ഇഎംഐ എടുത്താൽ വരെ 7,500 രൂപ ഓഫർ, ഇന്ത്യയുടെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പറ്റിയ സമയം ഇതുതന്നെ

ഇലക്‌ട്രിക് സ്‌കൂട്ടർ വിഭാഗത്തിൽ ഓലയോടും അതുപോലെ തന്നെ ബബാജ്, ടിവിഎസ് തുടങ്ങിയ വമ്പൻ ഇരുചക്ര വാഹന നിർമാതാക്കളോടും ഓരുപോലെ മത്സരിക്കുന്ന കമ്പനിയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഏഥർ എനർജി. 450 സീരിസിനൊപ്പം ജനപിന്തുണയുമായി അവരുടെ ഏറ്റവും പുതിയ റിസ്‌ത എന്ന ഫാമിലി സ്‌കൂട്ടറും വിൽപ്പനയിൽ കരുത്തുകാട്ടുകയാണ്. ഇഷ്‌ടം പോലെ സ്ഥലം, വലിയ സീറ്റ്, നല്ല റേഞ്ച് ഇതെല്ലാം കുറഞ്ഞ വിലയ്ക്ക് കൊടുത്താണ് ഏഥർ ആളുകളെ ചാക്കിലാക്കിയതെന്ന് വേണം പറയാൻ. അടുത്തിടെ റിസ്‌തയുടെ വില വർധിപ്പിച്ച് വാങ്ങാനിരുന്നവരെ ഏഥർ എനർജി നിരാശപ്പെടുത്തുകയുണ്ടായി.

ഇനിയെന്ത് ചെയ്യും വേറെ ഏതെങ്കിലും വണ്ടി നോക്കിയാലോ എന്ന് ആലോചിക്കുന്നവരെ സന്തോഷപ്പെടുത്തുന്ന പ്രഖ്യാപനമാണ് ഏഥറിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടിക്കടി കിടിലൻ ഓഫറുകളുമായെത്തി വിൽപ്പന കൂട്ടുന്ന കമ്പനി അത്തരത്തിലൊരു അവസരമാണ് വീണ്ടും ഒരുക്കിയിരിക്കുന്നത്. അതായത് ഇന്ത്യക്കാരുടെ ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന് 15,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായാണ് ഏഥർ എത്തിയിരിക്കുന്നത്.

Ather Rizta Family Electric Scooter Now Available With Benefits Over Rs 15 000

ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ റിസ്‌ത ഇലക്‌ട്രിക് സ്‌കൂട്ടറിന് പ്രത്യേക ഓഫറുകളാണ് ഏഥർ എനർജി ഒരുക്കിയിരിക്കുന്നത്. അത് എന്തെല്ലാമാണെന്ന് ഒന്ന് വിശദമായി നോക്കിയാലോ? ഗുജറാത്തിൽ വൈദ്യുത വാഹന നിർമാതാക്കൾ ഇവിക്ക് 7,500 രൂപ വരെയുള്ള ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ ഇൻസ്റ്റൻഡ് ഡിസ്കൗണ്ടിനൊപ്പം മൊത്തം 10,000 രൂപയുടെ ക്യാഷ് ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, ഗോവ എന്നിവിടങ്ങളിൽ ഏഥർ റിസ്‌ത ഇലക്ട്രിക് സ്കൂട്ടറിന് ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ സമാനമായി 7,500 രൂപ വരെയുള്ള ഇൻസ്റ്റൻഡ് ഡിസ്കൗണ്ട് തന്നെയാണ് നൽകുന്നത്. എന്നാൽ ഇതിനൊപ്പം ഈ സംസ്ഥാനങ്ങളിൽ 4,999 രൂപ വിലയുള്ള സൗജന്യ എയിറ്റ് 70 വാറണ്ടിയും 2,999 രൂപ വിലയുള്ള സൗജന്യ ഹാലോ ബിറ്റും അധികമായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Ather Rizta Family Electric Scooter Now Available With Benefits Over Rs 15 000

ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ റിസ്‌തയ്ക്ക് 15,000 രൂപ ക്യാഷ് ബെനിഫിറ്റും ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ 7,500 രൂപ വരെ അധിക ഇൻസ്റ്റൻഡ് ഡിസ്കൗണ്ടും വാഗ്‌ദാനം ചെയ്യുന്നുണ്ട്. S, Z 2.9 kWh, Z 3.7 kWh എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഏഥർ റിസ്‌ത ഇലക്‌ട്രിക് സ്‌കൂട്ടർ ലഭ്യമാക്കിയിരിക്കുന്നത്. ഒറ്റ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ഫാമിലി സ്‌കൂട്ടറിന്റെ S, Z വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും.

അതേസമയം 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പാക്കാണ് ഏറ്റവും മികച്ച റിസ്‌റ്റ Z മോഡലിന് ലഭിക്കുന്നത്. 4.3 kW അതായത് 5.7 bhp കരുത്തിൽ പരമാവധി 22 Nm torque നൽകാനാവുന്ന തരത്തിലാണ് റിസ്‌ത ട്യൂൺ ചെയ്‌തിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ രാജ്യത്തിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈയെത്തിപ്പിടിക്കാനാവും.

Ather Rizta Family Electric Scooter Now Available With Benefits Over Rs 15 000

അതേസമയം ഇവിയുടെ എല്ലാ വേരിയൻ്റുകളിലും പരമാവധി വേഗത 80 കിലോമീറ്റർ ആയി ഏഥർ എനർജി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും ആള് കേമനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. S ട്രിമ്മിൽ 7 ഇഞ്ച് എൽസിഡി സ്‌ക്രീൻ ഉൾപ്പെടുത്തിയപ്പോൾ ഉയർന്ന Z വേരിയൻ്റുകളിൽ 7 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. രണ്ടിനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ലഭിക്കും.

ഇലക്ട്രിക് സ്കൂട്ടർ വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, അലക്‌സാ വോയ്‌സ് അസിസ്റ്റൻസ് എന്നിവയും വരെ സപ്പോർട്ട് ചെയ്യുന്നതാണ് സ്ക്രീൻ. മറ്റ് സവിശേഷതകളിൽ സ്‌കിഡ് കൺട്രോൾ, ടോപ്പ് വേരിയൻ്റിന് കൂടുതൽ കൺട്രോളുകളുള്ള റീജനറേറ്റീവ് ബ്രേക്കിംഗ് നൽകുന്ന മാജിക് ട്വിസ്റ്റ് ഫീച്ചറും വരെ ലഭിക്കുന്നുണ്ട്. പ്രീമിയം ഫീച്ചറുകൾ 13,000 രൂപ മുതൽ 20,000 രൂ വരെ വിലയുള്ള പ്രോ പാക്കുകൾ വഴി ലഭ്യമാണ്.

More from DriveSpark

Article Published On: Wednesday, February 5, 2025, 17:24 [IST]
English summary
Ather rizta family electric scooter now available with benefits over rs 15000
കൂടുതല്‍... #ather energy #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X