്പനി നൽകുന്നില്ലെന്നത് പ്രധാനമാണ്.

Ather Electric Scooters To Become More Affordable With BaaS Prices

ഹീറോ മോട്ടോകോർപ്പ് ജൂലൈ ഒന്നിന് ലോഞ്ച് ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ വിഡ VX2 ഇലക്ട്രിക് സ്കൂട്ടറിനൊപ്പം BaaS ഓപ്ഷനുകൾ അവതരിപ്പിക്കും. ബാറ്ററി ആസ് എ സർവീസ് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡുകളുടെ പട്ടികയിൽ മൂന്നാമനായാണ് ഏഥർ എത്തുക. എങ്കിലും ഹോണ്ടയേക്കാൾ ലാഭം നേടാനും ഏഥറിനായേക്കും. കാരണം കേരളത്തിലുൾപ്പടെ ആളുകളുടെ പ്രീതിനേടിയെടുക്കാൻ കമ്പനിക്കായിട്ടുണ്ട്.

ബജാജ് ചേതക് ഇവി, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ സീരീസ് എന്നിവയോട് മത്സരിക്കാൻ കുറഞ്ഞ വിലയുള്ള പുതിയ ബജറ്റ് ഫ്രണ്ട്ലി ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് ഏകദേശം 1 ലക്ഷം രൂപയോളമായിരിക്കും വില വരികയെന്നാണ് അനുമാനം. 'EL' എന്ന പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന കൺസെപ്റ്റ് വാഹനങ്ങളും ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന കമ്പനിയുടെ 2025 കമ്മ്യൂണിറ്റി ദിനത്തിൽ പുറത്തിറക്കിയേക്കും.

More from DriveSpark

Article Published On: Wednesday, July 2, 2025, 9:48 [IST]
English summary
Ather electric scooters to become more affordable with baas prices details inside
കൂടുതല്‍... #ather energy #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X