വീട്ടിൽ കറണ്ടുണ്ടേൽ ഇതാണ് ലാഭം, 159 കി.മീ റേഞ്ചും നല്ല സ്റ്റോറേജ് സ്പേസുമുള്ള പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ

ആളുകൾക്ക് ഇലക്‌ട്രിക് സ്‌കൂട്ടറുകളോടുള്ള സ്നേഹം കൂടിവരികയാണ്. പെട്രോൾ മോഡലുകളേക്കാൾ ലാഭമാണെന്ന ഒറ്റക്കാര്യമാണ് ഇവികൾക്ക് മൈലേജായത്. പിന്നെ ഇന്ധന വിലയുടെ കാര്യം കൂടിയോർക്കുമ്പോൾ പോക്കറ്റിന് ഏറ്റവും അനുയോജ്യം വൈദ്യുത വാഹനങ്ങൾ തന്നെയാണ്. ഇന്ത്യയിൽ നിലവിൽ ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രിക് ടൂവീലറുകൾ പുറത്തിറക്കുന്ന കമ്പനികളിൽ ഒന്നാണ് ഏഥർ എനർജി. ഇലക്‌ട്രിക് സ്‌കൂട്ടർ വിഭാഗത്തിൽ ഓലയോടും ബജാജിനോടും ടിവിഎസിനോടുമെല്ലാം ഒരുപോലെ മത്സരിച്ച് വെന്നിക്കൊടി പാറിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡിന് നല്ലൊരു ഇമേജും ഇപ്പോഴുണ്ട്. ഏഥറിന്റെ നിരയിലെ ടോപ്പ് സെല്ലിംഗ് മോഡലാണ് റിസ്‌ത ഇവി.

ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന വാക്ക് സുപരിചിതമാക്കിയ ഏഥർ റിസ്‌ത അടുത്തിടെ ഇന്ത്യയിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇപ്പോഴിതാ റിസ്‌തയുടെ നിരയിലേക്ക് പുത്തനൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് കൂടുതൽ ശക്തരാവുകയാണ് കമ്പനി. 3.7 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് 1.37 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരിക.

Ather Rizta S 3 7kWh Variant Launched With 159 KM Range

സെഗ്മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതായി വില കൂടുതലല്ലേയെന്ന് ചിന്തിക്കുമെങ്കിലും ഏഥർ റിസ്‌തയുടെ പ്രായോഗികതയൊന്നും അവയിൽ ലഭിക്കില്ലല്ലോയെന്ന് ചിന്തിച്ചാൽ പ്രശ്‌നം അവിടെ തീരും. റിസ‌്തയുടെ Z വേരിയന്റിൽ നേരത്തെ ലഭ്യമായിരുന്ന വലിയ 3.7 കിലോവാട്ട് ബാറ്ററി പായ്ക്കാണ് പുതിയ സ്‌കൂട്ടറിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും യാതൊരു കുറവുകളും വരുത്താതെയാണ് ഏഥർ റിസ്‌തയുടെ പുതിയ 3.7kWh ബാറ്ററി പായ്ക്ക് വേരിയന്റിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ടേൺ-ബൈ-ടേൺ നാവിഗേഷൻ വാഗ്ദാനം ചെയ്യുന്ന 7 ഇഞ്ച് ഡീപ് വ്യൂ ഡിസ്പ്ലേ തന്നെയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയ ഹൈലൈറ്റ്. സൗകര്യത്തിനും സുരക്ഷയ്ക്കും വേണ്ടി സ്കൂട്ടറിൽ ഓട്ടോഹോൾഡ്, ഫാൾ സേഫ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ടോ ആൻഡ് തെഫ്റ്റ് അലേർട്ടുകൾ, ഫൈൻഡ് മൈ സ്കൂട്ടർ, അലക്സാ സ്കിൽസ് എന്നിവ പോലുള്ള സവിശേഷതകളെല്ലാം ഇവിയിൽ ലഭ്യമാവും.

Ather Rizta S 3 7kWh Variant Launched With 159 KM Range

റിസ്‌ത 3.7kWh വേരിയന്റിൽ OTA അപ്‌ഡേറ്റുകളും ലഭിക്കും. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പുതിയ വേരിയന്റിന് സിംഗിൾ ചാർജിൽ 159 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ് ഏഥർ എനർജി ലിമിറ്റഡിന്റെ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് എസ് ഫോകെല അവകാശപ്പെടുന്നത്. എന്തായാലും ഇത്രയും ഉയർന്ന റേഞ്ച് ലഭിക്കുന്നത് ആളുകൾക്ക് ആശ്വാസകരമാവുന്ന കാര്യമാണ്. എപ്പോഴും എപ്പോഴുമുള്ള ചാർജിംഗ് ഒഴിവാക്കാൻ ഇതുവഴി സാധിക്കും.

വലിയ ബാറ്ററി ഉണ്ടായിരുന്നിട്ടും റിസ്‌തയുടെ അനുഭവത്തെ നിർവചിക്കുന്ന എല്ലാ സൗകര്യ സവിശേഷതകളും പുതിയ വേരിയന്റ് നിലനിർത്തുന്നുണ്ട് കേട്ടോ. വിശാലമായ 34 ലിറ്റർ സീറ്റ് അണ്ടർസീറ്റ് സ്റ്റോറേജ് ദൈനംദിന അവശ്യവസ്തുക്കൾ എളുപ്പത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയും. കൂടാതെ ഫ്രങ്ക് കൂടി ചേർത്താൽ 22 ലിറ്റർ അധിക സ്പേസ് ലഭിക്കുകയും ചെയ്യും. അങ്ങനെ ഒരുമാസത്തേക്ക് വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങൾ വരെ ഇതിൽ കയറ്റാനാവും.

Ather Rizta S 3 7kWh Variant Launched With 159 KM Range

3.7kWh ബാറ്ററി പായ്ക്ക് വേരിയന്റുള്ള പുതിയ റിസ്‌ത S ഏഥറിന്റെ സമഗ്ര വാറണ്ടി പ്രോഗ്രാമായ 'ഏഥർ എയ്റ്റ്70' ഓപ്ഷനുമായാണ് വരുന്നത്. ഇത് 8 വർഷത്തെ സമഗ്ര വാറണ്ടി അല്ലെങ്കിൽ 80,000 കിലോമീറ്റർ വാറണ്ടി വരെയാണ് നൽകുന്നത്. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് വാറണ്ടി നൽകുന്നതെന്ന് മാത്രം. ഇത് ഉടമസ്ഥാവകാശ കാലയളവിൽ കുറഞ്ഞത് 70 ശതമാനം ബാറ്ററി ഹെൽത്തും ഉറപ്പുനൽകുന്നുണ്ട്.

രാജ്യത്തുടനീളം 3900-ലധികം ചാർജിംഗ് പോയിന്റുകളുള്ള ഏഥർ എനർജിയുടെ സമഗ്രമായ ഫാസ്റ്റ് ചാർജിംഗ് ശൃംഖലയായ ഏഥർ ഗ്രിഡിലേക്കുള്ള ആക്‌സസും ഈ സ്‌കൂട്ടറിൽ ലഭ്യമാണ്. ഹോം ചാർജിംഗിനായി വേരിയന്റിൽ കാര്യക്ഷമമായ ചാർജിംഗ് സൊല്യൂഷനാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ദൈനംദിന ഉപയോഗത്തിന് പ്രായോഗികമായ ഓവർനൈറ്റ് ചാർജിംഗാണ് ഉറപ്പാക്കുന്നത്. ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഹീറോ വിഡ തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളുമായാണ് പുതിയ റിസ്‌ത മത്സരത്തിനിറങ്ങുന്നത്.

More from DriveSpark

Article Published On: Tuesday, July 1, 2025, 18:15 [IST]
English summary
Ather rizta s 3 7 kwh variant launched with 159 km range price battery features in detail
കൂടുതല്‍... #ather energy #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X